തുടർച്ചയായുള്ള വന്യജീവി ആക്രമണത്തിൽ രക്ഷയില്ലാതെ കേരളം;വയനാട്ടില്‍ അച്ഛന്റെ മൃതദേഹം മറവ് ചെയ്യാന്‍ കാട്ടില്‍ കുഴിവെട്ടിയവരെ കാട്ടാന ആക്രമിച്ചു;സംഭവം ഇടുക്കി ശാന്തന്‍പാറയിലെ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ

സ്വന്തം ലേഖകൻ വയനാട്:സംസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും കാട്ടാനയുടെ ആക്രമണം. പിതാവിന്റ മൃതദേഹം മറവു ചെയ്യാന്‍ കാട്ടിനകത്തെ ശ്മശാനത്തില്‍ കുഴിയെടുക്കുകയായിരുന്ന സഹോദരങ്ങളെ കാട്ടാന ആക്രമിച്ചു. വയനാട് ചേകാടിയിലാണ് സംഭവം. വിലങ്ങാടി കോളനിയിലെ ബാലന്‍, സഹോദരന്‍ സുകുമാരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പിതാവിന്റ മൃതദേഹം മറവുചെയ്യാൻ കുഴിയെടുക്കുന്ന സമയത്താണ് ഇവരെ കാട്ടാന ആക്രമിച്ചത്. ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് വയനാട്ടിലും കാട്ടാന ആക്രമണം ഉണ്ടായത്. ശാന്തന്‍പാറ പന്നിയാര്‍ എസ്റ്റേറ്റ് അയ്യപ്പന്‍കുടി സ്വാദേശിയായ ശക്‌തിവേലാണ് […]

കാട്ടാനക്കൂട്ടത്തെ ഓടിക്കാനെത്തി, ഇടുക്കി ശാന്തൻപാറയിൽ വനം വകുപ്പ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു

സ്വന്തം ലേഖകൻ ഇടുക്കി : ശാന്തൻപാറ പന്നിയാര്‍ എസ്റ്റേറ്റിനു സമീപം വനംവകുപ്പ് താൽക്കാലിക വാച്ചർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. അയ്യപ്പൻകുടി സ്വദേശി ശക്തിവേലാണ് (43) കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഏഴുമണിയോടെ ആയിരുന്നു സംഭവം. എസ്റ്റേറ്റിൽ എത്തിയ കാട്ടാനയെ ഓടിക്കാൻ എത്തിയതായിരുന്നു ശക്തിവേൽ. എന്നാൽ കാട്ടാനയെ തുരത്തുന്നതിനിടയിൽ ആക്രമിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. എന്നാൽ രാവിലെ നടന്ന സംഭവം പുറംലോകം അറിഞ്ഞത് പന്ത്രണ്ട് മണിയോടെ ആണ്. സംഭവസ്ഥലത്ത് തന്നെ ശക്തിവേൽ മരണപ്പെടുകയായിരുന്നു. എസ്റ്റേറ്റിന് സമീപം ബൈക്ക് ഇരിക്കുന്നത് കണ്ട് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം […]

വീട് ആക്രമിക്കും, അരി മോഷ്ടിക്കും;സുൽത്താൻ ബത്തേരിയെ വിറപ്പിച്ച ‘കൊലയാളി അരസിരാജ’ ഒടുവിൽ മുത്തങ്ങയിലെ ആനപ്പന്തിയിൽ.

സ്വന്തം ലേഖകൻ വയനാട്: സുൽ‌ത്താൻ ബത്തേരി ന​ഗരത്തിൽ ഭീതി വിതച്ച കാട്ടാനയെ മുത്തങ്ങ ആനപ്പന്തിയിൽ എത്തിച്ചു. കുപ്പാടി വനമേഖലയിൽ വച്ചാണ് കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി മുത്തങ്ങയിൽ എത്തിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അരസിരാജ എന്ന് പേരുള്ള പി എം2 എന്ന കാട്ടാന ബത്തേരി ന​ഗരത്തിൽ ഇറങ്ങിയത്. ജനങ്ങൾക്ക് വലിയ ഭീതി പടർത്താൻ തുടങ്ങിയതോടെ ന​ഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആന ന​ഗരത്തിലിറങ്ങി മൂന്നാം ​ദിവസമാണ് വനംവകുപ്പിന് മയക്കുവെടി വയ്ക്കാനുള്ള അനുമതി കിട്ടുന്നത്. ഇന്നലെ മയക്കുവെടി വയ്ക്കാൻ വനംവകുപ്പ് ഉദ്യോ​ഗസ്ഥർ ശ്രമം നടത്തിയെങ്കിലും […]

മുണ്ടക്കയം പെരുവന്താനത്ത് ജനവാസ മേഖലയിൽ ആനക്കൂട്ടം ഇറങ്ങി; 14 ആനകളുടെ കൂട്ടമാണ് പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നത്; ഭയന്ന് നാട്ടുകാർ

പെരുവന്താനം (ഇടുക്കി) : ഇടുക്കി പെരുവന്താനത്ത് കാട്ടാനക്കൂട്ടം ഇറങ്ങി. ടി ആർ ആന്റ് ടി എസ്റ്റേറ്റിലാണ് ആന ഇറങ്ങിയത് . 14 ആനകൾ അടങ്ങിയ കൂട്ടം ഇന്ന് പുലർച്ചെ രണ്ട് മണി മുതൽ ജനവാസ മേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. കൃത്രിമ വെടിശബ്ദം കേൾപ്പിക്കലടക്കം നടത്തിയിട്ടും ആനക്കൂട്ടം ഇതുവരെയും പിൻമാറിയിട്ടില്ല. അതേസമയം മാങ്കുളം ആനക്കുളത്ത് ബൈക്ക് യാത്രക്കാര്‍ക്ക് നേരെ കാട്ടാന ആക്രമണം. ഭാര്യയും ഭർത്താവും സഞ്ചരിച്ചിരുന്ന ബൈക്ക് റോഡരികിൽ നിന്ന് പാഞ്ഞെത്തിയ കാട്ടാന കുത്തി മറിച്ചു. ആനക്കുളം കുറ്റിപ്പാലായിൽ ജോണി, ഭാര്യ ഡെയ്സി എന്നിവരാണ് […]

