‘ഹാ ഇതാര് നമ്മുടെ ‘മാഷ്’ അല്ലിയോ’..!! ലണ്ടനില്‍ സ്റ്റൈലിഷ് ലുക്കിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍..! കാള്‍ മാര്‍ക്സിന്റെ ശവകുടീരം കണ്ടപ്പോള്‍ വിപ്ലവം തുടിച്ചു..!! ഗോവിന്ദന്റെ ലണ്ടന്‍ ചിത്രങ്ങള്‍ വൈറല്‍

സ്വന്തം ലേഖകൻ ലണ്ടൻ : സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ലണ്ടനിൽ. സാധാരണയിൽ നിന്ന് വ്യത്യസ്തനായി സ്റ്റൈലിഷ് ലുക്കിലാണ് എം വി ഗോവിന്ദൻ ലണ്ടനിൽ എത്തിയത്. ഷര്‍ട്ട് ‘ടക്ക് ഇൻ’ ചെയ്ത് വിമാനത്താവളത്തിൽ എത്തിയ ചിത്രം എം. വി. ഗോവിന്ദൻ തന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. യുകെയിലെ ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനയായ സമീക്ഷ യു.കെ.യുടെ ആറാം ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ലണ്ടനിലെത്തിയത്. സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി എം. വി. ഗോവിന്ദനൊപ്പം ഭാര്യ പി. കെ. ശ്യാമള, ചലച്ചിത്ര സംവിധായകൻ […]

ത്രിപുരയിൽ സിപിഎം കോൺഗ്രസ് സീറ്റ് ധാരണയായി;43 ഇടത്ത് സി പി എമ്മും 17 സീറ്റിൽ കോൺഗ്രസ്സും ; മുൻ മുഖ്യമന്ത്രി മണിക് സർക്കാർ മത്സരിക്കുന്നില്ല

സ്വന്തം ലേഖകൻ അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം – കോൺഗ്രസ് സീറ്റ് ധാരണയായി. സിപിഎം 43 സീറ്റിൽ മത്സരിക്കും. കോൺഗ്രസ് 13 സീറ്റിലാണ് മത്സരിക്കുക. ആകെ 60 സീറ്റുകളിലേക്കാണ് മത്സരം. പങ്കാളിത്ത പെൻഷൻ മാറ്റി പഴയ പെൻഷൻ രീതിയിലേക്ക് തിരികെ പോകുമെന്നാണ് സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ സർക്കാർ ജീവനക്കാർ വോട്ടെടുപ്പിൽ നിർണായക ശക്തിയാണ്. ഇവരുടെ വോട്ട് ഉറപ്പിക്കാനാണ് പങ്കാളിത്ത പെൻഷൻ രീതി ഉപേക്ഷിക്കുമെന്ന് പറയുന്നതിലൂടെ സി.പി.എം ശ്രമം. ദശാബ്ദങ്ങളുടെ വൈരം മറന്നാണ് തെരഞ്ഞെടുപ്പില്‍ സഹകരിക്കാന്‍ ഇടതുമുന്നണിയും […]

സി.പി.എം നേതാവിന്റെ സൊസൈറ്റിയിലൂടെ മാത്രം മതി മരുന്ന് കച്ചവടം…! കൗൺസിലറുടെ കടയിലെ വരുമാനം കൂട്ടാൻ വിലകുറച്ച് മരുന്നുകൾ വിറ്റിരുന്ന മരുന്ന് വിതരണ കേന്ദ്രം മേയർ ആര്യാ രാജേന്ദ്രൻ നേരിട്ടെത്തി പൂട്ടിച്ചു; സാധാരണക്കാരുടെ ആശ്രയമായ വിതരണ കേന്ദ്രം പൂട്ടിച്ച മേയർക്കെതിരെ പ്രതിഷേധവുമായി ജനങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സിപിഎം നേതാവിന്റെ മരുന്ന് കടയുടെ വരുമാനം കൂട്ടാൻ മേയർ ആര്യാ രാജേന്ദ്രന്റെ സർജിക്കൽ സ്‌ട്രൈക്ക്. കൗൺസിലറുടെ മരുന്ന് കടയിലെ മരുന്ന് കച്ചവടം കൂട്ടുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് വളപ്പിലുള്ള എസ്എടി താൽക്കാലിക മരുന്ന് വിതരണ കേന്ദ്രം കോർപ്പറേഷൻ മേയർ നേരിട്ടെത്തി പൂട്ടിച്ചു. തലസ്ഥാനത്ത് തന്നെ ഏറ്റവും വിലകുറച്ച് മരുന്നുകളും, മെഡിക്കൽ ഉപകരണങ്ങളും വിൽക്കുന്ന മരുന്ന് വിതരണ കേന്ദ്രമാണ് എസ്എടി ഡ്രഗ് ഹൗസ്. 10 രൂപയ്ക്ക് എൻ95 മാസ്‌കും, രണ്ട് രൂപയ്ക്ക് സർജിക്കൽ മാസ്‌കും അടക്കം വിറ്റിരുന്ന കേന്ദ്രമാണിത്. എന്നാൽ കോർപറേഷൻ […]

