play-sharp-fill

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് നെഞ്ചുവേദന : നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് നെഞ്ചുവേദന. നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റുകളിലിടിച്ചു. വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റുകൾ ഇടിച്ചുതെറിപ്പിച്ച ശേഷം റോഡ്സൈഡിലെ മൺകുഴിയിൽ നിന്നു.


ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെ വെള്ളരിക്കുണ്ട്-കൊന്നക്കാട് റോഡിലെ പുങ്ങംചാൽ റേഷൻ കടക്കടുത്താണ് അപകടം നടന്നത്. കൊന്നക്കാട് നിന്നും ചെറുപുഴ വഴി പാലമുണ്ടക്കയത്തേക്ക് സർവ്വീസ്് നടത്തി വരുന്ന ഷാജീസ് മോട്ടോഴ്സിെന്റ ബസാണ് അപകടത്തിൽപെട്ടത്. ഡ്രൈവർ ചെമ്പേരി സ്വദേശി സിബിക്ക് (44) നെഞ്ചുവേദന അനുഭവപ്പെട്ടതാണ് അപകടകാരണം. കൊന്നക്കാട് നിന്നും പുറപ്പെട്ട ബസിൽ പത്തുയാത്രക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളു. യാത്രക്കാർക്ക് ആർക്കും പരിക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടക്കൽ കഴിഞ്ഞപ്പോൾ മുതൽ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി യാത്രക്കാർ പറയുന്നു. മൂക്കിൽനിന്നും വായിൽ നിന്നും രക്തസ്രാവം ഉണ്ടായതോടെ പുങ്ങംചാൽ സ്റ്റോപ്പിൽ എത്തുന്നതിനു മുൻപുള്ള ഇറക്കത്തിൽ ബസിെന്റ നിയന്ത്രണം വിടുകയായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഡ്രൈവർ സിബിയെ വെള്ളരിക്കുണ്ടിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്കും മാറ്റി.