തദ്ദേശ തെരെഞ്ഞെടുപ്പിൽ 2019 ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കണം : ജോസ് കെ.മാണി

സ്വന്തം ലേഖകൻ ചരൽക്കുന്ന് : തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പിൽ 2019 ലെ പാർലമെന്റ് തെരെഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക തന്നെ ഉപയോഗിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണമെന്ന് കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി പറഞ്ഞു. കേരളാ കോൺഗ്രസ്സ് (എം) സംസ്ഥാന നേതൃക്യാമ്പിൽ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. വോട്ടർ പട്ടിക വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ സ്വരം മാറ്റത്തിന്റെ പിന്നിൽ ദുഷ്ട്ടലാക്കുണ്ട്. 2015 ലെ തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പിൽ 2014 ലെ പാർലമെന്റ് തെരെഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയാണ് ഉപയോഗിച്ചത്. വരാൻ പോകുന്ന തെരെഞ്ഞെടുപ്പിൽ 2015 വോട്ടർപട്ടിക […]

രണ്ടിലയുടെ അവകാശി ജോസോ ജോസഫോ..? കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ വാദം ജനുവരി പതിമൂന്നിന്

സ്വന്തം ലേഖിക കോട്ടയം : കേരള കോൺഗ്രസിന്റെ അഭിമാന പ്രശ്‌നമായി മാറിയ രണ്ടിലയുടെ അവകാശി ജോസ് കെ മാണിയോ പി.ജെ ജോസഫോ എന്ന് ജനുവരിയിലറിയാം. രണ്ടില ചിഹ്നത്തിന് അവകാശി പി.ജെ. ജോസഫോ ജോസ് കെ. മാണിയോ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ മാസം 13ന് അന്തിമ വാദം തുടങ്ങും. ഇരുവിഭാഗങ്ങളും തങ്ങളുടെ നിലപാടുകൾ അവതരിപ്പിച്ചാൽ കമ്മീഷൻ അന്തിമ തീരുമാനമെടുക്കും. എന്നാൽ തെരെഞ്ഞെടുപ്പ് വിധി അനുകൂലം ആകുമെന്ന പ്രതീക്ഷയിലാണ് ജോസ് – ജോസഫ് വിഭാഗം. ഇതുവരെയുണ്ടായ കോടതി വിധികൾ പോലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലും വിധി […]

ജോസ് കെ.മാണി – പി.ജെ ജോസഫ് പോര് മുറുകുന്നു ; ഇടതുപക്ഷവുമായി ഒത്തുകളിക്കുന്ന ജോസ് വിഭാഗവുമായി ഒന്നിച്ചിരിക്കില്ലെന്ന് ജോസഫ് വിഭാഗം

  സ്വന്തം ലേഖകൻ കോട്ടയം: ഇടതുപക്ഷവുമായി ഒത്തുകളിക്കുന്ന ജോസ് വിഭാഗവുമായി ഒന്നിച്ചിരിക്കില്ല. പ്രതിഷേധവുമായി പി.ജെ ജോസഫ് വിഭാഗം രംഗത്ത്. കോട്ടയത്ത് നടന്ന യു.ഡി.എഎഫ് യോഗം കേരളാ കോൺഗ്രസ് പി.ജെ ജോസഫ് വിഭാഗം ബഹിഷ്‌കരിച്ചു. പ്രതിഷേധിച്ച് പി.ജെ ജോസഫ് വിഭാഗം യു.ഡി.എഫ് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനമാറ്റ ധാരണ ജോസ് വിഭാഗം പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലും സംഘവും ഇറങ്ങിപ്പോയത്. ഇടതുപക്ഷവുമായി ഒത്തുകളിക്കുന്ന ജോസ് വിഭാഗവുമായി ഒന്നിച്ച് യോഗത്തിന് ഇരിക്കില്ലന്ന് ഇവർ പ്രഖ്യാപിച്ചു. കോട്ടയം ജില്ലാ പഞ്ചായത്തിൽ സ്ഥാനമാറ്റത്തിനുള്ള സമയമായി, പക്ഷേ […]

ഒരിടവേളയ്ക്ക് ശേഷം കേരള കോൺഗ്രസിൽ വീണ്ടും ചേരിപ്പോര് ; കുട്ടനാട് സീറ്റിനായി അവകാശ വാദം ഉന്നയിച്ച് ജോസ്-ജോസഫ് വിഭാഗങ്ങൾ

