പിടി 7 നെ പിടികൂടിയെങ്കിലും രക്ഷയില്ല ; ധോണിയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി ; മായാപുരത്ത് ക്വാറിയുടെ മതിലും,പെരുന്തുരുത്തിയിൽ പറമ്പിലെ  മരങ്ങളും നശിപ്പിച്ചു; കാട്ടാന ശല്യത്തിന് ശാശ്വതമായ പരിഹാരം വേണമെന്ന് ജനങ്ങൾ

സ്വന്തം ലേഖകൻ

പാലക്കാട്: പിടി 7 പിടികൂടിയെങ്കിലും ധോണിയിൽ ആന ശല്യത്തിന് കുറവൊന്നുമില്ല. മായാപുരം, പെരുന്തുരുത്തി കളം എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം കാട്ടാന ഇറങ്ങി.

മായാപുരത്ത് ക്വാറിയുടെ മതിൽ ഉൾപ്പെടെ തകർത്തു. പെരുന്തുരുത്തി കളത്തിൽ വേലായുധൻ എന്നയാളുടെ പറമ്പിലെ മരങ്ങളും നശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാട്ടാന ശല്യത്തിന് ശാശ്വതമായ പരിഹാരം വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.

അതിനിടെ അട്ടപ്പാടി നരസിമുക്കിൽ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. ഇന്നലെ രാത്രി അഗളി സ്വദേശി പോത്താനാമൂഴിയിൽ പോൾ മാത്യുവിന്റെ 450 വാഴകളും തെങ്ങുകളും, കപ്പയും കാട്ടാനകൾ നശിപ്പിച്ചു.