യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി ; പൊലീസുകാരനായ ഭർത്താവ് അറസ്റ്റിൽ

യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി ; പൊലീസുകാരനായ ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പൊലീസ് കോൺസ്റ്റബിളായ ഭർത്താവ് സുരേഷിനെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് അഞ്ജുവിനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 26 കാരിയായ അഞ്ജുവിന് രണ്ടര വയസ്സുള്ള ഒരു മകനുണ്ട്.

ഇവരുടെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് വർഷമായി. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇവർ തമ്മിൽ തർക്കം പതിവായിരുന്നു. യുവതി മരിക്കുന്ന ദിവസവും ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു.

തുടർന്നാണ് യുവതി തൂങ്ങി മരിക്കാൻ ശ്രമിച്ചത്. തുടർന്ന് കഴുത്തിലെ കെട്ടഴിച്ച് കട്ടിലിൽ കിടത്തിയെന്നുമാണ് യുവതിയുടെ ഭർതൃ വീട്ടുകാരുടെ വിശദീകരണം. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചില്ലെന്നും മണിക്കൂറുകൾക്ക് ശേഷമാണ് സംഭവം പുറത്തറിയിച്ചതെന്നും ബന്ധുക്കൾ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആർ.ഡി.ഒയുടെ സാന്നിദ്ധ്യത്തിലാണ് ഇൻക്വസ്റ്റ് നടന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം മേൽ നടപടിയുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അഞ്ജുവിന്റെ ഭർത്താവും പൊലീസ് കോൺസ്റ്റബിളുമായ സുരേഷിനെ പോല