കുളത്തിൽ കുളിക്കുന്നതിനിടെ അപകടം ; മകന് പിന്നാലെ ചികിത്സയിലിരുന്ന പിതാവും മരിച്ചു ; വേദനയിൽ നാട്

സ്വന്തം ലേഖകൻ കണ്ണൂർ: മട്ടന്നൂർ എടയന്നൂരിൽ കുളത്തിൽ മുങ്ങി മരിച്ച മകന് പിന്നാലെ അച്ഛനും മരിച്ചു. അരോളി സ്വദേശിയായ പി.രാജേ‌ഷാണ് ഇന്ന് മരിച്ചത്. രാജേഷിന്റെ മകൻ രംഗീത് രാജ്(14) ഇന്നലെ ഉച്ചയ്ക്കാണ് മുങ്ങി മരിച്ചത്. മകനോടൊപ്പം കുളിക്കുന്നതിനിടെ മുങ്ങിപ്പോയ രാജേഷ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്. കൊട്ടിയൂർ ഉത്സവത്തിന്റെ ഭാഗമായി എടയന്നൂർ പടിയിൽ തങ്ങുന്ന ഇളനീർ സംഘത്തിലുള്ളവരായിരുന്നു ഇരുവരും. ഒരാഴ്ച മുൻപാണ് വൈശാഖ ഉത്സവത്തിൽ പങ്കെടുക്കുന്നതിന് വീട്ടിൽനിന്നു പുറപ്പെട്ടത്. കൊട്ടിയൂരിലേക്ക് ഇളനീരുമായി പോകുന്ന 51 അംഗ സംഘമാണ് ക്ഷേത്രത്തിൽ തങ്ങിയിരുന്നത്. കുളിക്കാനിറങ്ങിയ […]

മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടു; ഒഴുക്കില്‍പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ രണ്ടുപേര്‍ മുങ്ങിമരിച്ചു..!! അപകടം ഇടുക്കി മൂലമറ്റത്ത്

സ്വന്തം ലേഖകൻ തൊടുപുഴ: ഇടുക്കി മൂലമറ്റം ത്രിവേണി സംഗമത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു പേർ ഒഴുക്കിൽ പെട്ടു മരിച്ചു. മൂലമറ്റം സജി ഭവനിൽ ബിജു (54), സന്തോഷ് ഭവനിൽ സന്തോഷ് (56) എന്നിവരാണ് മുങ്ങി മരിച്ചത്. ത്രിവേണി സംഗമത്തിൽ കുളിച്ചുകൊണ്ടിരുന്ന കുട്ടികളോടൊപ്പം എത്തിയതായിരുന്നു ഇവർ. അതിനിടെ മൂലമറ്റം വൈദ്യുതി നിലയത്തിൽനിന്നും കൂടുതൽ വെള്ളം ഒഴുകിയെത്തിയതോടെ കുട്ടികൾ ഒഴുക്കിൽ പെട്ടു. കുട്ടികളെ രക്ഷിക്കാനായി വെള്ളത്തിലിറങ്ങിയ സന്തോഷും ബിജുവും കുട്ടികളെ കരയിലെത്തിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു.

ഫുട്ബോൾ കളിച്ച് മടങ്ങുന്നതിനിടെ കുളിക്കാനിറങ്ങി; അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട് രണ്ട് കുട്ടികൾക്ക് ദാരുണന്ത്യം

സ്വന്തം ലേഖകൻ പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ കുട്ടികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. ഇളകൊള്ളൂർ സ്വദേശികളായ അഭിരാജ്, അഭിലാഷ് എന്നിവരാണ് മരിച്ചത്. ഏഴ് കുട്ടികൾ അടങ്ങുന്ന സമീപം ഫുട്ബോൾ കളിച്ച് മടങ്ങുന്നതിനിടെ കുളിക്കാൻ ഇറങ്ങുകയായിരുന്നു. അഞ്ച് പേർ കരയ്ക്കിരിക്കുകയും രണ്ടുപേർ വെള്ളത്തിൽ ഇറങ്ങുകയുമായിരുന്നു. ഇറങ്ങിയ കുട്ടിയിലൊരാൾ മറുകരയ്ക്ക് നീന്തുന്നതിനിടെ വെള്ളത്തിൽ മുങ്ങിപ്പോയി. അതിനിടെ കൂടെയുണ്ടായിരുന്ന കുട്ടി രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒഴിക്കിൽപ്പെടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. പത്തംതിട്ടയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് കുട്ടികളെ പുറത്തെടുത്തത്. പത്തനംതിട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.!!