ഇടുക്കിയിൽ കാട്ടാന ആക്രമണം; ദമ്പതികൾക്ക് പരുക്ക് ; ബൈക്കിൽ പള്ളിയിലേക്ക് പോകും വഴിയാണ് ആക്രമണം ഉണ്ടായത്

ഇടുക്കി: ആനക്കുളത്ത് ബൈക്കിൽ യാത്ര ചെയ്ത ദമ്പതികളെയാണ് കാട്ടാന ആക്രമിച്ചു. കുറ്റിപ്പാലയിൽ വീട്ടിൽ ജോണി, ഭാര്യ ഡെയ്സി എന്നിവർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ പള്ളിയിൽ പോകുമ്പോഴായിരുന്നു ആക്രമണം. ആനക്കുളത്ത് ഇടക്കിടെ ആനകൾ ഇറങ്ങുക പതിവാണ്. വാഹനം മറിച്ചിട്ട ആന വാഹനത്തിനു കേടുപാടുകൾ വരുത്തി. തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. ആക്രമണം നടന്നയുടൻ നാട്ടുകാർ പടക്കം പൊട്ടിച്ചും ബഹളം വച്ചും കാട്ടാനയെ തുരത്തിയോടിച്ചു. അപകടത്തിൽ പരുക്കേറ്റ ദമ്പതികളെ ആശുപത്രിയിലെത്തിച്ചു.

ആരോ പറമ്പില്‍ ഒളിപ്പിച്ച് വാഷ് കുടിച്ച് ഫിറ്റായി ആന ; പിന്നെ നടന്നത് തൃശൂര്‍ പൂരത്തെ വെല്ലുന്ന പൂരം : സംഭവം മലപ്പുറത്ത്

സ്വന്തം ലേഖകന്‍ മലപ്പുറം: ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ചാരായം വാറ്റും വ്യാജ മദ്യ നിര്‍മ്മാണവും തകൃതിയായി പുരോഗമിക്കുകയാണ്. ഇതിനിടെ ചാരായ നിര്‍മ്മാണത്തിനായി പൊലീസിനെ ഭയന്ന് പറമ്പില്‍ സൂക്ഷിച്ചിരുന്ന് വാഷ് ആന കുടിച്ചു. വാഷ് കുടിച്ചതോടെ ആന ഫിറ്റാവുകയും ചെയ്തു. ‘വാഷ്’ കുടിച്ച ആന ഫിറ്റായതോടെ പിന്നെ നടന്നത് തൃശൂര്‍ പൂരത്തെ വെല്ലുന്ന പൂരമാണ്. വാഷ് കുടിച്ച് ഫിറ്റായ ആന സമീപത്തെ കമുകും റബര്‍തൈകളും അടക്കം നശിപ്പിച്ചു. മലപ്പുറം കക്കറ മെവള്ളക്കംപാടം കല്ലുവെട്ടുകുഴിയില്‍ ജോസിന്റെ പറമ്പില്‍ തോടിനോട് ചേര്‍ന്നാണ് 2 കന്നാസ് വാഷ് ആരോ പൊലീസും […]

മെഡിക്കൽ ക്യാമ്പിലേക്ക് എത്തിച്ച ആയുർവേദ മരുന്നുകളുടെ മണം പിടിച്ചെത്തിയ ആന കൊതി മൂത്ത്‌ മുഴുവനും അകത്താക്കി ; അവസാനമെത്തിയ സംഘാടകർക്ക് മിച്ചം കിട്ടിയത് ആനപിണ്ടവും കാലിയായ മരുന്നുകുപ്പികളും

  സ്വന്തം ലേഖകൻ തൃശൂർ : മെഡിക്കൽ ക്യാമ്പിലേയ്ക്കായി എത്തിച്ച ആയുർവേദ മരുന്നിന്റെ മണം പിടിച്ചെത്തിയ ആന കൊതി മൂത്ത് മരുന്നുകൾ മുഴുവൻ അകത്താക്കി. അവസാനമെത്തിയ മെഡിക്കൽ ക്യാമ്പ് സംഘാടകർക്ക് മിച്ചം കിട്ടിയത് ആനപിണ്ടവും കാലിയായ മരുന്നുകുപ്പികളും.തൃശൂർ എരുമപ്പെട്ടിയിലാണ് സിനിമയിൽ കാണുന്ന രംഗത്തെ അനുസ്മരിപ്പിയ്ക്കുന്ന തരത്തിൽ രസകരമായ സംഭവം നടന്നത്. സംഭവം അറിഞ്ഞതോടെ ആനയുമായി പാപ്പാൻമാർ സ്ഥലം വിടുകയായിരുന്നു.ഇതോടെ സംഘാടകർ മെഡിക്കൽ ക്യാമ്പ് നിർത്തിവെച്ചു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ അധീനതയിലുളള നെല്ലുവായ് ശ്രീധന്വന്തരി ഡിസ്‌പെൻസറിയിൽ ആയുർവേദ മെഡിക്കൽ ക്യാംപ് നടത്താൻ തീരുമാനിച്ചിരുന്നു. വയോജനങ്ങൾക്കായിരുന്നു ക്യാമ്പ്. […]