വോട്ടെടുപ്പ് ദിവസം ശബരിമലയെചൊല്ലി സുകുമാരൻ നായരും സി.പി.എമ്മും തുറന്ന പോരിലേക്ക്; സുകുമാരൻ നായർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി : വിശ്വാസം സംരക്ഷിച്ചതിന്റെ പേരിൽ വിരട്ടലുമായി ഇങ്ങോട്ട്   വരേണ്ടെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ; എൻ.എസ്.എസിനോട് ഏറ്റുമുട്ടിയ സി.പി.എമ്മിനെ കാത്തിരിക്കുന്നത്‌ കനത്ത തോൽവിയോ

സ്വന്തം ലേഖകൻ കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും സി.പിഎമ്മും തുറന്നപോരിലേക്ക്. ശബരിമലയെ വോട്ടാക്കി മാറ്റാൻ സുകുമാരൻ നായർ ശ്രമിക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയ ലഭിച്ചതിന് പിന്നാലെ നിയമമന്ത്രി ഏ.കെ ബാലൻ തന്നെ എൻ.എസ്.എസിനെ വിമർശിച്ച് രംഗത്ത് എത്തിയതാണ് വോട്ടെടുപ്പ് ദിവസം ഇടതുമുന്നണി പ്രവർത്തകരെ ആശങ്കയിലാക്കിയത്. ചങ്ങനാശേരിയിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ സുകുമാരൻ നായർ ‘നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്നും മനസമാധാനം നൽകുന്ന സർക്കാർ അധികാരത്തിലെത്തണമെന്നാണ്  ആഗ്രഹം’ ഇങ്ങനെ പറഞ്ഞ് പരോക്ഷമായി സർക്കാരിനെ […]

സംസ്ഥാനത്ത് സിപിഎമ്മിന് ഭരണത്തുടര്‍ച്ച ഉറപ്പിച്ച് കോണ്‍ഗ്രസും ബിജെപിയും; കോട്ടയവും ഏറ്റുമാനൂരും ഉള്‍പ്പെടെ നിരവധി മണ്ഡലങ്ങളില്‍ കേട്ട്‌കേള്‍വി പോലുമില്ലാത്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ബിജെപി; പ്രമുഖരായ പലര്‍ക്കും സീറ്റ് നിഷേധിച്ച് ഞങ്ങള്‍ക്ക് ഭരണം വേണ്ട എന്ന നിലപാട് എടുത്ത് കോണ്‍ഗ്രസും; നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട തീയതി അവസാനിക്കാറായിട്ടും പിണാറായിക്കെതിരെ സ്ഥാനാർത്ഥിയെ കണ്ടെത്താൻ പോലുമാകാതെ കോൺഗ്രസ്

ഏ.കെ. ശ്രീകുമാർ കോട്ടയം: എക്‌സിറ്റ് പോള്‍ സര്‍വ്വേകളും രാഷ്ട്രീയ നിരീക്ഷകരും ഉറപ്പിച്ച് പറയുന്ന കാര്യമാണ് സംസ്ഥാനത്ത് സിപിഎമ്മിന് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകുന്ന ഒന്നുണ്ട്, ഒരു മുന്നണിയും തുടര്‍ച്ചയായി സര്‍ക്കാര്‍ രൂപീകരിച്ചിട്ടില്ല. ഭരണം നല്ലതാണെങ്കിലും അല്ലെങ്കിലും ഒരേ രാജാക്കന്മാരെ തുടര്‍ച്ചയായി വാഴിക്കുന്ന പതിവ് കേരള ജനതയ്ക്കില്ല. എന്നാല്‍ ഇത്തവണ സാഹചര്യങ്ങള്‍ മാറാനുള്ള എല്ലാ സാധ്യതയുമുണ്ട്. കോവിഡ് മഹാമാരിയിലും പ്രളയത്തിലും ജനങ്ങള്‍ക്കൊപ്പം നിന്ന സര്‍ക്കാര്‍ പിന്നെയും അധികാരത്തില്‍ വരും എന്നാണ്  നിരീക്ഷകരും സര്‍വ്വേകളും ഉറപ്പിക്കുന്നത്. വിവാദങ്ങളില്‍ മുങ്ങി കുളിച്ച ഗവണ്‍മെന്റിനെതിരെ ശക്തമായ […]

