ബേക്കറി തൊഴിലാളിയായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

സ്വന്തം ലേഖകൻ കണ്ണൂർ : ബേക്കറി തൊഴിലാളിയായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പിലിക്കോട്ടെ തമ്പാന്റെ മകൻ കരിവെള്ളൂരിലെ തേലപ്രത്ത് ഹൗസിൽ അജേഷ് (34)ആണ് മരിച്ചത്. ബേക്കറി സാധനങ്ങൾ നിർമ്മിക്കുന്ന സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന അജേഷ്. ഞായറാഴ്ച രാത്രി കിണറ്റിന്റെ കരയിൽ ഇരുന്ന് സഹപ്രവർത്തകരുമായി സംസാരിച്ചിരിക്കുകയായിരുന്നു. ഇതിനു ശേഷം സഹപ്രവർത്തകർ ഉറങ്ങാൻ പോയി. പുലർച്ചെ മൂന്നു മണിയോടെ ബേക്കറി ഉണ്ടാക്കാനായി ഒപ്പമുള്ളവർ എഴുന്നേറ്റപ്പോൾ അജേഷിനെ കാണാത്തതിനാൽ അന്വേഷിക്കുന്നതിനിടെ കിണറിന്റെ വല നീങ്ങിയ നിലയിൽ കണ്ടതിനാൽ നടത്തിയ പരിശോധനയിലാണ് കിണറ്റിൽ കണ്ടെത്തിയത്. ഉടൻ തന്നെ […]

ഇതരസംസ്ഥാന തൊഴിലാളി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ; അഞ്ചുപേർ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ ഇടുക്കി : കുമളിയിൽ ഇതരസംസ്ഥാന തൊഴിലാളി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആസാം സ്വദേശിയായ കമൽദാസാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളോടൊപ്പം ജോലി സ്ഥലത്തുണ്ടായിരുന്ന അഞ്ചു പേരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കമൽദാസും പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചു പേരും കുമളി ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി എത്തിയ തൊഴിലാളികളാണ്. ഈ കെട്ടിടത്തിൽ തന്നെയാണ് ഇവർ താമസിച്ചിരുന്നതും. കെട്ടിടത്തിലെത്തിയ സമീപവാസിയാണ് അനക്കമില്ലാത്ത നിലയിൽ കമൽദാസിനെ കണ്ടത്. ഇയാൾ ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസിന്റെ പരിശോധനയിൽ […]

എക്‌സൈസ് സംഘത്തെ പേടിച്ച് ഓടി പുഴയിൽ വീണ യുവാവ് മുങ്ങി മരിച്ചു ; മുങ്ങിത്താഴുന്നത് കൺമുൻപിൽ കണ്ടിട്ടും രക്ഷിക്കാതെ എക്‌സൈസ് അധികൃതരുടെ ക്രൂരത

  സ്വന്തം ലേഖകൻ തൃശൂർ : എക്‌സൈസ് സംഘത്തെ പേടിച്ച് ഓടി പുഴിയിൽ വീണ യുവാവ് മുങ്ങി മരിച്ചു. മുങ്ങിത്താഴുന്നത് കണ്ടിട്ടും എക്‌സൈസ് സംഘവും നാട്ടുകാരും യുവാവിനെ രക്ഷിക്കാൻ തയ്യാറായില്ല.ഇവർ നോക്കി നിൽക്കെയാണ് യുവാവ് മുങ്ങി മരിച്ചത്. തൃശൂർ കിഴുപ്പുള്ളക്കരയിലാണ് സംഭവം. അക്ഷയ് എന്ന യുവാവാണ് മരിച്ചത്. രക്ഷിക്കണമെന്ന് കരഞ്ഞ് അപേക്ഷിച്ചിട്ടും എക്‌സൈസ് സംഘം രക്ഷിക്കാൻ തയ്യാറായില്ല. ഹെൽപ് മീ എന്ന് യുവാവ് നിലവിളിക്കുന്നതും കയറിവാടാ എന്ന് പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇത് എക്‌സൈസ് സംഘാംഗമാണെന്നാണ് നാട്ടുകാർ പറയുന്നത്. അയൽവാസിയായ സന്തോഷ് എന്നയാളാണ് വീഡിയോ […]

വിരമിച്ച നാവിക ഉദ്യോഗസ്ഥനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി : ഭാര്യ ഒളിവിൽ ; മരണത്തിൽ ദുരൂഹത

