ഗായകൻ യേശുദാസിന്റെ ഇളയ സഹോദരനെ കൊച്ചിക്കായലിൽ മരിച്ച നിലയിൽ കണ്ടെത്തി ;ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: ഗായകൻ കെ.ജെ യേശുദാസിന്റെ ഇളയ സഹോദരനെ കൊച്ചിക്കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. കെ.ജെ.ജസ്റ്റിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാക്കനാട് അത്താണിയിൽ വാടകയ്ക്ക് താമസിച്ച് വരികെയായിരുന്നു ജസ്റ്റിനും കുടുംബവും. രാത്രി ഏറെ വൈകിയിട്ടും ജസ്റ്റിൻ വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ തൃക്കാക്കര പൊലീസിൽ പരാതി നൽകാനെത്തിയിരുന്നു. ആ സമയത്താണ് ഒരാളുടെ മൃതദേഹം മുളവുകാട് സ്‌റ്റേഷൻ പരിധിയിൽ കണ്ടെന്ന വിവരം അറിഞ്ഞത്. വല്ലാർപാടം ഡി.പി. വേൾഡിന് സമീപം കായലിലാണ് മൃതദേഹം കണ്ടത്. രാത്രി പതിനൊന്നരയോടെ ബന്ധുക്കൾ സ്‌റ്റേഷനിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലുമെത്തി മൃതദേഹം […]

കാമുകനൊപ്പം പോവാൻ അമ്മയെ കൊലപ്പെടുത്തി, സഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ചു ; യുവതിയും കാമുകനും പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ ബംഗളൂരു: കാമുകനൊപ്പം പോവാൻ അമ്മയെ കൊലപ്പെടുത്തി, സഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ചു. ശേഷം കാമുകനൊപ്പം പോയ യുവതി പൊലീസ് പിടിയിൽ. ഗുരുതരമായി പരിക്കേറ്റ സഹോദരൻ അശുപത്രിയിൽ ചികിത്സയിലാണ്. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ അമൃത(33)യും കാമുകനുമാണ് അറസ്റ്റിലായത്. ആൻഡമാനിലെ പോർട്ട് ബ്ലേയറിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. കാമുകനൊപ്പം പോകുന്നതിനായി യുവതി കഴിഞ്ഞ ഞായറാഴ്ച അമ്മ നിർമലയെ കുത്തി കൊലപ്പെടുത്തുകയും സഹോദരൻ ഹരീഷിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ശേഷം ഇവർ കാമുകനൊപ്പം നാടുംവിട്ടും. മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്നാണ് യുവതിയെ പിടികൂടിയത്. യുവാവും യുവതിയും ആൻഡമാനിൽ ഉല്ലസിക്കുന്നതിനിടയിലാണ് പൊലീസ് പിടിയിലാകുന്നത്. […]

കലിയടങ്ങാതെ കൊറോണ വൈറസ് ; മരിച്ചവരുടെ എണ്ണം 259, ലോകത്ത് 11,971 പേർക്ക് രോഗം സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ ബെയ്ജിങ്: കലിയടങ്ങാതെ കൊറോണ വൈറസ്. ചൈനയിൽ മരിച്ചവരുടെ എണ്ണം 259 ആയി. വെള്ളിയാഴ്ച മാത്രം രോഗബാധ മൂലം ചൈനയിൽ 45 പേരാണ് മരിച്ചത്. ചൈനയിൽ പുതിയതായി 2,102 പേർക്കുകൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 11,971 ആയി. വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തിൽ വിവിധ രാജ്യങ്ങൾ പൗരൻമാർക്ക് ചൈനയിലേക്ക് പോകുന്നതിൽ യാത്രവിലക്ക് ഏർപ്പെടുത്തി. അതേസമയം, സ്‌പെയിൻ, യു.കെ തുടങ്ങിയ രാജ്യങ്ങളിൽ പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ കൊറോണ ബാധിത രാജ്യങ്ങളുടെ എണ്ണം 27 ആയി. […]

