ഇടുക്കിയെ വിറപ്പിച്ച്‌ അരികൊമ്പന്‍; ലേബർ ക്യാന്റീൻ്റെ ചുമര് ഇടിച്ചുതകർത്തു ; ജീവനക്കാരന്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

ഇടുക്കിയെ വിറപ്പിച്ച്‌ അരികൊമ്പന്‍; ലേബർ ക്യാന്റീൻ്റെ ചുമര് ഇടിച്ചുതകർത്തു ; ജീവനക്കാരന്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: ഇടുക്കി ശാന്തന്‍പാറ പഞ്ചായത്തിലെ പന്നിയാര്‍ എസ്റ്റേറ്റില്‍ രാത്രി 10 മണിയോടെ അരിക്കൊമ്പന്റെ ആക്രമണം.എസ്റ്റേറ്റിലെത്തിയ അരിക്കൊമ്പന്‍ ലേബര്‍ ക്യാന്റീന്റെ ചുമര് ഇടിച്ചു തകര്‍ത്തു .

ക്യാന്റീന്‍ നടത്തിപ്പുകാരന്‍ എഡ്വിന്‍ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. ശബ്‌ദം കേട്ട് പുറത്തിറങ്ങിയ എഡ്വിനെ കുറെ ദൂരം ആന ഓടിച്ചു. സമീപത്തെ ലയത്തിലേക്ക് ഓടിക്കയറിയാണ് എഡ്വിന്‍ രക്ഷപെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബഹളം കേട്ട് ഓടിയെത്തിയ തൊഴിലാളികള്‍ ശബ്‌ദം ഉണ്ടാക്കി ആനയെ തുരത്തി. താത്കാലികമായി പ്രവര്‍ത്തിക്കുന്ന റേഷന്‍ കട ഈ ക്യാന്റീന്റെ സമീപമാണ് പ്രവത്തിക്കുന്നത്. കാട്ടാന ആക്രമണം തുടര്‍ക്കഥയായതോടെ ഇടുക്കിയിലെ ജനങ്ങള്‍ ആശങ്കയിലാണ്.
ഇടുക്കി 80 ഏക്കറില്‍ കാട്ടാനയെ കണ്ട് ഭയന്ന് ബൈക്കില്‍ നിന്നും വീണ് ഒരാള്‍ക്ക് കഴിഞ്ഞ ദിവസം പരിക്കേറ്റിരുന്നു. രാജകുമാരി സ്വദേശി തയ്യില്‍ ജോണി എന്നയാള്‍ക്കാണ് പരിക്കേറ്റത്. സിങ്കുകണ്ടത്തേക്ക് പോകുന്നതിനിടെ ഇയാൾ ചക്കക്കൊമ്പന്റെ മുന്നില്‍ അകപ്പെടുകയായിരുന്നു.

അതേസമയം, ഇടുക്കിയിലെ വന്യ ജീവി ആക്രമണം തടയുന്നതിനുളള നടപടികള്‍ അവലോകനം ചെയ്യാന്‍ വനം മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിട്ടുണ്ട്.

ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ നാശം വിതക്കുന്ന അരിക്കൊമ്പനെ പിടികൂടാനുളള നടപടികളും യോഗത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ. അരിക്കൊമ്പനെ തളക്കാന്‍ കോടനാട് കൂടിന്‍റെ പണികള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ഇതിനാവശ്യമായ തടികള്‍ ദേവികുളത്തു നിന്നും കോടനാടെത്തിച്ചിട്ടുണ്ട്. കൂടിന്റെ പണികള്‍ പൂര്‍ത്തിയാകുന്നതോടെ വയനാട്ടില്‍ നിന്നും ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം ചിന്നക്കനാലിലെത്തും. സംഘമെത്തുന്ന തീയതി അടക്കമുള്ള കാര്യങ്ങളിലും ഉടന്‍ തീരുമാനമുണ്ടാകും.