സ്വന്തം ലേഖകൻ കൊല്ലം: നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം . കല്ലുവെട്ടാംകുഴി സ്വദേശികളായ അഫ്സൽ (18), സുബിൻ എന്നിവരാണ് മരിച്ചത്. കൊല്ലം ചിതറയിൽ വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തുവെച്ച് അഫ്സൽ മരിച്ചിരുന്നു. സുഹൃത്ത് സുബിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാങ്ങോട് മന്നാനിയ്യ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് സുബിൻ. അഫ്സൽ ഹയർ സെക്കൻഡറി പരീക്ഷ ജയിച്ചു നിൽക്കുകയായിരുന്നു.

കനത്ത മഴയും, കാറ്റും..! ബസ് സ്റ്റോപ്പിന് മുകളിൽ മരം വീണു ; ഐടിഐ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ കൽപറ്റ: വയനാട് കൽപറ്റയിൽ ബസ് സ്റ്റോപ്പിന് മുകളിൽ മരം വീണ് വിദ്യാർഥിക്ക് പരിക്ക്. കനത്ത മഴയിലും കാറ്റിലും ബസ് കാത്തുനിൽപ്പുകേന്ദ്രത്തിന് മുകളിൽ തെങ്ങ് വീണാണ് വിദ്യാർഥിക്ക് പരിക്കേറ്റത്. കാട്ടിക്കുളം സ്വദേശിയായ ഐടിഐ വിദ്യാർഥി നന്ദു(19)വിനാണ് പരിക്കേറ്റത്. കോളജ് വിട്ട് ബസ് കാത്തിരിക്കുമ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം. നന്ദുവിന്റെ പരിക്ക് ഗുരതരമാണ്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് വിദ്യാർഥിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ചീട്ടുകളി പിടിക്കാൻ പോയ എസ് ഐ രണ്ടാം നിലയിൽ നിന്നും വീണ് മരിച്ചു; ഡ്യൂട്ടിക്കിടെ ദാരുണമായി മരിച്ചത് പാലാ രാമപുരം സ്റ്റേഷനിലെ എസ് ഐ ജോബി ജോർജ്

സ്വന്തം ലേഖകൻ രാമപുരം : ചീട്ടുകളി സംഘത്തെ പിടിക്കാനായി രണ്ടാം നിലയിൽ കയറിയ എസ് ഐ തെന്നി വീണ് മരിച്ചു. രാമപുരം പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ് ഐ പൊൻകുന്നം സ്വദേശി ജോബി ജോർജ് (52) ആണ് മരിച്ചത്. ചീട്ടുകളി സംഘത്തെ അന്വേഷിച്ച് ഇരുനില കെട്ടിടത്തിൽ കയറിയ ജോബി കാൽ വഴുതി വീഴുകയായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ചീട്ടുകളി സംഘം ഉണ്ടായിരുന്ന മുറിയിലേക്ക് കയറുമ്പോൾ കാൽ വഴുതി വീഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവർ പാലാ മാർസ്ളീവാ മെഡിസിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ […]

മലപ്പുറം താനൂരിൽ വിനോദയാത്ര സംഘം സഞ്ചരിച്ച ബോട്ട് മുങ്ങി..! ആറു പേർ മരിച്ചു ..! മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ..! 25ലധികം ആളുകൾ ബോട്ടിൽ ഉണ്ടായിരുന്നെന്ന് പ്രദേശവാസികൾ; കൂടുതൽ ആളുകളെ കയറ്റിയതാണ് അപകടത്തിന് കാരണമെന്ന് സൂചന

സ്വന്തം ലേഖകൻ മലപ്പുറം: മലപ്പുറം താനൂർ ഒട്ടുംബ്രം ബീച്ചിൽ വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് ആറു പേര്‍ മരിച്ചു. മരിച്ചവരിൽ കുട്ടിയും സ്ത്രീയും ഉൾപ്പെടുന്നു. ഇന്ന് വൈകീട്ടാണ് അപകടം ഉണ്ടായത്. ആറ് പേരെ രക്ഷപ്പെടുത്തി. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ബോട്ടിൽ 25 പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. കടലും കായലും ചേർന്ന പ്രദേശമാണ് ഇത്. കടലിനോട് ചേർന്ന ഭാഗത്താണ് ബോട്ട് മുങ്ങിയത്. ബോട്ടിന്റെ അവസാന ട്രിപ്പായതുകൊണ്ട് ആളുകളുടെ എണ്ണം കൂടാനും സാധ്യതയുണ്ടെന്നും നാട്ടുകാർ പറയുന്നു. രാത്രിയായതുകൊണ്ടു തന്നെ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. ചെറിയ […]