എഎസ്ഐയില്‍ നിന്നും എസ്ഐയായി അനധികൃത സ്ഥാനക്കയറ്റം; പൊലീസ് അസോസിയേഷന്‍ നേതാവ് സി.ആര്‍ ബിജുവിന് ശുപാര്‍ശയുമായി സിപിഎം; സ്ഥാനലബ്ധിക്കായി പട്ടികയില്‍ ബിജുവിന് മുമ്പുള്ള മൂന്ന് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് പുഴ്ത്തി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാവ് സി.ആര്‍. ബിജു സിപിഎം ഇടപെടലില്‍ അനധികൃതമായി സ്ഥാനലബ്ധി നേടിയതായി ആരോപണം. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 29നണ് സ്ഥാനക്കയറ്റത്തിനുള്ള ഡിപ്പാര്‍ട്ട്‌മെന്റല്‍ പ്രമോഷന്‍ കമ്മിറ്റി കൂടി സാധ്യതാ പട്ടിക തയ്യാറാക്കിയത്. ഇതിന് ശേഷം കഴിഞ്ഞ 4ന് ഈ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു. സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പായി കഴിഞ്ഞ 2ന് തന്നെ അസോസിയേഷന്‍ നേതാവിന് സ്ഥാനക്കയറ്റം നല്‍കിയെന്നാണ് പുറത്തുവരുന്ന രേഖകള്‍ വ്യക്തമാക്കുന്നത്. മുന്‍ഗണനാ പട്ടികയില്‍ തനിക്ക് മുമ്പുള്ള നിരവധി ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് സി.ആര്‍. ബിജു എഎസ്ഐയില്‍ നിന്നും എസ്ഐയായി […]

വനിതാ മതിൽ കെട്ടാനും മുദ്രാവാക്യം വിളിക്കാനും മാത്രം മതി സ്ത്രീകൾ, മത്സരിക്കാൻ വേണ്ട…! തെരഞ്ഞെടുപ്പ് കാലത്ത് ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകരോട് സി.പി.എമ്മിന് അയിത്തം ; പാർട്ടിയ്ക്ക് വേണ്ടി പ്രവർത്തിച്ച വനിതകളെ മാറ്റി നിർത്തി വീണാ ജോർജിനെയും പ്രതിഭാ ഹരിയേയും മത്സര രംഗത്ത് ഇറക്കിയതിൽ പ്രതിഷേധം ശക്തം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സി.പിഎമ്മിന് വേണ്ടി പ്രവർത്തിച്ച വനിതകൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയിത്തം കൽപ്പിച്ച് പാർട്ടി. പൊലീസിന്റെ കൊടിയ മർദ്ദനം ഏറ്റുവാങ്ങിയ വനിതാ സഖാക്കൾ ഉണ്ടെന്ന് അഭിമാനം കൊള്ളുന്ന പാർട്ടി ഇതു പറഞ്ഞ് വോട്ട് വാങ്ങുമ്പോഴും മഹിളാ അസോസിയേഷൻ പ്രവർത്തകർക്ക് അവരർഹിക്കുന്ന അംഗീകാരം നൽകാൻ പാർട്ടി നേതാക്കൾ തയ്യാറാകുന്നില്ല. ഇത് പാർട്ടിയ്ക്കുള്ളിൽ തന്നെ വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നൽകിയ സീറ്റുകൾ പോലും വനിതാ പ്രവർത്തകർക്കു സിപിഎമ്മിന്റെ പട്ടികയിൽ ഇടമില്ല. പേരിന് വനിതകൾക്ക് സീറ്റ് നൽകുന്നതാകട്ടെ അസോസിയേഷന് പുറത്തുള്ളവർക്കും. പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്ന വനിതകളെ […]

തെരഞ്ഞെടുപ്പ് പടിവാതിക്കലിൽ എത്തിനിൽക്കെ സി.പി.എമ്മിൽ വിഭാഗീയത രൂക്ഷമാകുന്നു…! ഒരു സീറ്റും കൊടുത്ത് ഒതുക്കരുത്, അദ്ദേഹത്തെ പാർട്ടി സംസ്ഥാന സെക്രട്ടറിയാക്കി കള്ളന്മാരിൽ നിന്നും പാർട്ടിയെ രക്ഷിക്കൂ ; ജയരാജിന് വേണ്ടി ഉയരുന്നത് പത്ത് വർഷം മുൻപ് വി.എസിന് സീറ്റ് നിഷേധിച്ചപ്പോൾ ഉണ്ടായതിനെക്കാൾ വലിയ പ്രതിഷേധം

