28 വർഷങ്ങൾക്ക് ശേഷം കലോത്സവവേദിയായ് കാസർഗോഡ് ; അതിഥികളെ സ്വീകരിക്കാൻ സ്വന്തം വീടൊരുക്കി നാട്ടുകാർ

28 വർഷങ്ങൾക്ക് ശേഷം കലോത്സവവേദിയായ് കാസർഗോഡ് ; അതിഥികളെ സ്വീകരിക്കാൻ സ്വന്തം വീടൊരുക്കി നാട്ടുകാർ

 

സ്വന്തം ലേഖിക

കാസർഗോഡ് : 28 വർഷങ്ങൾക്ക് ശേഷം സംസ്ഥാന കലോത്സവത്തെ വരവേൽക്കാനൊരുങ്ങുകയാണ് കാസർഗോഡ് കാഞ്ഞങ്ങാട് നഗരം. വർഷങ്ങൾക്കിപ്പുറം ജില്ലയിലേക്കെത്തുന്ന കലോത്സവത്തിനായി വിപുലമായ തയ്യാറെടുപ്പുകളാണ് സംഘാടകർ നടത്തുന്നത്. കലോത്സവത്തിനായെത്തുന്നവർക്ക് തദ്ദേശീയരുടെ വീടുകളിൽ താമസ സൌകര്യമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.

28 വർഷങ്ങൾക്കു ശേഷമാണ് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കാസർകോട് ജില്ല വേദിയാകുന്നത്. പതിറ്റാണ്ടുകൾക്കിപ്പുറം ജില്ലയിലേക്കെത്തുന്ന കലോത്സവത്തെ അവിസ്മരണീയമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് സംഘാടകരും നാട്ടുകാരും. കലോത്സവത്തിനായെത്തുന്ന കുട്ടികളും , രക്ഷിതാക്കളും, അധ്യാപകരുമുൾപ്പെടെയുള്ളവർക്ക് താമസത്തിനായി വ്യത്യസ്തമായ സംവിധാനമാണ് സംഘാടകർ ഒരുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തദ്ദേശീയരായ ആളുകളുടെ വീടുകളിൽ ഇവർക്കായി താമസ സൌകര്യമൊരുക്കാനാണ് പദ്ധതി. ഇതിനായുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലായെന്നും നഗരസഭാ അധ്യക്ഷൻ പറയുന്നു.

താമസ സൗകര്യമൊരുക്കുന്ന വീടുൾപ്പെടുന്ന പ്രദേശത്തെ വാർഡ് മെമ്പർമാരാണ് അനുബന്ധ സൌകര്യങ്ങൾ ഒരുക്കുക. ഇതിനായി പ്രാദേശിക തലത്തിലെ ക്ലബുകളുടെ നേതൃത്വത്തിൽ കലോത്സവ നഗരിയോട് ചേർന്ന് ഓരോ പ്രദേശങ്ങളിലും വീടുകൾ കണ്ടെത്തിയിട്ടുമുണ്ട്.

കലോത്സവ നഗരിയായ കാഞ്ഞങ്ങാട് നഗരത്തിൽ കലോത്സവത്തിനെത്തുന്നവർക്ക് മതിയായ താമസ സൌകര്യം ഇല്ല എന്ന് വിലയിരുത്തിയാണ് സംഘാടകർ നവീനവും വ്യത്യസ്തവുമായ ഈ ആശയം നടപ്പിലാക്കാനൊരുങ്ങുന്നത്.

Tags :