സി.പി.എം നേതാവിന്റെ സൊസൈറ്റിയിലൂടെ മാത്രം മതി മരുന്ന് കച്ചവടം…! കൗൺസിലറുടെ കടയിലെ വരുമാനം കൂട്ടാൻ വിലകുറച്ച് മരുന്നുകൾ വിറ്റിരുന്ന മരുന്ന് വിതരണ കേന്ദ്രം മേയർ ആര്യാ രാജേന്ദ്രൻ നേരിട്ടെത്തി പൂട്ടിച്ചു; സാധാരണക്കാരുടെ ആശ്രയമായ വിതരണ കേന്ദ്രം പൂട്ടിച്ച മേയർക്കെതിരെ പ്രതിഷേധവുമായി ജനങ്ങൾ

സി.പി.എം നേതാവിന്റെ സൊസൈറ്റിയിലൂടെ മാത്രം മതി മരുന്ന് കച്ചവടം…! കൗൺസിലറുടെ കടയിലെ വരുമാനം കൂട്ടാൻ വിലകുറച്ച് മരുന്നുകൾ വിറ്റിരുന്ന മരുന്ന് വിതരണ കേന്ദ്രം മേയർ ആര്യാ രാജേന്ദ്രൻ നേരിട്ടെത്തി പൂട്ടിച്ചു; സാധാരണക്കാരുടെ ആശ്രയമായ വിതരണ കേന്ദ്രം പൂട്ടിച്ച മേയർക്കെതിരെ പ്രതിഷേധവുമായി ജനങ്ങൾ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സിപിഎം നേതാവിന്റെ മരുന്ന് കടയുടെ വരുമാനം കൂട്ടാൻ മേയർ ആര്യാ രാജേന്ദ്രന്റെ സർജിക്കൽ സ്‌ട്രൈക്ക്. കൗൺസിലറുടെ മരുന്ന് കടയിലെ മരുന്ന് കച്ചവടം കൂട്ടുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് വളപ്പിലുള്ള എസ്എടി താൽക്കാലിക മരുന്ന് വിതരണ കേന്ദ്രം കോർപ്പറേഷൻ മേയർ നേരിട്ടെത്തി പൂട്ടിച്ചു.

തലസ്ഥാനത്ത് തന്നെ ഏറ്റവും വിലകുറച്ച് മരുന്നുകളും, മെഡിക്കൽ ഉപകരണങ്ങളും വിൽക്കുന്ന മരുന്ന് വിതരണ കേന്ദ്രമാണ് എസ്എടി ഡ്രഗ് ഹൗസ്. 10 രൂപയ്ക്ക് എൻ95 മാസ്‌കും, രണ്ട് രൂപയ്ക്ക് സർജിക്കൽ മാസ്‌കും അടക്കം വിറ്റിരുന്ന കേന്ദ്രമാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ കോർപറേഷൻ വിശ്രമകേന്ദ്രത്തിനായി എസ്എടി ആശുപത്രിയിൽ നിർമ്മിച്ച കെട്ടിടത്തിൽ, താൽക്കാലികമായി മരുന്ന് വിതരണ കേന്ദ്രം പ്രവർത്തിച്ചുവെന്ന് ആേേരാപിച്ചാണ് മേയറുടെ നടപടി. അതായത് നിയമം നോക്കിയുള്ള ഇടപെടൽ. ഇതേ മേയറുടെ കൺമുന്നിൽ തന്നെയാണ് സിറ്റിയിൽ തലങ്ങും വിലങ്ങുമായി അനധികൃത കെട്ടിട നിർമ്മാണവും നടക്കുന്നതെന്നതും ശ്രദ്ധേയമാണ്.

കൗൺസിലറുടെ മരുന്ന് വിതരണ കേന്ദ്രത്തിനായി മേയർ പൂട്ടിച്ചത് സാധാരണക്കാരുടെ ആശ്രയ കേന്ദ്രമാണ്. എൻ95 മാസ്‌കിന് പുറത്ത് മെഡിക്കൽ സ്‌റ്റോറുകളിൽ 50 രൂപ മുതൽ വിലയുണ്ട്. ഇതാണ് മെഡിക്കൽ കോളേജിൽ പത്ത് രൂപയ്ക്ക് കൊടുക്കുന്നത്. ഇതിനൊപ്പമാണ് മരുന്നുകളുടെ വിലക്കുറവും ഉണ്ട്. അതിനാൽ തന്നെ ജില്ലയിലെ മെഡിക്കൽ സ്റ്റോറുകൾ എല്ലാം ഈ സംവിധാനത്തിന് എതിരാണ്. ഇതും മേയറുടെ സർജിക്കൽ സ്‌ട്രൈക്കിന് കാരണമായെന്നാണ് ആരോപണം.

എസ്എടി ഡ്രഗ് സെന്ററിന്റെ കെട്ടിട നിർമ്മാണം നടക്കുന്നതിനാലാണ് താൽക്കാലിക കേന്ദ്രത്തിലേയ്ക്ക് മരുന്ന് വിതരണം മാറ്റിയത്. കോർപറേഷന് നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന ആശുപത്രിക്കകത്തെ വിശ്രമ കേന്ദ്രത്തിലേയ്ക്കാണ് താൽക്കാലികമായി മരുന്നുകൾ മാറ്റിയത്.

ആദ്യം കോർപറേഷൻ കൗൺസിലറും സിപിഎം നേതാവുമായ ഡി. ആർ. അനിൽ നേരിട്ടെത്തി മരുന്ന് വിതരണം വിശ്രമ കേന്ദ്രത്തിൽ നിന്ന് മാറ്റണമെന്ന് അറിയിച്ചു. പിന്നാലെ മേയറെയും കൂട്ടി കൗൺസിലർ എത്തി ഡ്രഗ് ഹൗസ് പൂട്ടി താക്കോലുമായി പോയി.

അനിലിന്റെ കീഴിലെ സഹകരണ പ്രസ്ഥാനവും മെഡിക്കൽ കോളേജിനോട് ചേർന്ന് മരുന്ന് കച്ചവടവും മറ്റും നടത്തുന്നുണ്ട്. എസ്.എടി ഡ്രഗ് ഹൗസിൽ കുറച്ച് മരുന്ന് വിൽക്കുന്നത് മറ്റ് മെഡിക്കൽ സ്റ്റോറുകളെ പോലെ അനിലിന്റെ സഹകരണ പ്രസ്ഥാനത്തിനും തിരിച്ചടിയായിരുന്നു.

ഡ്രഗ് ഹൗസ് കെട്ടിടം നിർമ്മാണത്തിലിരിക്കുന്നതിനാൽ സൂപ്രണ്ട് ഡോക്ടർ സന്തോഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് ഡ്രഗ് ഹൗസിന്റെ പ്രവർത്തനം വിശ്രമകേന്ദ്രത്തിലേയ്ക്ക് മാറ്റിയത്. എന്നാൽ സംഭവത്തിൽ സൂപ്രണ്ട് പറയുന്നത് പോലും കേൾക്കാതെയായിരുന്നു കോർപറേഷൻ മേയറുടെ നടപടിയെന്നതും ശ്രദ്ധേയമാണ്.