പണിക്ക് പോയ വീട്ടിലെ പറമ്പിൽ മരംവെട്ട് തൊഴിലാളിയുടെ മൃതദേഹം ജീർണിച്ച നിലയിൽ ; ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ പത്തനംതിട്ട: പണിക്ക് പോയ വീട്ടിലെ പറമ്പിൽ മരംവെട്ട് തൊഴിലാളിയുടെ മൃതദേഹം ജീർണിച്ച നിലയിൽ. നന്നുവക്കാട് സ്വദേശി സത്യന്റെ (46) മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ ജോലിക്കുപോയ വീട്ടിലെ പറമ്പിൽ നിന്നും കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതിനേത്തുടർന്ന് പരിസരവാസികളാണ് മൃതദേഹം കണ്ടെത്തിയത്. സത്യൻ മരത്തിൽനിന്നു വീണ വിവരം അറിഞ്ഞിട്ടും പണിക്കു വിളിച്ചുകൊണ്ടുപോയ കരിമ്പനാക്കുഴി സ്വദേശി പുരുഷോത്തമൻ മറച്ചുവച്ചെന്നു പൊലീസ് സംശയിക്കുന്നു. പുരുഷോത്തമനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരത്തിന്റെ ശിഖരം മുറിക്കാൻ കഴിഞ്ഞ 28നാണ് സത്യനെ വിളിച്ചത്. സത്യനെ ജോലി ഏൽപ്പിച്ചശേഷം വീട്ടിലേക്കു മടങ്ങിയെന്നാണു പുരുഷോത്തമന്റെ മൊഴി. മൃതദേഹം പോസ്റ്റ്‌മോർട്ടം […]

കാണാതായ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ ; മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ തൊടുപുഴ: എ.ആർ ക്യാംമ്പിലെ കാണാതായ സിവിൽ പൊലീസ് ഓഫീസർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ. ഇടുക്കി എ ആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫീസർ മേലുകാവ് സ്വദേശി ജോജി ജോർജിനെയാണ് (36) മുട്ടത്തെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. രണ്ടു ദിവസമായി ഇയാളെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം സാമ്പത്തിക പ്രതിസന്ധിയാണെന്നും പൊലീസ് സംഘടനയിലെ ചിലരുടെ പീഡനമാണെന്നുമുള്ള അഭ്യൂഹങ്ങളുണ്ട്.

തൊഴിലുറപ്പ് ജോലിയ്ക്കിടെ വയോധിക കുഴഞ്ഞുവീണ് മരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ വയോധിക കുഴഞ്ഞുവീണു മരിച്ചു. കാട്ടാക്കട കുഴയ്ക്കാട് റോഡരികത്ത് വീട്ടിൽ രുഗ്മിണി (74) ആണ് മരിച്ചത്. പൂവച്ചൽ പഞ്ചായത്തിലെ കോവിൽവിള വാർഡിലായിരുന്നു ഇവർ പണിയെടുത്തിരുന്നത്. വയോധിക കുഴഞ്ഞു വീണ ഉടനെ തന്നെ സഹപ്രവർത്തകരും വാർഡ് അംഗവും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. അവിവാഹിതയാണ് രുഗ്മിണിയമ്മ. കെഎസ് ശബരീനാഥൻ എം.എൽ.എ രുഗ്മിണിയുടെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.

അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; കൊലപാതകമെന്ന് പൊലീസ് : ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതിയുടെ വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ കാസർകോട്: മിയാപദവ് സ്‌കൂളിലെ അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രൂപശ്രീയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അധ്യാപികയുടെ മരണത്തിൽ സ്‌കൂളിലെ ഡ്രോയിങ് അധ്യാപകൻ വെങ്കിട്ടരമണ കരന്തരയെയും സഹായി നിരഞ്ജനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ കാസർകോട് എസ്.പിയുടെ ഓഫീസിലേക്ക് മാറ്റി. പ്രതിയായ വെങ്കിട്ടരമണനും രൂപശ്രീയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. തുടർന്നുണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്. ജനുവരി പതിനാലിനാണ് രൂപശ്രീയെ കാണാതായത്. തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് കോയിപ്പാടി കടപ്പുറത്ത് […]

