വെറും നാല് സീറ്റിൽ മാത്രം മത്സരിച്ച ജോസഫ് ഗ്രൂപ്പ് ഇക്കുറി ആവശ്യപ്പെട്ടത് 15 സീറ്റുകൾ ; എട്ട് സീറ്റിൽ കൂടുതൽ കൊടുക്കില്ലെന്ന നിലപാടിൽ ഉറച്ച് കോൺഗ്രസ് നേതാക്കൾ ; അടിത്തറ തകരാതിരിക്കാൻ ലീഗ് ആവശ്യപ്പെടുന്നത് 30 സീറ്റുകൾ : തെരഞ്ഞടുപ്പ് പടിവാതിക്കലിൽ എത്തിനിൽക്കെ കോൺഗ്രസിൽ സീറ്റ് വിഭജനം കീറാമുട്ടിയാകുമ്പോൾ

സ്വന്തം ലേഖകൻ തൊടുപുഴ: തെരഞ്ഞെടുപ്പ് പടിവാതിക്കലിൽ എത്തി നിൽക്കെ കോൺഗ്രസിൽ സീറ്റ് വിഭജന തർക്കം രൂക്ഷമാകുന്നു. ജോസ് കെ മാണി മുന്നണി വിട്ടു പോയിട്ടും അതിന്റെ ആനുകൂല്യം കിട്ടില്ലെന്ന തിരിച്ചറിവിലാണ് കോൺഗ്രസുകാർ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പിജെ ജോസഫും കെ എം മാണിയും ഒരു കേരളാ കോൺഗ്രസിലായിരുന്നപ്പോൾ പിജെ ജോസഫ് വിഭാഗം മത്സരിച്ചത് നാലു സീറ്റിൽ മാത്രമായിരുന്നു. ഈ ജോസഫാണ് ഇക്കുറി 15 സീറ്റ് ചോദിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് 15 സീറ്റ് വേണമെന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് പി.ജെ. ജോസഫിന്റെ നിലപാട്. വ്യാഴാഴ്ച യു.ഡി.എഫ്. യോഗത്തിൽ ഇക്കാര്യം […]

പാലാ സീറ്റ് ഉറപ്പിച്ച് ജോസ് കെ മാണി; പൂഞ്ഞാറില്‍ കളമുറപ്പിക്കാന്‍ സെബാസ്റ്റ്യൻ കുളത്തുങ്കല്‍; സ്റ്റീഫന്‍ ജോര്‍ജ് കടുത്തുരുത്തിയിലേക്കോ? ; ചങ്ങനാശ്ശേരിയില്‍ സുകുമാരന്‍ നായരുടെ സ്ഥാനാര്‍ത്ഥിയാവാന്‍ പ്രമോദ് നാരായണന്‍ എത്തിയേക്കും: കോട്ടയത്ത് സീറ്റ് ചര്‍ച്ചകള്‍ സജീവം

സ്വന്തം ലേഖകന്‍ കോട്ടയം: കടുത്തുരുത്തിയില്‍ ജോസ് കെ മാണി മത്സരിക്കുമെന്ന പ്രചരണങ്ങള്‍ക്ക് അവസാനം. പാലായില്‍ ഇടതുപക്ഷത്തിന് വേണ്ടി കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി തന്നെ മത്സരിക്കും. കേരളാ കോണ്‍ഗ്രസിന്റെ എല്‍ഡിഎഫ് പ്രവേശനത്തിന് മുന്‍പ് നടന്ന ചര്‍ച്ചയില്‍ 13 നിയമസഭാ സീറ്റുകളും ജോസ് കെ. മാണി രാജിവയ്ക്കുന്ന രാജ്യസഭാ സീറ്റും നല്‍കുന്നത് പരിഗണിക്കാമെന്ന് സിപിഎം അറിയിച്ചിരുന്നു. പക്ഷേ, സീറ്റുകളുടെ എണ്ണം 10 ആയി കുറയ്ക്കാനാണ് സിപിഎം ശ്രമിക്കുന്നത്. പക്ഷേ, ജോസ് കെ മാണി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ല എന്നാണ് സൂചന. സാധാരണ യുഡിഎഫിലാണ് സീറ്റ് […]

