പ്രഭാത സവാരിക്കിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് കാട്ടാനയുടെ ചവിട്ടേറ്റു..! ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി..! തേക്കടിയിൽ പ്രഭാത നടത്തവും സൈക്കിൾ സവാരിയും നിരോധിച്ചു

സ്വന്തം ലേഖകൻ തേക്കടി : പ്രഭാത സവാരിക്കിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് കാട്ടാനയുടെ ചവിട്ടേറ്റു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തേക്കടിയിലെ ഡിവിഷൻ ഓഫീസ് ക്ലർക്ക് റോബിന് ആണ് പരിക്കേറ്റത്. പ്രഭാത സവാരിക്കിടെ ബോട്ട് ലാൻഡിങ്ങിന് സമീപം വെച്ചാണ് ആക്രമണം ഉണ്ടായത്. കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തേക്കടിയിൽ പ്രഭാത നടത്തവും സൈക്കിൾ സവാരിയും നിരോധിച്ചിട്ടുണ്ട്.

ഭക്ഷണം നല്‍കുന്നതിനിടെ ആനയുടെ ചവിട്ടേറ്റു..! തലയ്ക്ക് സാരമായി പരിക്കേറ്റ് പാപ്പാന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ ചെന്നൈ: ഭക്ഷണം നല്‍കുന്നതിനിടെ പാപ്പാനെ ആന ചവിട്ടിക്കൊന്നു. മുതുമല തെപ്പക്കാട് ആനവളര്‍ത്തല്‍ കേന്ദ്രത്തിലാണ് സംഭവം . 54കാരനായ സിഎം ബാലനാണ് കൊല്ലപ്പെട്ടത്. പതിനാറു വയസുള്ള പിടിയാന മസിനിയുടെ ചവിട്ടേറ്റാണ് പാപ്പാന്‍ മരിച്ചത് രാവിലെ ആനയ്ക്ക് ഭക്ഷണം നല്‍കുന്നതിനിടെ ആന പാപ്പാനെ ആക്രമിക്കുകയായിരുന്നെന്ന് ആന വളര്‍ത്തുകേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉടന്‍ തന്നെ സ്ഥലത്തുള്ള മറ്റ് പാപ്പാന്‍മാര്‍ ഇയാളെ രക്ഷപ്പെടുത്തി ഗൂഡല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്ക് സാരമായി പരിക്കേറ്റ ബാലന്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. 2018 മെയ്് മാസത്തില്‍ സമയപുരം ക്ഷേത്രപരിസരത്ത് വച്ച് ഈ […]

തൃശൂർ ദേശീയപാതയിൽ ആന ഇടഞ്ഞു…! ലോറി മറിച്ചിടാൻ ശ്രമിക്കുന്നിതിനിടെ കൊമ്പൊടിഞ്ഞു; എലിഫന്റ് സ്ക്വാഡെത്തി തളച്ചു

സ്വന്തം ലേഖകൻ തൃശൂർ : തൃശ്ശൂരിൽ ആന ഇടഞ്ഞു. തൃശൂർ മുടിക്കോട് ദേശീയപാതയിലാണ് ആന ഇടഞ്ഞത്. റോഡിലുണ്ടായിരുന്ന ലോറി മറിച്ചിടാൻ ശ്രമിക്കുന്നിതിനിടെ ആനയുടെ കൊമ്പൊടിഞ്ഞു. പിന്നാലെ സമീപത്തെ വാഴത്തോട്ടത്തിൽ കയറിയ ആന വാഴകൾ നശിപ്പിച്ചു. ശ്രീകൃഷ്ണപുരം വിജയ് എന്ന കൊമ്പനാനയാണ് ഇടഞ്ഞത്. അൽപ്പസമയത്തിനുള്ളിലെത്തിയ എലിഫന്റ് സ്ക്വാഡ് ആനയെ തളച്ചു.