സ്വന്തം ലേഖകൻ ദില്ലി: വിരമിച്ച നാവിക ഉദ്യോഗസ്ഥന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ പുലർച്ചെ മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ബദ്‌ലാപൂർ ടൗൺഷിപ്പിലെ ഫ്‌ളാറ്റിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഗുഡ്ദു സിംഗ് (50) എന്നയാളുടെ മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. ദില്ലി നിവാസിയായ സിംഗ് തന്റെ ഫ്‌ളാറ്റ് വിൽക്കാൻ മൂന്ന് ദിവസം മുമ്പ് ഭാര്യയോടൊപ്പം ബദ്‌ലാപൂരിലെത്തിയിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു ബഡ്‌ലാപൂർ പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഇൻസ്‌പെക്ടർ എൽ.എം സരിപുത്ര സംഭവം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭാര്യയെ കാണാനില്ലെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി […]

കാട്ടാനയുടെ കുത്തേറ്റ് ശബരിമല തീർത്ഥാടകൻ മരിച്ചു

  സ്വന്തം ലേഖകൻ കോട്ടയം : കാട്ടാനയുടെ കുത്തേറ്റ് ശബരിമല തീർത്ഥാടകൻ മരിച്ചു. മുണ്ടക്കയത്ത് വെച്ചാണ് ശബരിമല തീർത്ഥാടകൻ കാട്ടാനയുടെ കുത്തേറ്റ് മരിച്ചത്. എന്നാൽ മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തീർത്ഥാടകസംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരാണ് വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചത്. കോരുത്തോട് മുക്കുഴിയിൽ വെച്ചായിരുന്നു സംഭവം. രാവിലെ ഏഴരയോടെയാണ് അപകട വിവരം പുറത്തറിഞ്ഞത്. പരമ്പരാഗത കാനന പാതയാണ് ഇവിടം. സ്ഥലത്ത് കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നതായാണ് വിവരം. അതുകൊണ്ട് തന്നെ ഇവിടേക്ക് എത്തിച്ചേരാൻ ഫോറസ്റ്റ് അധികൃതർക്ക് കഴിഞ്ഞിട്ടില്ല. മുറിഞ്ഞ പുഴ ഫോറസ്റ്റ് സബ്ഡിവിഷന് കീഴിൽ വരുന്നതാണ് പ്രദേശം. സംഭവത്തെ തുടർന്ന് […]

നിർത്തിയിട്ട കാറിനുള്ളിൽ ഇന്റലിജൻസ് ബ്യൂറോ ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹം ജനറൽ ആശുപത്രിയിൽ

  സ്വന്തം ലേഖകൻ കാസർകോട്: നിർത്തിയിട്ട കാറിനുള്ളിൽ ഇന്റലിജൻസ് ബ്യൂറോ ഇൻസ്‌പെക്ടർ മരിച്ചനിലയിൽ. ആലപ്പുഴ സ്വദേശിയായ റിജോ ഫ്രാൻസിസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബേക്കൽ ടൗണിൽ നിർത്തിയിട്ട കാറിലാണ് വെള്ളിയാഴ്ച പുലർച്ചെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും. കഴിഞ്ഞവർഷം ഇദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചിരുന്നു. ഇതേത്തുടർന്ന് ഒരു വർഷത്തോളമായി ചികിത്സയിലായിരുന്നു. അതുകൊണ്ട് തന്നെ മരണകാരണം ഹൃദയാഘാതമാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത ലഭിക്കുകയുളളുവെന്ന് പൊലീസ് […]