പിസി ജോര്‍ജ്ജിനെ മുന്നണിയിലെടുക്കേണ്ട, യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിച്ചാല്‍ മതിയെന്ന് പിജെ ജോസഫ്; പാലായില്‍ ജോസ് കെ മാണിയെങ്കില്‍ എതിരാളിയായ് ഞാന്‍ മത്സരിക്കും, ജോസ് വിഭാഗത്തിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കാണിച്ചു തരാം; പിസി ജോര്‍ജ്ജ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പിസി ജോര്‍ജ്ജിന്റെ മുന്നണി പ്രവേശനം എളുപ്പമല്ലെന്ന സൂചനയുമായി പി ജെ ജോസഫ് രംഗത്ത്. പിസി ജോര്‍ജ്ജും ജനപക്ഷം പാര്‍ട്ടിയും യുഡിഎഫിലേക്ക് വരുന്നു എന്ന വാര്‍ത്ത സജീവമായിരിക്കെയാണ് ജനപക്ഷം പാര്‍ട്ടിയെ യുഡിഎഫില്‍ എടുക്കേണ്ട എന്ന അഭിപ്രായവുമായി പിജെ ജോസഫ് എത്തിയിരിക്കുന്നത്. പിസി ജോര്‍ജ്ജ് സ്വതന്ത്രനായി മത്സരിക്കുന്നതില്‍ തെറ്റില്ലെന്നാണ് പിജെ ജോസഫിന്റെയും കേരളാ കോണ്‍ഗ്രസിന്റേയും നിലപാട്. എന്നാല്‍ യു.ഡി.എഫുമായി സഹകരിച്ചു പോകാനാണ് താല്പര്യമെന്ന് പി.സി.ജോര്‍ജ് വ്യക്തമാക്കി. പക്ഷേ സഹകരണത്തില്‍ ചില നിബന്ധനകളുണ്ടെന്നും അത് ഇപ്പോള്‍ വെളിപ്പെടുത്തുന്നത് ശരിയല്ലെന്നുമാണ് ജോര്‍ജ്ജ് പറയുന്നത്. ആരുടെയും ഔദാര്യമില്ലാതെ […]

മാണി സി കാപ്പന്‍ ഒറ്റയ്ക്ക് വന്നാലും സ്വീകരിക്കും; തനിക്കും മകനും ഒരു സീറ്റെങ്കിലും തരണമെന്ന് പിസി ജോര്‍ജ്‌; ഏതെങ്കിലും പാര്‍ട്ടിയില്‍ ലയിച്ച് അവരോട് സീറ്റ് ചോദിക്കണമെന്ന് പിസി തോമസിന്‌ കോണ്‍ഗ്രസിന്റെ മറുപടി; പിസി ജോര്‍ജിന്റെ ജനപക്ഷത്തോട് ലീഗിന് പക്ഷമില്ല; കോട്ടയത്തെ ഒറ്റയാന്‍മാരെ വരച്ചവരയില്‍ നിര്‍ത്താന്‍ യുഡിഎഫ്

സ്വന്തം ലേഖകന്‍ കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്യമായ മുന്നൊരുക്കങ്ങളുമായി യുഡിഎഫ്. മുന്നണിയിലേക്ക് കടന്ന്കൂടാന്‍ കാത്തിരിക്കുന്ന ഒറ്റയാന്മാര്‍ക്ക് മുന്നില്‍ നിബന്ധനകള്‍ വച്ചിരിക്കുകയാണ് നേതൃത്വം. എന്‍.സി.പി. ഇടതുമുന്നണി വിട്ടുവന്നാലും മാണി സി. കാപ്പന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം മാത്രം വന്നാലും യു.ഡി.എഫ് നേതൃത്വം സ്വീകരിക്കും. പാലായില്‍ കേരള കോണ്‍ഗ്രസിനോട് പകരം വീട്ടി മുഖം രക്ഷിക്കാന്‍ വേണ്ടതെല്ലാം വലത്പക്ഷം ചെയ്യും. പി.സി. ജോര്‍ജ്, പി.സി. തോമസ് തുടങ്ങി ഒരു നേതാവിന്റെ വ്യക്തിപ്രഭാവത്തിലുള്ള പാര്‍ട്ടികളെ ഘടകകക്ഷികളായി എടുക്കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. അവര്‍ ഏതെങ്കിലും കക്ഷികളില്‍ ലയിച്ച് മത്സരിക്കട്ടെയെന്നാണ് മുന്നണിയുടെ നിര്‍ദ്ദേശം. […]

കോട്ടയത്ത് സി.പി.ഐയിൽ വീണ്ടും പേയ്മെൻ്റ് സീറ്റ് വിവാദം: ഒറ്റ രാത്രി കൊണ്ട് കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി സി.പി.ഐ സ്ഥാനാർത്ഥിയായി; പാറമ്പുഴയിൽ രാജു ആലപ്പാട്ടും എസ്.എച്ച് മൗണ്ടിൽ തങ്കച്ചനും സ്ഥാനാർത്ഥിയായത് കാശ് വീശിയെറിഞ്ഞെന്ന് ആരോപണം

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയത്ത് സി.പി.ഐയിൽ പേയ്മെൻ്റ് സീറ്റ് വിവാദം. കേരള കോൺഗ്രസ് എം ജോസ് വിഭാഗം ജില്ലാ സെക്രട്ടറി രാത്രിയ്ക്ക് രാത്രി മലക്കം മറിഞ്ഞ് സി.പി.ഐ സ്ഥാനാർത്ഥിയായത് പണം മുടക്കിയാണ് എന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്. കേരള കോൺഗ്രസ് എമ്മിൽ സീറ്റ് നിഷേധിച്ചതോടെ സി.പി.ഐ പ്രാദേശിക നേതാവിൻ്റെ പോക്കറ്റ് വീർപ്പിച്ചാണ് ഇദേഹം സീറ്റ് ഒപ്പിച്ചതെന്നാണ് വാദം. കോട്ടയം നഗരസഭയിലെ രണ്ടാം വാർഡ് സംക്രാന്തി എസ്.എച്ച് മൗണ്ടിലുമാണ് കേരള കോൺഗ്രസ് നേതാക്കൾ സി.പി.ഐ- സി പി എം ടിക്കറ്റിൽ മത്സരിക്കുന്നത്. കോട്ടയം നഗരസഭ രണ്ടാം […]

ജോസിനുമില്ല ജോസഫിനുമില്ല രണ്ടില ചിഹ്നം ; രണ്ടില ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു : തദ്ദേശ തെരഞ്ഞടുപ്പിൽ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് ടേബിള്‍ ഫാനും ജോസഫ് വിഭാഗത്തിന് ചെണ്ടയും ചിഹ്നം

സ്വന്തം ലേഖകൻ തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺ​ഗ്രസ് എമ്മിൻ്റെ രണ്ടില ചിഹ്നം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നത്തിനായി ജോസഫ് വിഭാ​ഗവും ജോസ് വിഭാ​ഗവും അവകാശവാദം ഉന്നയിച്ചിരുന്നു. ഇതോടെയാണ് രണ്ടില ചിഹ്നം മരവിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷണ‍ർ വി.ഭാസ്കരൻ തീരുമാനിച്ചത്. രണ്ടിലയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ നിലവിലുള്ള കേസുകളിലെ വിധിക്ക് വിധേയമായി മാത്രമേ ചിഹ്നം അനുവദിക്കാൻ സാധിക്കൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണ‍ർ വ്യക്തമാക്കി. രണ്ടില മരവിപ്പിച്ചതോടെ മരവിപ്പിച്ച സാ​ഹചര്യത്തിൽ ജോസഫ് വിഭാ​ഗവും, ജോസ് വിഭാ​ഗവും ആവശ്യപ്പെട്ട പ്രകാരം ചെണ്ടയും ടേബിൾ ഫാനും അനുവദിച്ചിരിക്കുന്നത്. […]

ഇടതു പക്ഷത്തേയ്‌ക്കെന്ന നിലപാടിനൊപ്പമില്ലാതെ ജോസഫ് എം.പുതുശേരി; കെ.എം മാണിയുടെ മറ്റൊരു വിശ്വസ്തൻ കൂടി ജോസ് കെ.മാണിയെ കൈവിടുന്നു; കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം നിൽക്കാൻ പുതുശേരി

സ്വന്തം ലേഖകൻ കോട്ടയം: ജോസ് കെ മാണിയുടെ ഇടതു മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിൽ എതിർപ്പ് ശക്തമാകുന്നു. എതിർപ്പുകൾ ശക്തമാകുന്നതോടെ മുതിർന്ന നേതാവ് ജോസഫ് എം. പുതുശേരി പാർട്ടി വിടുന്നു. ജോസ് കെ.മാണിയുടെ ഇടതുപക്ഷത്തിലേക്കള്ള നീക്കവുമായി ബന്ധപ്പെട്ടാണ് ജോസഫ് എം പുതുശേരി പാർട്ടി വിടുന്നത്. പി.ജെ ജോസഫ് വിഭാഗത്തിലേക്ക് പോകാനാണ് പുതുശേരിയുടെ തീരുമാനമെന്നാണ് സൂചന. ഇതിന്റെ മുന്നോടിയായി പി.ജെ. ജോസഫുമായി പുതുശേരി ചർച്ച നടത്തി. വൈകാതെ വാർത്താസമ്മേളനം നടത്തി രാജി പ്രഖ്യാപിക്കുമെന്നാണ് വിവരം. എൽ.ഡി.എഫിലേക്ക് പോകാനുള്ള ജോസ് […]

