വൈക്കത്ത് സി.പി.എമ്മില്‍ വിഭാഗീയത; നേതാക്കള്‍ക്കെതിരെ പരസ്യ പോസ്റ്റര്‍ പ്രചാരണം; മുതിര്‍ന്ന നേതാവ് വൈക്കം വിശ്വന്‍ ഇടപെട്ടിട്ടും തീരുമാനമായില്ല

വൈക്കത്ത് സി.പി.എമ്മില്‍ വിഭാഗീയത; നേതാക്കള്‍ക്കെതിരെ പരസ്യ പോസ്റ്റര്‍ പ്രചാരണം; മുതിര്‍ന്ന നേതാവ് വൈക്കം വിശ്വന്‍ ഇടപെട്ടിട്ടും തീരുമാനമായില്ല

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: തദ്ദേശതിരഞ്ഞെടുപ്പിന് ശേഷം വൈക്കത്തെ സി.പി.എമ്മില്‍ വലിയ വിഭാഗീയത. മുതിര്‍ന്ന നേതാവ് വൈക്കം വിശ്വന്റെ നേതൃത്വത്തില്‍ വൈക്കത്തെ പാര്‍ട്ടി ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായില്ലെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. വര്‍ഷങ്ങളായി ഇടതുപക്ഷം ഭരിച്ചിരുന്ന വെച്ചൂര്‍ ,തലയാഴം പഞ്ചായത്തുകളിലും വൈക്കം മുനിസിപ്പാലിറ്റിയിലും പരാജയപ്പെട്ടണ് പാര്‍ട്ടിയിലെ ഭിന്നിപ്പിന് ഇടയാക്കിയത്. അതത് പ്രദേശങ്ങളിലെ സി.പി.എം. നേതാക്കള്‍ ആണ് പരാജയത്തിന് പിന്നില്‍ എന്ന ആരോപണമാണ് വിവാദത്തിന് വഴിവച്ചത്.

തെരഞ്ഞെടുപ്പിന് ശേഷം വൈക്കത്തെ പ്രാദേശിക നേതാക്കള്‍ക്കെതിരെ പരസ്യ പോസ്റ്റര്‍ പ്രചാരണംവരെയുണ്ടായി. തലയാഴം, വെച്ചൂര്‍ പ്രദേശങ്ങളില്‍ പതിച്ച പോസ്റ്ററുകള്‍ രാത്രി തന്നെ നീക്കം ചെയ്തിരുന്നു. സി.പി.എം. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി.കെ. ഹരികുമാര്‍ എടുക്കുന്ന താന്‍ പ്രമാണിത്തം ആണ് പ്രശ്നങ്ങള്‍ക്ക് കാരണം എന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. പി.കെ. ഹരികുമാറിന്റെ കടുംപിടുത്തങ്ങളാണ് വൈക്കം മുനിസിപ്പാലിറ്റിയിലെ ദയനീയ പരാജയത്തിന് കാരണം എന്ന ആരോപണം ശക്തമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദളിത് നേതാവും മുന്‍ വൈസ് ചെയര്‍ പേഴ്സണുമായിരുന്ന എ.സി. മണിയ്മ്മയ്ക്ക് സീറ്റ് നിഷേധിച്ച് വൈക്കം മുനിസിപ്പാലിറ്റിയില്‍ ചരിത്രത്തിലാദ്യമായി ഒരു ദളിത് സി.പി.എം. നേതാവ് മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ ആകുന്നതിനുള്ള അവസരം പി.കെ. ഹരികുമാര്‍ നിഷേധിച്ചുവെന്നും ഒരു വിഭാഗം ആരോപിക്കുന്നു. പിന്നീട് റിബലായി മത്സരിച്ച എ.സി.മണിയമ്മ വന്‍ ഭൂരിപക്ഷത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചു. വിജയിച്ച മണിയമ്മ സി.പി.എമ്മിന്റെ സൈബര്‍ ആക്രമണത്തിന് ഇരയായി. ഇതു സംബന്ധിച്ച് മണിയമ്മ വൈക്കം ഡി.വൈ.എസ്.പി.യ്ക്ക് പരാതി നല്‍കിയിരുന്നു.

സി.പി.എം. സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് ആദ്യകാല കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായ ഒറ്റയില്‍ പി.കൃഷ്ണപിള്ളയുടെ ചെറുമകനും ഡി.വൈ.എഫ്.ഐ. നേതാവുമായ ബാബുജിയെ സി.പി.എം. എല്‍.സി. സെക്രട്ടറിയുടെ നേതൃത്വത്തിന്‍ ഒരു സംഘം ഗുണ്ടകള്‍ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.

തലയാഴം പഞ്ചായത്തിന്റെ നിയന്ത്രണം മുതിര്‍ന്ന നേതാവിന്റെ ആഞ്ജാനുവര്‍ത്തികളായ ഏതാനും മുന്‍ എസ്.എഫ.്ഐ. പ്രവര്‍ത്തകരുടെ നിയന്ത്രണത്തിലാണ് എന്നതാണ് മറ്റൊരു ആരോപണം.
ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തെയും ഏരിയ സെക്രട്ടറിയെയും ഇവര്‍ തങ്ങളുടെ ചൊല്‍പ്പടിയില്‍ നിര്‍ത്തിയിരിക്കുകയാണ് എന്നാണ് ആക്ഷേപം. സംഘത്തിന്റെ നോമിനിയായിരുന്ന വി.ആര്‍. ബിനുവിനെ സ്ഥാനാര്‍ത്ഥിയാക്കാതിരുന്നതിനെ തുടര്‍ന്ന് ആ വാര്‍ഡില്‍ മത്സരിച്ച പാര്‍ട്ടി ഏരിയ കമ്മറ്റി അംഗം ഇ.കെ.ശശിയെ ദയനീയമായി പരാജയപ്പെടുത്തിയത് ഈ സംഘമാണ്. അതുകൊണ്ടാണ് ആ സീറ്റില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥി വിജയിക്കുന്ന സാഹചര്യം ഉണ്ടാക്കിയതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

തലയാഴത്ത് നിന്നുള്ള മൂന്ന് മുന്‍ എസ്.എഫ്.ഐ. നേതാക്കള്‍ക്കും ഇപ്പോള്‍ ഏരിയാ കമ്മിറ്റി അംഗമായ മുന്‍ എസ്.എഫ്.ഐ. നേതാവ്, ലോക്കല്‍ കമ്മറ്റി അംഗമായ മുന്‍ എസ്.എഫ്.ഐ. നേതാവ് എന്നിവര്‍ക്കെതിരെയാണ് തലയാഴത്ത് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പാര്‍ട്ടിയ്ക്ക് പുറത്ത് നിന്നെടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കപ്പെടുന്നതായി ആരോപണം ഉണ്ട്.
സി.പി.എമ്മിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ പ്രവര്‍ത്തിച്ചതിന് ഏരിയാ കമ്മിറ്റിഅംഗങ്ങളായ ഇ.കെ. ശശി, പുഷ്‌കരന്‍ ,രൂപേഷ് എന്നിവരെ പുറത്താക്കിയതായി അറിയുന്നു. ഇവര്‍ ആരോഗ്യപ്രശ്നം പറഞ്ഞ് അവധിയിലാണെന്നാണ് അറിവ്.

 

 

Tags :