സ്വന്തം ലേഖകൻ കണ്ണൂർ : തെരഞ്ഞെടുപ്പ് പടിവാതിക്കലിൽ എത്തിനിൽക്കെ സ്വർണ്ണക്കടത്ത് ഉൾപ്പടെയുള്ള വിവാദങ്ങളിൽപ്പെട്ട് കലങ്ങി മറിയുകയാണ് സി.പി.എം. ഇതിനിടയിലാണ് കണ്ണൂരിൽ സിപിഎമ്മിനുള്ളിൽ തന്നെ വിഭാഗീയത രൂക്ഷമാകുന്നത്. പി.ജയരാജന് സിപിഎം സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് എം. ധീരജ് കുമാർ രാജിവെച്ചു. കണ്ണൂരിൽ ഏറ്റവും ജനകീയനായ നേതാവിനെ പാർട്ടി തന്നെ ഒതുക്കുന്ന കാഴ്ചയാണ് കാണുന്നത്. നേതൃത്വത്തിന്റെ നിലപാട് അംഗീകരിക്കാൻ കഴിയാത്തതിനാലാണ് രാജിയെന്ന് ധീരജ് കുമാർ പറഞ്ഞു. പത്തുകൊല്ലം മുൻപ് വി എസ് അച്യുതാനന്ദന് സീറ്റ് നിഷേധിച്ചപ്പോൾ ഉയർന്ന […]

വൈക്കത്ത് സി.പി.എമ്മില്‍ വിഭാഗീയത; നേതാക്കള്‍ക്കെതിരെ പരസ്യ പോസ്റ്റര്‍ പ്രചാരണം; മുതിര്‍ന്ന നേതാവ് വൈക്കം വിശ്വന്‍ ഇടപെട്ടിട്ടും തീരുമാനമായില്ല

സ്വന്തം ലേഖകന്‍ കോട്ടയം: തദ്ദേശതിരഞ്ഞെടുപ്പിന് ശേഷം വൈക്കത്തെ സി.പി.എമ്മില്‍ വലിയ വിഭാഗീയത. മുതിര്‍ന്ന നേതാവ് വൈക്കം വിശ്വന്റെ നേതൃത്വത്തില്‍ വൈക്കത്തെ പാര്‍ട്ടി ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായില്ലെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. വര്‍ഷങ്ങളായി ഇടതുപക്ഷം ഭരിച്ചിരുന്ന വെച്ചൂര്‍ ,തലയാഴം പഞ്ചായത്തുകളിലും വൈക്കം മുനിസിപ്പാലിറ്റിയിലും പരാജയപ്പെട്ടണ് പാര്‍ട്ടിയിലെ ഭിന്നിപ്പിന് ഇടയാക്കിയത്. അതത് പ്രദേശങ്ങളിലെ സി.പി.എം. നേതാക്കള്‍ ആണ് പരാജയത്തിന് പിന്നില്‍ എന്ന ആരോപണമാണ് വിവാദത്തിന് വഴിവച്ചത്. തെരഞ്ഞെടുപ്പിന് ശേഷം വൈക്കത്തെ പ്രാദേശിക നേതാക്കള്‍ക്കെതിരെ പരസ്യ പോസ്റ്റര്‍ പ്രചാരണംവരെയുണ്ടായി. തലയാഴം, വെച്ചൂര്‍ പ്രദേശങ്ങളില്‍ പതിച്ച പോസ്റ്ററുകള്‍ രാത്രി […]

വിവാദങ്ങളൊഴിയാതെ അധ്യാപക നിയമനം : അക്കാദമിക് യോഗ്യതയോ അധ്യാപന പരിചയമോ ഇല്ലാത്ത നിനിതയെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചതിന് പിന്നിൽ ഗൂഢാലോചന ; സി.പി.എം നേതാവ് എം.ബി രാജേഷിന്റെ ഭാര്യയുടെ നിയമനത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സി.പി.എം. നേതാവും മുൻ എം.പിയുമായഎം. ബി. രാജേഷിന്റെ ഭാര്യയെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ നിനിത കണിച്ചേരിയെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിൻ കമ്മിറ്റിയാണ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരിക്കുന്നത്. അക്കാദമിക് യോഗ്യതകൾ ഇല്ലാതിരുന്നിട്ടും നിനിതയെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയതും ഇന്റർവ്യൂവിന് ഉയർന്ന മാർക്ക് നൽകി നിയമനം നൽകിയതും ക്രമ വിരുദ്ധവും സ്വജനപക്ഷപാതവും അഴിമതിയുമാണെന്നും ഇതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നുമാണ് പരാതിയിലുള്ളത്. യു.ജി.സി. നിർദ്ദേശപ്രകാരം […]