കൊച്ചിയിൽ ഫ്‌ളാറ്റിന്റെ പത്താം നിലയിൽ നിന്നും വീണ് യുവതിക്ക് ദാരുണാന്ത്യം ; മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: നഗരത്തിലെ ഫ്‌ളാറ്റിന്റെ പത്താം നിലയിൽ നിന്നും വീണ് യുവതിക്ക് ദാരുണാന്ത്യം. മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്. കടവന്ത്ര കതൃക്കടവ് ജെയിൻ ഫ്‌ളാറ്റ് പത്ത് ബിയിൽ താമസിക്കുന്ന എൽസ ലീന (38) ആണ് മരിച്ചത്. യുവതി ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് സംഭവം നടന്നത്. മകൾക്കും അമ്മയ്ക്കുമൊപ്പമായിരുന്നു താമസം. ആത്മഹത്യ ചെയ്തതാണെന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.

നേപ്പാളിൽ എട്ട് മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; എട്ട് പേരുടെ ജീവനെടുത്തത് കാർബൺ മോണോക്‌സൈഡ് എന്ന നിശബ്ദ കൊലയാളി

സ്വന്തം ലേഖകൻ ന്യൂഡൽഹി: നേപ്പാളിലേക്ക് വിനോദ സഞ്ചാരത്തിനായി പോയ എട്ട് മലയാളികളുടെ ജീവനെടുത്തത് കാർബൺ മോണോക്‌സൈഡ് എന്ന നിശബ്ദ കൊലയാളി. ദമനിലെ ഹോട്ടൽ മുറിയിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം ചെങ്കേട്ടുകോണം രോഹിണിപ്പാടത്ത് സ്വദേശികളായ പ്രവീൺ കുമാർ(39) ഭാര്യ ശരണ്യ(34) മക്കൾ അഭിനവ് സൂര്യ(9) ശ്രീഭദ്ര(9) അഭി നായർ(7) , കോഴിക്കോട് സ്വദേശികളായ രഞ്ജിത്ത് കുമാർ(39) ഭാര്യ ഇന്ദു രഞ്ജിത്ത്(34) വൈഷ്ണവ് രഞ്ജിത്ത്(2) എന്നിവരണ് മരിച്ചത്. വിനോദ സഞ്ചാരത്തിനായി പോയ ഇവർ കാഠ്മണ്ഡുവിലെ എവറസ്റ്റ് പനോരമ റിസോർട്ടിലാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി ഒൻപതരയ്ക്കാണ് […]

അമിത വേഗതയിൽ പാഞ്ഞ സ്വകാര്യ ബസിന്റെ പിൻവാതിലൂടെ റോഡിലേക്ക് തെറിച്ച് വീണ് ഗൃഹനാഥൻ മരിച്ചു

സ്വന്തം ലേഖകൻ മാവേലിക്കര : അമിത വേഗതയിൽ പാഞ്ഞ ബസിന്റെ ഡോറിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ് ഗൃഹനാഥൻ മരിച്ചു. തഴക്കര വെട്ടിയാർ ഗോകുലം ചന്ദ്രമോഹൻ തമ്പി (66) ആണ് മരിച്ചത്. അമിത വേഗതയിലായിരുന്ന സ്വകാര്യ ബസിന്റെ ഹൈഡ്രോളിക് വാതിൽ അടിച്ചിട്ടില്ലായിരുന്നു. വിദേശ ജോലി മതിയാക്കി പത്ത് ദിവസം മുൻപാണ് ചന്ദ്രമോഹൻ തമ്പി നാട്ടിലെത്തിയത്. പന്തളംമാവേലിക്കര റോഡിൽ വെട്ടിയാർ കളത്തട്ട് ജംക്ഷനു സമീപത്തെ വളവിൽ കഴിഞ്ഞ രാവിലെ ഒൻപതിന് ആയിരുന്നു അപകടം. മാവേലിക്കരയിലേക്കു പോകുകയായിരുന്ന കടുകോയിക്കൽ എന്ന ബസിൽ നിന്നാണ് ചന്ദ്രമോഹൻ തമ്പി തെറിച്ചു വീണത്. […]