പല്ലു തേക്കുന്നതിനിടെ കാറ്റിൽ വാതിലടഞ്ഞു..! ട്രെയിനിൽ നിന്ന് പുറത്തേക്ക് വീണ് യുവാവിന് ദാരുണാന്ത്യം…!

സ്വന്തം ലേഖകൻ നെടുമങ്ങാട് : പല്ല് തേക്കുന്നതിനിടയിൽ കാറ്റിൽ അടഞ്ഞ വാതിൽ തട്ടി യുവാവ് ട്രെയിനിൽ നിന്ന് പുറത്തേക്ക് വീണു മരിച്ചു.തിരുവനന്തപുരം നെടുമങ്ങാട് പനവൂർ വിശ്വപുരം കരിഞ്ചയിൽ കിഴക്കുംകര പുത്തൻ വീട്ടിൽ ആനന്ദ് കൃഷ്ണൻ (36) ആണ് മരിച്ചത്. മലബാർ എക്സ്പ്രസിൽ കുടുംബത്തോടൊപ്പം കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്കു യാത്ര ചെയ്യുകയായിരുന്ന യുവാവ്. രാവിലെ 7.30നു പടിഞ്ഞാറെ കല്ലട തലയിണക്കാവ് റെയിൽവേ ഗേറ്റിനു സമീപമാണ് സംഭവം. കണ്ണൂരിൽ മരപ്പണിക്കാരനായ ആനന്ദ് കൃഷ്ണൻ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം നാട്ടിലേക്ക് പോവുകയായിരുന്നു. രാവിലെ ട്രെയിനിൽ നിന്നു പല്ല് തേക്കുമ്പോൾ കാറ്റിൽ […]

സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ..! ജീവപര്യന്തം തടവുകാരന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മരിച്ചു..! മരണകാരണം ഹൃദയാഘാതം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ചു. സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആർഎസ്എസ് പ്രവർത്തകൻ ബൈജു (41) ആണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുമ്പോഴാണ് മരണം. സിപിഎം പ്രവർത്തകൻ ആനാവൂർ നാരായണൻ നായരെ കൊലപ്പെടുത്തിയ കേസിലെ 8–ാം പ്രതിയാണ് ബൈജു. നാലുമാസം മുൻപാണ് ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിയത്. 2013 നവംബർ […]

മൂന്നാറിൽ വീണ്ടും വന്യജീവി ആക്രമണം; പെരിയവര എസ്റ്റേറ്റിൽ മേയാൻ വിട്ട പശുവിനെ ചത്ത നിലയിൽ കണ്ടെത്തി

സ്വന്തം ലേഖകൻ തൊടുപുഴ: മൂന്നാറിൽ വീണ്ടും വന്യജീവി ആക്രമണം. പെരിയവര എസ്റ്റേറ്റിൽ മേയാൻ വിട്ട പശു ചത്തു. പുതുക്കാട് ഡിവിഷനിലെ രാജന്റെ പശുവാണ് ചത്തത്. കടുവയാണ് പശുവിനെ ആക്രമിച്ചതെന്ന് സംശയിച്ചു നാട്ടുകാർ. ഇന്നലെ രാവിലെയാണ് പശുവിനെ മേയാൻ വിട്ടത്. വൈകീട്ടായിട്ടും തിരിച്ചെത്താതെ വന്നതോടെ രാത്രിയിൽ തന്നെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ഇന്ന് രാവിലെ നാട്ടുകാരെ കൂട്ടി തിരച്ചിൽ നടത്തിയപ്പോഴാണ് അധികം അകലെയല്ലാതെ പശുവിനെ ചത്തനിലയിൽ കണ്ടെത്തിയത്. വന്യമൃഗത്തിന്റെ ആക്രമണത്തിലാണ് പശു ചത്തത്. കടുവയാണ് പശുവിനെ ആക്രമിച്ചതെന്നാണ് സംശയിച്ചു നാട്ടുകാർ. കുറച്ചുദിവസങ്ങളായി പ്രദേശത്ത് […]