പ്രഭാത സവാരിക്കിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് കാട്ടാനയുടെ ചവിട്ടേറ്റു..! ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി..! തേക്കടിയിൽ പ്രഭാത നടത്തവും സൈക്കിൾ സവാരിയും നിരോധിച്ചു

സ്വന്തം ലേഖകൻ

തേക്കടി : പ്രഭാത സവാരിക്കിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് കാട്ടാനയുടെ ചവിട്ടേറ്റു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

തേക്കടിയിലെ ഡിവിഷൻ ഓഫീസ് ക്ലർക്ക് റോബിന് ആണ് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രഭാത സവാരിക്കിടെ ബോട്ട് ലാൻഡിങ്ങിന് സമീപം വെച്ചാണ് ആക്രമണം ഉണ്ടായത്.

കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തേക്കടിയിൽ പ്രഭാത നടത്തവും സൈക്കിൾ സവാരിയും നിരോധിച്ചിട്ടുണ്ട്.