play-sharp-fill
അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; കൊലപാതകമെന്ന് പൊലീസ് : ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതിയുടെ വെളിപ്പെടുത്തൽ

അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; കൊലപാതകമെന്ന് പൊലീസ് : ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതിയുടെ വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ

കാസർകോട്: മിയാപദവ് സ്‌കൂളിലെ അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രൂപശ്രീയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അധ്യാപികയുടെ മരണത്തിൽ സ്‌കൂളിലെ ഡ്രോയിങ് അധ്യാപകൻ വെങ്കിട്ടരമണ കരന്തരയെയും സഹായി നിരഞ്ജനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ കാസർകോട് എസ്.പിയുടെ ഓഫീസിലേക്ക് മാറ്റി.


പ്രതിയായ വെങ്കിട്ടരമണനും രൂപശ്രീയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. തുടർന്നുണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്. ജനുവരി പതിനാലിനാണ് രൂപശ്രീയെ കാണാതായത്. തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് കോയിപ്പാടി കടപ്പുറത്ത് നിന്ന് മൃതദേഹം നിന്ന് കണ്ടെടുത്തത്. പ്രതി തന്റെ കാറിൽ മൃതദേഹം കോയിപ്പാടി കടപ്പുറത്ത് ഉപേക്ഷിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രൂപശ്രീയുടെ മുടി അടക്കമുള്ള തെളിവുകൾ കാറിൽ നിന്ന് ഫോറൻസിക് വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ നേരത്തെ കസ്റ്റഡിയിൽ എടുത്തെങ്കിലും തെളിവുകളുടെ അഭാവത്തിൽ പിന്നീട് പൊലീസ് വിട്ടയച്ചിരുന്നു.