പുനലൂരിൽ കാട്ടാന ആക്രമണം; എസ്റ്റേറ്റിലെ തൊഴിലാളിക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ പു​ന​ലൂ​ർ: ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്തി​ലെ അ​ര​ണ്ട​ൽ തേ​യി​ല എസ്റ്റേറ്റിലെ തൊഴിലാളിക്ക് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. മറ്റൊരു തൊഴിലാളി ഓടി രക്ഷപ്പെട്ടു. ടി.ആർ. ആൻഡ് ടി അരണ്ടൽ ഡിവിഷനിലെ പ്ലംബിങ് തൊഴിലാളി സോപാലിനെയാണ് ആന ആക്രമിച്ചത്. ഇദ്ദേഹത്തെ ഗുരുതര നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഒൻപതോടെ 14 നമ്പർ ഫീൽഡിൽ ആയിരുന്നു സംഭവം. ഇവിടുള്ള വാട്ടർ ടാങ്കിൽ നിന്നുള്ള വെള്ളം മുടങ്ങിയതിന്റെ തകരാർ പരിഹരിക്കാൻ എത്തിയതായിരുന്നു സോപാലും സഹായി അലക്സാണ്ടറും. വാട്ടർ ടാങ്കിന്റെ മുൻപിൽ ഉണ്ടായിരുന്ന ഒറ്റയാനെ […]

ഇടുക്കിയെ വിറപ്പിച്ച്‌ അരികൊമ്പന്‍; ലേബർ ക്യാന്റീൻ്റെ ചുമര് ഇടിച്ചുതകർത്തു ; ജീവനക്കാരന്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ ഇടുക്കി: ഇടുക്കി ശാന്തന്‍പാറ പഞ്ചായത്തിലെ പന്നിയാര്‍ എസ്റ്റേറ്റില്‍ രാത്രി 10 മണിയോടെ അരിക്കൊമ്പന്റെ ആക്രമണം.എസ്റ്റേറ്റിലെത്തിയ അരിക്കൊമ്പന്‍ ലേബര്‍ ക്യാന്റീന്റെ ചുമര് ഇടിച്ചു തകര്‍ത്തു . ക്യാന്റീന്‍ നടത്തിപ്പുകാരന്‍ എഡ്വിന്‍ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. ശബ്‌ദം കേട്ട് പുറത്തിറങ്ങിയ എഡ്വിനെ കുറെ ദൂരം ആന ഓടിച്ചു. സമീപത്തെ ലയത്തിലേക്ക് ഓടിക്കയറിയാണ് എഡ്വിന്‍ രക്ഷപെട്ടത്. ബഹളം കേട്ട് ഓടിയെത്തിയ തൊഴിലാളികള്‍ ശബ്‌ദം ഉണ്ടാക്കി ആനയെ തുരത്തി. താത്കാലികമായി പ്രവര്‍ത്തിക്കുന്ന റേഷന്‍ കട ഈ ക്യാന്റീന്റെ സമീപമാണ് പ്രവത്തിക്കുന്നത്. കാട്ടാന ആക്രമണം തുടര്‍ക്കഥയായതോടെ ഇടുക്കിയിലെ […]

അരിക്കൊമ്പനെ തളക്കാന്‍ കൂട് നിര്‍മ്മാണം നാളെ തുടങ്ങും; മരങ്ങള്‍ കോടനാട് എത്തിച്ചു; പിന്നാലെ ദൗത്യ സംഘവും കുങ്കിയാനകളും വരും

