വിരമിച്ച നാവിക ഉദ്യോഗസ്ഥനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി : ഭാര്യ ഒളിവിൽ ; മരണത്തിൽ ദുരൂഹത

വിരമിച്ച നാവിക ഉദ്യോഗസ്ഥനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി : ഭാര്യ ഒളിവിൽ ; മരണത്തിൽ ദുരൂഹത

സ്വന്തം ലേഖകൻ

ദില്ലി: വിരമിച്ച നാവിക ഉദ്യോഗസ്ഥന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ പുലർച്ചെ മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ബദ്‌ലാപൂർ ടൗൺഷിപ്പിലെ ഫ്‌ളാറ്റിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഗുഡ്ദു സിംഗ് (50) എന്നയാളുടെ മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. ദില്ലി നിവാസിയായ സിംഗ് തന്റെ ഫ്‌ളാറ്റ് വിൽക്കാൻ മൂന്ന് ദിവസം മുമ്പ് ഭാര്യയോടൊപ്പം ബദ്‌ലാപൂരിലെത്തിയിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു

ബഡ്‌ലാപൂർ പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഇൻസ്‌പെക്ടർ എൽ.എം സരിപുത്ര സംഭവം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭാര്യയെ കാണാനില്ലെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ അറിയാൻ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group