ഇനി സഖാവ് ജോസ്.കെ.മാണി..! കാർഷിക ബില്ലിനെതിരെ പാർലമെന്റിന് മുന്നിലെ പ്രതിഷേധത്തിൽ ഇടത് എം.പിമാർക്കൊപ്പം പ്ലക്കാർഡുമായി ജോസ് കെ മാണി ; ഇടത് ക്യാമ്പിലേക്ക് വള്ളം അടുപ്പിച്ച് കേരളാ കോൺഗ്രസ് ജോസ് വിഭാഗം

സ്വന്തം ലേഖകൻ ന്യൂഡൽഹി: കേരള രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ കാറ്റ് വീശാനൊരുങ്ങുകയാണ്. ഏറെ വിവാദങ്ങൾക്കിടയിൽ കേരള കോൺഗ്രസ് ജോസ്.കെ. മാണി വിഭാഗം ഇടത് ക്യാമ്പിലേക്ക് വള്ളം അടുപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ എളമരം കരീം, കെ.കെ രാഗേഷ് എന്നിവരുൾപ്പടെ എട്ട് എംപിമാരെ രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് പാർലമെന്റിന് മുന്നിലെ ഗാന്ധിപ്രതിമക്ക് സമീപം നടത്തിയ പ്രതിഷേധത്തിൽ ഇടതുപക്ഷ എംപിമാർക്കൊപ്പം ജോസ് കെ മാണിയും പങ്കെടുത്തത്. തൽക്കാലം കേന്ദ്രത്തിനെതിരെ സംയുക്ത പ്രതിപക്ഷമെന്നൊക്കെ പറഞ്ഞ് തത്ക്കാലം ആശ്വസിക്കാം. എങ്കിലും ഈ മാസം അവസാനത്തോടെ […]

കേരളാ കോൺഗ്രസ് ഇപ്പോഴും യുപിഎയുടെ ഭാഗമാണ് ; ഇരുമുന്നണിയിലും ഇല്ലാതെ സ്വതന്ത്രമായി നിലനിൽക്കാനാണ് തീരുമാനിച്ചിരിക്കുന്നത് : ഇടത് മുന്നണി പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കി ജോസ്.കെ.മാണി

സ്വന്തം ലേഖകൻ കോട്ടയം: ജോസ് പക്ഷത്തിന്റെ ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടി പറയേണ്ട സാഹചര്യമില്ലെന്ന് ജോസ് കെ മാണി. സി.പി.ഐയുടെ അഭിപ്രായം എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു. കേരള കോൺഗ്രസ് ഇപ്പോഴും യു.പി.എയുടെ ഭാഗമാണ്, നേരത്തെ യു.ഡി.എഫ് വിട്ടപ്പോഴും യു.പി.എ വിട്ടിട്ടില്ല. ഇരു മുന്നണിയിലും ഇല്ലാതെ സ്വതന്ത്രമായി നിലനിൽക്കാനാണ് കേരള കോൺഗ്രസ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്നും ജോസ് കെ.മാണി പറഞ്ഞു. കേരളാ കോൺഗ്രസിന്റെ ഇടതു പ്രവേശനുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചയും നടന്നിട്ടില്ല. സി.പി.ഐക്ക് അഭിപ്രായം പറയാനുള്ള […]

ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനം : എൽ.ഡി.എഫിൽ തർക്കമില്ല, ജോസ് പക്ഷത്തിന്റെ നിലപാട് അറിയാതെ തീരുമാനമില്ലെന്ന് ആവർത്തിച്ച് എം.വി ഗോവിന്ദൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളാ കോൺഗ്രസിന്റെ ഇടത് മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ജോസ് പക്ഷത്തിന്റെ നിലപാട് അറിയാതെ മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനമില്ലെന്ന് ആവർത്തിച്ച് സിപിഎം കേന്ദ്രകമ്മറ്റി അംഗം എം.വി ഗോവിന്ദൻ. കേരളാ കോൺഗ്രസിന്റെ മുന്നണി പ്രവേശനത്തിൽ സിപിഎമ്മോ ഇടതുപക്ഷ മുന്നണിയോ ഇതുവരെ ചർച്ച നടത്തിയിട്ടില്ല. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ തർക്കമില്ല. എന്നാൽ ജോസ് കെ മാണി വിഭാഗം എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമായ ശേഷം മറുപടി നൽകുമെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി. ജോസ് വിഭാഗത്തിന്റെ എൽഡിഎഫ് പ്രവേശന […]