കെഎസ്ഇബിയുടെ അനാസ്ഥ ; മുറിഞ്ഞ് വീണ തെങ്ങിൽ തലയിടിച്ച് യുവാവിന് ദാരുണാന്ത്യം

  സ്വന്തം ലേഖകൻ കണ്ണൂർ: കെ.എസ്.ഇ.ബി ജീവനക്കാരുടെ അനാസ്ഥയിൽ യുവാവിന് ദാരുണാന്ത്യം. മുറിഞ്ഞ് വീണ തെങ്ങിൽ തലയിടിച്ച് യുവാവിന് ദാരുണാന്ത്യം. പാനൂർ പാലത്തായിയിലാണ് തിങ്കളാഴ്ച്ച പുലർച്ചെ നാടിനെ നടുക്കിയ ദുരന്തം നടന്നത്. കഴിഞ്ഞ ദിവസം രാവിലെ പാനൂർ കണ്ണം വെള്ളി പടിക്കൽ മുക്കിൽ ഇലക്ട്രിക്ക് ലൈനിൽ തെങ്ങ് മുറിഞ്ഞ് വീണത് നാട്ടുകാർ കെ.എസ്.ഇ.ബിയിൽ വിവരം അറിയിച്ചിരുന്നു. എന്നാൽ ജീവനക്കാർ വൈദ്യുത ബന്ധം വിച്ഛേദിച്ചുവെങ്കിലും ജീവനക്കാർ തെങ്ങ് മുറിച്ചു മാറ്റാൻ തയ്യാറായില്ല.തിങ്കളാഴ്ച രാവിലെ തെങ്ങ് മുറിച്ചു മാറ്റാമെന്ന് പറഞ്ഞ് നാട്ടുകാരുടെ ആവശ്യത്തിന് നിന്നും കെ.എസ്.ഇ.ബി അധികൃതർ […]

യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി ; പൊലീസുകാരനായ ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പൊലീസ് കോൺസ്റ്റബിളായ ഭർത്താവ് സുരേഷിനെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് അഞ്ജുവിനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 26 കാരിയായ അഞ്ജുവിന് രണ്ടര വയസ്സുള്ള ഒരു മകനുണ്ട്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് വർഷമായി. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇവർ തമ്മിൽ തർക്കം പതിവായിരുന്നു. യുവതി മരിക്കുന്ന ദിവസവും ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്നാണ് യുവതി തൂങ്ങി മരിക്കാൻ ശ്രമിച്ചത്. തുടർന്ന് കഴുത്തിലെ കെട്ടഴിച്ച് കട്ടിലിൽ കിടത്തിയെന്നുമാണ് യുവതിയുടെ […]

തൂങ്ങി മരിക്കാനുള്ള ശ്രമത്തിനിടെ കയർ പൊട്ടി താഴെ വീണയാൾ തലയിടിച്ച് വീണു മരിച്ചു

  സ്വന്തം ലേഖിക മുള്ളേരിയ: തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെ കയർപൊട്ടി താഴെവീണയാളെ മരിച്ചനിലയിൽ കണ്ടെത്തി. കാറഡുക്ക കരിമ്പുവളപ്പിലെ രാമചന്ദ്ര മണിയാണി (60)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെമുതൽ കാണാത്തതിനാൽ നാട്ടുകാരും ബന്ധുക്കളും ഇയാൾക്കായി തിരച്ചിൽനടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. വീടിനുതാഴെയുള്ള കവുങ്ങിൻതോട്ടത്തോടുചേർന്നുള്ള മരത്തിനുസമീപം വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ പരിക്കുകളുണ്ട്. കമ്പുപൊട്ടി താഴെവീണ് തലയിടിച്ച് പരിക്കേറ്റതാണ് മരണകാരണമെന്നു സംശയിക്കുന്നു. ഭാര്യ: ചന്ദ്രാവതി. മക്കൾ: പ്രദീപ്, പ്രവീൺ, ബാലകൃഷ്ണൻ, സീത, ലക്ഷ്മി.

ഉരുള്‍ പൊട്ടല്‍: മരണ സംഖ്യ ഉയരുന്നു

കോഴിക്കോട്: കരിഞ്ചോലയില്‍ ഉരുള്‍പ്പൊട്ടലില്‍ പെട്ട് കാണാതായവരില്‍ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇതോടെ മരണം എട്ടായി. ഇന്നലെ കാണാതായ നസ്രത്തിന്റെ മകള്‍ റിഫാ മറിയത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായവര്‍ക്കായി ഇന്ന് രാവിലെ ഏഴു മണിക്ക് തുടങ്ങിയ തിരച്ചിലിനിടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഒരു കുടുംബത്തിലെ ആറുപേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്നലെ മരിച്ച ഹസന്റെ വീടു നിന്നിരുന്ന ഭാഗത്ത് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. താമരശ്ശേരിക്കടുത്ത് കട്ടിപ്പാറ പഞ്ചായത്തിലെ വെട്ടിഒഴിഞ്ഞതോട്ടം കരിഞ്ചോലയില്‍ കനത്ത മഴയെത്തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഉരുള്‍ പൊട്ടലുണ്ടായത്. […]