സ്വന്തം ലേഖകൻ കൊച്ചി: ഒരിടവേളയ്ക്ക് ശേഷം കേരള കോൺഗ്രസ്സിൽ വീണ്ടും ചേരിപ്പോര് മുറുകുന്നു. കുട്ടനാട് സീറ്റിനെച്ചൊല്ലി യു.ഡി.എഫിൽ ഘടകകക്ഷികളായ കേരളാ കോൺഗ്രസിലെ ജോസ് .കെ.മാണി – പി.ജെ ജോസഫ് വിഭാഗങ്ങൾ ഒരേപോലെ അവകാശവാദങ്ങൾ ഉന്നയിക്കുകയാണ്. കെ.എം മാണി കഴിഞ്ഞ തവണ സ്ഥാനാർത്ഥിയെ നിശ്ചയിച്ച കുട്ടനാട് സീറ്റിൽ ഇത്തവണയും തങ്ങളുടെ സ്ഥാനാർത്ഥിയെ തന്നെ മത്സരിപ്പിക്കുമെന്നാണ് ജോസ് കെ മാണി പക്ഷത്തിന്റെ നിലപാട്. എന്നാൽ കഴിഞ്ഞ തവണ തങ്ങളുടെ നോമിനിയാണ് കുട്ടനാട്ടിൽ മത്സരിച്ചതെന്നും അതിനാൽ സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും പി.ജെ ജോസഫും അവകാശപ്പെടുന്നു. അതേ സമയം സീറ്റിന്റെ […]

കേരളാ കോണ്‍ഗ്രസ്സ് (എം) നിയോജകമണ്ഡലം  സമ്മേളനങ്ങള്‍ക്ക് 30 ന് തുടക്കം

സ്വന്തം ലേഖകൻ കോട്ടയം :  അടുത്തുവരുന്ന ത്രിതലപഞ്ചായത്ത് തെരെഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ക്ക് കേരളാ കോണ്‍ഗ്രസ്സ് (എം) കോട്ടയം ജില്ലാ കമ്മറ്റി തുടക്കം കുറിക്കും. അതിന്റെ ഭാഗമായി നവംബര്‍ 30 ന്  കടുത്തുരുത്തി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും, പൊതുസമ്മേളനവും, കെ.എം മാണി അനുസ്മരണവും നടക്കും. ഏകദേശം അയ്യായിരത്തിലധികം പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ഒരു മഹാസമ്മേളനമായി നടത്താനാണ് പാര്‍ട്ടി തീരുമാനം. ഡിസംബര്‍, ജനുവരി  മാസങ്ങളിലായി മറ്റ് എട്ട് നിയോജകമണ്ഡലങ്ങളിലും ഇത്തരത്തിലുള്ള റാലി ഉള്‍പ്പടെയുള്ള വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരു ചേര്‍ക്കുന്നതിനുള്ള നടപടികള്‍ […]

മാണി സാറിന്റെ ഓര്‍മ്മകളുടെ നിറവില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) 55-ാം ജന്മദിനം ആഘോഷിച്ചു

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരകണക്കിന് പ്രവര്‍ത്തകരുടേയും നേതാക്കന്മാരുടേയും സാനിധ്യത്തില്‍ നടന്ന കേരളാ കോണ്‍ഗ്രസ്സ് (എം) അന്‍പത്തിയഞ്ചാം ജന്മദിന ആഘോഷത്തില്‍ നിറഞ്ഞത് മാണിസാറിന്റെ ഓര്‍മ്മകള്‍. കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്ററില്‍ ചേര്‍ന്ന ജന്മദിന സമ്മേളനം കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്തു. പാലായിലെ പരാജയത്തെ സംബന്ധിച്ച് വസ്തുതാപരവും സത്യസന്ധവുമായ ആത്മപരിശോധന പാര്‍ട്ടിക്കുള്ളില്‍ നടത്തുമെന്ന് ജോസ് കെ.മാണി പറഞ്ഞു. വീഴ്ചകള്‍ തിരുത്തി താഴെ തട്ടുമുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തും. എല്ലാ തിരിച്ചടികളില്‍ നിന്നും തിരിച്ചുവന്ന ചരിത്രമാണ് […]