സംസ്ഥാനത്ത് സിപിഎമ്മിന് ഭരണത്തുടര്‍ച്ച ഉറപ്പിച്ച് കോണ്‍ഗ്രസും ബിജെപിയും; കോട്ടയവും ഏറ്റുമാനൂരും ഉള്‍പ്പെടെ നിരവധി മണ്ഡലങ്ങളില്‍ കേട്ട്‌കേള്‍വി പോലുമില്ലാത്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ബിജെപി; പ്രമുഖരായ പലര്‍ക്കും സീറ്റ് നിഷേധിച്ച് ഞങ്ങള്‍ക്ക് ഭരണം വേണ്ട എന്ന നിലപാട് എടുത്ത് കോണ്‍ഗ്രസും;  നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട തീയതി അവസാനിക്കാറായിട്ടും പിണാറായിക്കെതിരെ സ്ഥാനാർത്ഥിയെ കണ്ടെത്താൻ പോലുമാകാതെ കോൺഗ്രസ്

സംസ്ഥാനത്ത് സിപിഎമ്മിന് ഭരണത്തുടര്‍ച്ച ഉറപ്പിച്ച് കോണ്‍ഗ്രസും ബിജെപിയും; കോട്ടയവും ഏറ്റുമാനൂരും ഉള്‍പ്പെടെ നിരവധി മണ്ഡലങ്ങളില്‍ കേട്ട്‌കേള്‍വി പോലുമില്ലാത്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ബിജെപി; പ്രമുഖരായ പലര്‍ക്കും സീറ്റ് നിഷേധിച്ച് ഞങ്ങള്‍ക്ക് ഭരണം വേണ്ട എന്ന നിലപാട് എടുത്ത് കോണ്‍ഗ്രസും; നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട തീയതി അവസാനിക്കാറായിട്ടും പിണാറായിക്കെതിരെ സ്ഥാനാർത്ഥിയെ കണ്ടെത്താൻ പോലുമാകാതെ കോൺഗ്രസ്

ഏ.കെ. ശ്രീകുമാർ

കോട്ടയം: എക്‌സിറ്റ് പോള്‍ സര്‍വ്വേകളും രാഷ്ട്രീയ നിരീക്ഷകരും ഉറപ്പിച്ച് പറയുന്ന കാര്യമാണ് സംസ്ഥാനത്ത് സിപിഎമ്മിന് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകുന്ന ഒന്നുണ്ട്, ഒരു മുന്നണിയും തുടര്‍ച്ചയായി സര്‍ക്കാര്‍ രൂപീകരിച്ചിട്ടില്ല. ഭരണം നല്ലതാണെങ്കിലും അല്ലെങ്കിലും ഒരേ രാജാക്കന്മാരെ തുടര്‍ച്ചയായി വാഴിക്കുന്ന പതിവ് കേരള ജനതയ്ക്കില്ല.

എന്നാല്‍ ഇത്തവണ സാഹചര്യങ്ങള്‍ മാറാനുള്ള എല്ലാ സാധ്യതയുമുണ്ട്. കോവിഡ് മഹാമാരിയിലും പ്രളയത്തിലും ജനങ്ങള്‍ക്കൊപ്പം നിന്ന സര്‍ക്കാര്‍ പിന്നെയും അധികാരത്തില്‍ വരും എന്നാണ്  നിരീക്ഷകരും സര്‍വ്വേകളും ഉറപ്പിക്കുന്നത്. വിവാദങ്ങളില്‍ മുങ്ങി കുളിച്ച ഗവണ്‍മെന്റിനെതിരെ ശക്തമായ ജനവികാരം വളര്‍ത്തിയെടുക്കാന്‍ പ്രതിപക്ഷത്തിന് കഴിയാതെ പോയതാണ് വലിയ പരാജയമായി കണക്കാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു തവണ കൂടി ഇടത് മുന്നണി അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് തകര്‍ന്ന് പോകുമെന്നും വലിയ ശക്തിയായി മാറാന്‍ തങ്ങള്‍ക്കാകും എന്നാണ് ബിജെപിയുടെ കണക്ക്കൂട്ടല്‍. എല്‍ഡിഎഫിന്റെ രണ്ടാം വരവിന് എല്ലാ സാധ്യതകളും സാഹചര്യങ്ങളും അനുകൂലമായിട്ടും യുഡിഎഫും ബിജെപിയും പ്രചരണരഗത്തുള്‍പ്പെടെ പിന്നാക്കം നില്‍ക്കുന്നത് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നുണ്ട്.

യുഡിഎഫിന്റെയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുള്‍പ്പെടെ ഇത് പ്രതിഫലിക്കുന്നുണ്ട്. കോട്ടയവും ഏറ്റുമാനൂരും ഉള്‍പ്പെടെ സംസ്ഥാനത്ത് നിരവധി മണ്ഡലങ്ങളില്‍ കേട്ട്‌കേള്‍വി പോലുമില്ലാത്ത സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി നിര്‍ത്തിയിരിക്കുന്നത്. കോട്ടയം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി കെട്ടിയിറക്കിയ പുതുമുഖം മിനര്‍വ മോഹനെ ബിജെപി പ്രവര്‍ത്തകര്‍ക്ക് പോലും അറിയില്ല. ഇതിനെതിരെ സാധാരണക്കാരായ ബിജെപി അനുഭാവികള്‍ ഉള്‍പ്പെടെ രംഗത്തുണ്ടായിട്ടും സംസ്ഥാന നേതൃത്വത്തിന് കുലുക്കമില്ല.

പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായി സമരപരിപാടികളിലുള്‍പ്പെടെ സജീവമായി നിന്ന്, ജില്ലയില്‍ ബിജെപിയുടെ മുഖമായ് തീര്‍ന്ന നേതാക്കളാണ് ടിഎന്‍ ഹരികുമാര്‍, നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍. നാടും നാട്ടുകാരുമറിയുന്ന ഇവരെയൊക്കെ തഴഞ്ഞാണ് ജില്ലയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മിനര്‍വ മോഹനെ കെട്ടിയിറക്കിയത്.

കോണ്‍ഗ്രസിന്റെ കാര്യവും വ്യത്യസ്തമല്ല. ഏറ്റുമാനൂര്‍ മണ്ഡലത്തിന്റെ ഓരോ ചലനങ്ങളും അറിയാവുന്ന ലതികാ സുഭാഷിനെ തഴഞ്ഞാണ് ജോസഫ് വിഭാഗത്തിലെ പ്രിന്‍സ് ലൂക്കോസിന് സീറ്റ് നല്‍കിയത്. തുടര്‍ന്ന് വലിയ രീതിയില്‍ പ്രതികരണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടും മാറി ചിന്തിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. പ്രമുഖരായ പലര്‍ക്കും സീറ്റ് നിഷേധിച്ചാണ് സിനിമാ താരങ്ങള്‍ക്കുള്‍പ്പെടെ സീറ്റ് വീതം വച്ചത്. ഭരണം തങ്ങള്‍ക്ക് വേണ്ട എന്ന രീതിയിലാണ് കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തനങ്ങള്‍.  മയക്കുമരുന്നും, സ്വപ്നയും, ഐഫോണും, കടൽകൊള്ളയായും ഭരണവിരുദ്ധ വികാരം സൃഷ്ടിക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസും ബിജെപിയും തണുപ്പന്‍മട്ടില്‍ നീങ്ങുന്നത്.ഇതൊക്കെ കാണുമ്പോൾ കോൺഗ്രസിലേയും ബിജെപിയിലേയും സാധാരണ പ്രവർത്തകർ അന്തം വിടുകയാണ്.