എക്‌സൈസ് സംഘത്തെ പേടിച്ച് ഓടി പുഴയിൽ വീണ യുവാവ് മുങ്ങി മരിച്ചു ; മുങ്ങിത്താഴുന്നത് കൺമുൻപിൽ കണ്ടിട്ടും രക്ഷിക്കാതെ എക്‌സൈസ് അധികൃതരുടെ ക്രൂരത

എക്‌സൈസ് സംഘത്തെ പേടിച്ച് ഓടി പുഴയിൽ വീണ യുവാവ് മുങ്ങി മരിച്ചു ; മുങ്ങിത്താഴുന്നത് കൺമുൻപിൽ കണ്ടിട്ടും രക്ഷിക്കാതെ എക്‌സൈസ് അധികൃതരുടെ ക്രൂരത

Spread the love

 

സ്വന്തം ലേഖകൻ

തൃശൂർ : എക്‌സൈസ് സംഘത്തെ പേടിച്ച് ഓടി പുഴിയിൽ വീണ യുവാവ് മുങ്ങി മരിച്ചു. മുങ്ങിത്താഴുന്നത് കണ്ടിട്ടും എക്‌സൈസ് സംഘവും നാട്ടുകാരും യുവാവിനെ രക്ഷിക്കാൻ തയ്യാറായില്ല.ഇവർ നോക്കി നിൽക്കെയാണ് യുവാവ് മുങ്ങി മരിച്ചത്. തൃശൂർ കിഴുപ്പുള്ളക്കരയിലാണ് സംഭവം. അക്ഷയ് എന്ന യുവാവാണ് മരിച്ചത്. രക്ഷിക്കണമെന്ന് കരഞ്ഞ് അപേക്ഷിച്ചിട്ടും എക്‌സൈസ് സംഘം രക്ഷിക്കാൻ തയ്യാറായില്ല.

ഹെൽപ് മീ എന്ന് യുവാവ് നിലവിളിക്കുന്നതും കയറിവാടാ എന്ന് പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇത് എക്‌സൈസ് സംഘാംഗമാണെന്നാണ് നാട്ടുകാർ പറയുന്നത്. അയൽവാസിയായ സന്തോഷ് എന്നയാളാണ് വീഡിയോ പകർത്തിയത്. അക്ഷയ്ക്ക് നീന്തലറിയാമെന്ന് അയൽവാസി പറയുന്നുമുണ്ട്. എക്‌സൈസ് സംഘം പിടിക്കുന്നെങ്കിൽ പിടിച്ചോട്ടെ എന്ന് കരുതിയാണ് ഇടപെടാതിരുന്നതെന്നാണ് അയൽവാസിയായ സന്തോഷിന്റെ വിശദീകരണം.എന്നാൽ യുവാവ് വെള്ളത്തിൽ വീണത് കണ്ടില്ലെന്നാണ് എക്‌സൈസ് അധികൃതരുടെ പ്രതികരണം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :