ഭർത്താക്കന്മാരെ മേലുദ്യോഗസ്ഥൻ  പീഡിപ്പിക്കുന്നു ; സി.ഐക്കെതിരെ  പരാതിയുമായി പൊലീസുകാരുടെ ഭാര്യമാർ വനിതാ കമ്മിഷനിൽ

ഭർത്താക്കന്മാരെ മേലുദ്യോഗസ്ഥൻ പീഡിപ്പിക്കുന്നു ; സി.ഐക്കെതിരെ പരാതിയുമായി പൊലീസുകാരുടെ ഭാര്യമാർ വനിതാ കമ്മിഷനിൽ

 

സ്വന്തം ലേഖകൻ

കാസർകോട്: ഭർത്താക്കന്മാരെ മേലുദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിക്കുന്നു. പൊലീസുകാരനെതിരെ പരാതിയുമായി 12 പൊലീസ് ഉദ്യോഗസ്ഥരുടെ ഭാര്യമാർ വനിതാ കമ്മിഷനെ സമീപിച്ചു. കാസർകോട് പൊലീസിലെ വാർത്താവിനിമയ വിഭാഗം ഇൻസ്‌പെക്ടർക്കെതിരേയാണ് ഇവർ പരാതി നൽകിയിരിക്കുന്നത്. ഇതേതുടർന്ന് തിങ്കളാഴ്ച തെളിവെടുപ്പിന് ഹാജരാകാൻ ഇൻസ്‌പെക്ടർക്ക് നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ല. ഇതോടെ ജനുവരി 24ന് നടക്കുന്ന അടുത്ത സിറ്റിങ്ങിൽ ഇൻസ്‌പെക്ടറോട് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഓഫീസിൽ എസ്.ഐ.മാരും സിവിൽ പോലീസ് ഓഫീസർമാരുമായി 28 ജീവനക്കാരാണുള്ളത്. ഇതിൽ 12 പേരുടെ ഭാര്യമാരാണ് പരാതി നൽകിയത്.

ഭർതൃപിതാവ് കുഴഞ്ഞുവീണതായി വിവരമറിയിച്ചിട്ടും ഭർത്താവിനെ വീട്ടിൽപ്പോകാനനുവദിച്ചില്ലെന്നും സമയത്തിന് ആശുപത്രിയിലെത്തിക്കാൻ കഴിയാഞ്ഞതിനാൽ ഭർതൃപിതാവ് മരിച്ചെന്നും ഇതിൽ ഒരാൾ മൊഴിനൽകി. ഇൻസ്‌പെക്ടറുടെ പീഡനം സഹിക്കാനാകാതെ രണ്ടുപേർ സ്ഥലം മാറ്റംവാങ്ങി പോയി. ജോലികഴിഞ്ഞ് വീട്ടിൽ വന്നാലും ഭർത്താക്കൻമാർ കടുത്ത വിഷാദത്തിലാണ്. ഉറക്കമില്ലായ്മയുണ്ട്. ഉറക്കത്തിൽ ഞെട്ടിയെഴുന്നേൽക്കുന്നതും പതിവാണെന്നും ഇവർ നൽകിയ പരാതിയിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group