കെഎസ്ഇബിയുടെ അനാസ്ഥ ; മുറിഞ്ഞ് വീണ തെങ്ങിൽ തലയിടിച്ച് യുവാവിന് ദാരുണാന്ത്യം

കെഎസ്ഇബിയുടെ അനാസ്ഥ ; മുറിഞ്ഞ് വീണ തെങ്ങിൽ തലയിടിച്ച് യുവാവിന് ദാരുണാന്ത്യം

 

സ്വന്തം ലേഖകൻ

കണ്ണൂർ: കെ.എസ്.ഇ.ബി ജീവനക്കാരുടെ അനാസ്ഥയിൽ യുവാവിന് ദാരുണാന്ത്യം. മുറിഞ്ഞ് വീണ തെങ്ങിൽ തലയിടിച്ച് യുവാവിന് ദാരുണാന്ത്യം. പാനൂർ പാലത്തായിയിലാണ് തിങ്കളാഴ്ച്ച പുലർച്ചെ നാടിനെ നടുക്കിയ ദുരന്തം നടന്നത്. കഴിഞ്ഞ ദിവസം രാവിലെ പാനൂർ കണ്ണം വെള്ളി പടിക്കൽ മുക്കിൽ ഇലക്ട്രിക്ക് ലൈനിൽ തെങ്ങ് മുറിഞ്ഞ് വീണത് നാട്ടുകാർ കെ.എസ്.ഇ.ബിയിൽ വിവരം അറിയിച്ചിരുന്നു.

എന്നാൽ ജീവനക്കാർ വൈദ്യുത ബന്ധം വിച്ഛേദിച്ചുവെങ്കിലും ജീവനക്കാർ തെങ്ങ് മുറിച്ചു മാറ്റാൻ തയ്യാറായില്ല.തിങ്കളാഴ്ച രാവിലെ തെങ്ങ് മുറിച്ചു മാറ്റാമെന്ന് പറഞ്ഞ് നാട്ടുകാരുടെ ആവശ്യത്തിന് നിന്നും കെ.എസ്.ഇ.ബി അധികൃതർ ഒഴിയുകയായിരുന്നു. എന്നാൽ സംഭവം അറിയാതെ തിങ്കളാഴ്ച പുലർച്ചെ ബൈക്കിൽ പോകുകയായിരുന്ന മത്സ്യ മാർക്കറ്റ് ജീവനക്കാരനായ പാലത്തായി അരയാൽ തറയിലെ വലിയ പറമ്പത്ത് സതീശൻ (35) മുറിഞ്ഞു വീണ തെങ്ങിൽ തലയടിച്ച് മരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായി പരുക്കേറ്റ യുവാവിനെ നാട്ടുകാർ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദുരന്തത്തിന് കാരണം കെ.എസ്.ഇ.ബി ജീവനക്കാരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാർ കെ.എസ്.ഇ.ബി ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.

Tags :