സ്വന്തം ലേഖകൻ ഇടുക്കി: ജില്ലയിലെ ആക്രമണകാരിയായ അരിക്കൊമ്പനെന്ന് വിളിക്കുന്ന കാട്ടാനയെ തളയ്ക്കാനുള്ള നടപടികള്‍ തുടരുകയാണ്. കൂട് നിര്‍മ്മാണം നാളെ തുടങ്ങും. കഴിഞ്ഞയാഴ്ച വയനാട്ടില്‍ നിന്നുള്ള പ്രത്യേക സംഘമെത്തി കൂട് നിര്‍മ്മാണത്തിനാവശ്യമായ തടികള്‍ അടയാളപ്പെടുത്തിയിരുന്നു. മുറിച്ച തടികള്‍ കോടനാടേക്ക് കൊണ്ടുപോയി തുടങ്ങി.ബാക്കിയുള്ള മരങ്ങള്‍ കൂടി ഇന്ന് എത്തിക്കും. കോടനാട് നിലവിലുള്ള കൂടിന് മതിയായ സുരക്ഷയില്ലാത്തതിനാലാണ് പുതിയത് പണിയാന്‍ തീരുമാനിച്ചത്. കൂട് നിര്‍മ്മാണത്തിനായി ദേവികുളത്തു നിന്നും മുറിച്ച തടികള്‍ കോടനാട്ടേക്ക് കൊണ്ടു പോയി തുടങ്ങി. ഇന്നലെ രാത്രി ആദ്യ ലോഡ് കോടനാടെത്തിച്ചു. ബാക്കിയുള്ളവ ഇന്ന് എത്തിക്കും. പണി […]

ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; തൊഴിലാളികളുടെ വാഹനം തകര്‍ത്തു; ആക്രമണം നടത്തിയത് ചക്കക്കൊമ്പന്‍ എന്ന് വിളിപ്പേരുള്ള കാട്ടാന

സ്വന്തം ലേഖകൻ ഇടുക്കി: ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം.ചിന്നകനാല്‍ 80 ഏക്കറില്‍ തൊഴിലാളികളുടെ വാഹനം തകർത്തു. ചക്കക്കൊമ്പന്‍ എന്ന് വിളിപ്പേരുള്ള കാട്ടാനയാണ് ആക്രമണം നടത്തിയത്.ഇന്ന് രാവിലെയാണ് തൊഴിലാളികളുടെ ജീപ്പിനു നേരെ ചക്കകൊമ്പന്‍ ആക്രമണം നടത്തിയത്. തൊഴിലാളികളെ തോട്ടത്തില്‍ ഇറക്കി മടങ്ങിയ വാഹനത്തിനു നേരെയാണ് അക്രമണം ഉണ്ടായത്. ആന ജീപ്പിനെ ആക്രമിക്കാന്‍ വരുന്നതു കണ്ട് ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ജീപ്പിന്‍റെ മുന്‍വശം ആന തകര്‍ത്തു. ഒരു ബൈക്ക് യാത്രികനും പരിക്കേറ്റിട്ടുണ്ട്.

പിടി 7 നെ പിടികൂടിയെങ്കിലും രക്ഷയില്ല ; ധോണിയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി ; മായാപുരത്ത് ക്വാറിയുടെ മതിലും,പെരുന്തുരുത്തിയിൽ പറമ്പിലെ മരങ്ങളും നശിപ്പിച്ചു; കാട്ടാന ശല്യത്തിന് ശാശ്വതമായ പരിഹാരം വേണമെന്ന് ജനങ്ങൾ

സ്വന്തം ലേഖകൻ പാലക്കാട്: പിടി 7 പിടികൂടിയെങ്കിലും ധോണിയിൽ ആന ശല്യത്തിന് കുറവൊന്നുമില്ല. മായാപുരം, പെരുന്തുരുത്തി കളം എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം കാട്ടാന ഇറങ്ങി. മായാപുരത്ത് ക്വാറിയുടെ മതിൽ ഉൾപ്പെടെ തകർത്തു. പെരുന്തുരുത്തി കളത്തിൽ വേലായുധൻ എന്നയാളുടെ പറമ്പിലെ മരങ്ങളും നശിപ്പിച്ചു. കാട്ടാന ശല്യത്തിന് ശാശ്വതമായ പരിഹാരം വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. അതിനിടെ അട്ടപ്പാടി നരസിമുക്കിൽ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. ഇന്നലെ രാത്രി അഗളി സ്വദേശി പോത്താനാമൂഴിയിൽ പോൾ മാത്യുവിന്റെ 450 വാഴകളും തെങ്ങുകളും, കപ്പയും കാട്ടാനകൾ നശിപ്പിച്ചു.

ജനവാസ മേഖലയിലിൽ വീണ്ടും കാട്ടാനാക്രമണം; പന്നിയാര്‍ എസ്റ്റേറ്റില്‍ റേഷന്‍ കട തകര്‍ത്ത് ‘അരിക്കൊമ്പന്‍’; 10 ദിവസത്തിനിടെ ഇത് നാലാം തവണ ; ചിന്നക്കനാൽ സ്വദേശി ബെന്നിയുടെ വീടും തകർത്തു

സ്വന്തം ലേഖകൻ തൊടുപുഴ : ജനവാസ മേഖലയിലിൽ വീണ്ടും കാട്ടാനാക്രമണം. ശാന്തന്‍പാറ പന്നിയാര്‍ എസ്റ്റേറ്റിൽ വീണ്ടും ‘അരിക്കൊമ്പന്‍’ റേഷൻ കട തകർത്തു. പത്ത് ദിവസത്തിനിടെ നാലാം തവണയാണ് കാട്ടാന റേഷന്‍ കട ആക്രമിക്കുന്നത്. സാധനങ്ങള്‍ മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നതിനാല്‍ ഒന്നും നഷ്ടമായില്ല. ഇന്നലെ രാത്രിയായിരുന്നു റേഷന്‍ കട ആക്രമിച്ചത്. ഇന്നു പുലർച്ചെ രണ്ടുമണിക്ക് ചിന്നക്കനാൽ ബി.എൽ.റാമിൽ കുന്നത്ത് ബെന്നിയുടെ വീടും അരിക്കൊമ്പൻ തകർത്തു. തലനാരിഴയ്ക്കാണ് കുടുംബം രക്ഷപ്പെട്ടത്. ശബ്ദം കേട്ട് എത്തിയ പ്രദേശവാസികൾ ഒച്ച വെച്ചാണ് ആനയെ ഓടിച്ചത്. പരുക്കേറ്റ ബെന്നി രാജകുമാരി പ്രാഥമിക […]

കാട്ടാന നാട്ടിൽ…! പേടിച്ചോടിയ 7 മാസം ഗർഭിണിക്ക് ദാരുണാന്ത്യം; യുവതിയെ ആശുപത്രിയിൽ എത്തിച്ചത് 10 മണിക്കൂർ വൈകി

സ്വന്തം ലേഖകൻ മൂന്നാർ: കാട്ടാനയെ കണ്ട് പേടിച്ചോടി വീണ് പരിക്കേറ്റ ഗര്‍ഭിണിക്ക് ദാരുണാന്ത്യം. ഇടമലക്കുടി പഞ്ചായത്തിലെ ഷെഡ്ഡുകുടി സ്വദേശിനി അംബിക (36)യാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് മരണം. കഴിഞ്ഞ 6നാണ് അംബികയെ ആറ്റില്‍ കുളിക്കാന്‍ പോകുന്ന വഴിമധ്യേ രക്തസ്ത്രവമുണ്ടായി ബോധമില്ലാതെ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. 7 മാസം ഗർഭിണിയായ യുവതിയെ ആശുപത്രിയിലെത്തിക്കാൻ 10 മണിക്കൂർ വൈകിയതോടെ ഗർഭസ്ഥ ശിശു മരിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. റോഡ് തകര്‍ന്നത് കാരണം ആംബുലന്‍സ് എത്തിക്കാന്‍ കഴിയാത്തതിനാല്‍ […]