play-sharp-fill

മുഖ്യമന്ത്രിയുടെ സന്ദർശനം; പ്രതിഷേധ സാധ്യത; പാലക്കാട് ഏഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ

സ്വന്തം ലേഖകൻ പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ കസ്റ്റഡിയില്‍.ഏഴ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.പാലക്കാട് സൗത്ത് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. രണ്ട് ഏരിയ കമ്മിറ്റി ഓഫീസുകളുടെ ഉദ്ഘാടനമടക്കം പാലക്കാട് മൂന്ന് പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. കഴിഞ്ഞദിവസം കൊച്ചിയിലും കോട്ടയത്തും യൂത്ത് കോൺ​ഗ്രസിന്റെ നേതൃത്വത്തിൽ വലിയ പ്രതിഷേധം നടന്നിരുന്നു. ഇത്തരമൊരു സാഹചര്യം പാലക്കാടും ഉണ്ടാവാതിരിക്കാനാണ് കരുതൽ തടങ്കൽ. രാവിലെ 11ഓടെയാണ് മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി. പാലക്കാട് ഏരിയ കമ്മിറ്റിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനമാണ് […]

ഇന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനമില്ല ; വരും ദിവസങ്ങളിലും വാര്‍ത്താസമ്മേളനം അത്യാവശ്യ കാര്യങ്ങളുണ്ടെങ്കില്‍ മാത്രം : ആലോചനയുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സംംസ്ഥാനത്തെ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ദിനംപ്രതി വൈകുന്നേരം അഞ്ചിന് നടത്തി വരുന്ന വാര്‍ത്താസമ്മേളനം താത്കാലികമായി നിറുത്തിവച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് വാര്‍ത്താസമ്മേളനം ഉണ്ടാവില്ല. ഇനി വരുന്ന ദിവസങ്ങളിലും വാര്‍ത്താസമ്മേളനം നടത്തേണ്ടതില്ലെന്നും അത്യാവശ്യകാര്യങ്ങളുണ്ടെങ്കില്‍ മാത്രം വാര്‍ത്താസമ്മേളനം മതിയെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ആലോചിക്കുന്നത്. വൈറസ് വ്യാപനത്തിന്റെ മാര്‍ച്ച് 23 ന് സംസ്ഥാനം ലോക്ക് ഡൗണ്‍ നടപ്പാക്കിയ ശേഷം നടത്തിവന്ന വാര്‍ത്താസമ്മേളനം ഏപ്രില്‍ ആദ്യവാരം മുഖ്യമന്ത്രി നിറുത്തിവച്ചിരുന്നു. എന്നാല്‍ സ്പ്രിന്‍ക്‌ളര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നിറുത്തിവച്ചതെന്നും […]

വെടിയുണ്ട വിവാദങ്ങൾക്കിടെ നിയമസഭാ സമ്മേളത്തിന് തുടക്കം ; തോക്കുകൾ കാണാതായിട്ടില്ല, വെടിയുണ്ടകൾ കാണാതായതിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട് : മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: വെടിയുണ്ടകളും തോക്കുകളും കാണാതായ സംഭവത്തിൽ വിവാദങ്ങൾക്കിടയിൽ നിയമസഭാ സമ്മേളനത്തിന് തുടക്കമായി. എസ്.എ.പി കാമ്പിൽ നിന്നും തോക്കുകൾ കാണാതായിട്ടില്ലെന്നും എന്നാൽ വെടിയുണ്ട കാണാതായതിൽ അന്വേഷണം നടക്കുന്നുണ്ട്. കുറ്റാരോപിതർക്കെതിരെ വകുപ്പുതല നടപടിയുണ്ടാകും. വെടിയുണ്ട കാണാതായതിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഡമ്മി കാട്രിഡ്ജ് ഉൾപ്പെടുത്തിയതിന് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിട്ടുണ്ട്. ഉത്തരവാദി 2013 മുതൽ 15 വരെയുള്ള ഉദ്യോഗസ്ഥനാണ്. സി.എ.ജി റിപ്പോർട്ടിലെ കണ്ടെത്തലുകൾക്ക് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം സി. എ.ജി റിപ്പോർട്ട് ചോർന്ന സംഭവം ഗൗരവതരമാണ്. സഭയിൽവെക്കുന്നതിന് മുൻപ് പുറത്തുവന്നത് […]

വാച്ച് ആന്റ് വാർഡിനെ വിളിച്ച് സപീക്കർ : വിവാദ പതിനെട്ടാം ഖണ്ഡിക വിയോജിപ്പോടെ വായിച്ച് ഗവർണർ ; നയപ്രഖ്യാപനം ബഹിഷ്‌കരിച്ച് പ്രതിപക്ഷം

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിവാദ ഖണ്ഡിക വിയോജിപ്പോടെ വായിച്ച് ഗവർണർ. നയപ്രഖ്യാപനം ബഹിഷ്‌കരിച്ച് പ്രതിപക്ഷം. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നിയമസഭയിൽ തടഞ്ഞ് പ്രതിപക്ഷത്തെ സ്പീക്കർ ബലംപ്രയോഗിച്ച് നീക്കി. വാച്ച് ആന്റ് വാർഡിനെ ഉപയോഗിച്ച് പ്രതിപക്ഷ അംഗങ്ങളെ നീക്കുകയായിരുന്നു. സഭയ്ക്കു പുറത്ത് പ്രതിപക്ഷ അംഗങ്ങൾ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഏഴു മിനിറ്റോളം ഗവർണറും മുഖ്യമന്ത്രി ഉൾപ്പെടെയുമുള്ളവരെ പ്രതിപക്ഷ അംഗങ്ങൾ തടഞ്ഞുവച്ചു. ഇതിനുശേഷമാണ് വാച്ച് ആന്റ് വാർഡിനെ ഉപയോഗിക്കാൻ സ്പീക്കർ തീരുമാനിച്ചത്. നടുത്തളത്തിൽ കിടന്ന് പ്രതിഷേധിച്ച അൻവർ സാദത്തിനെ വാച്ച് ആന്റ് വാർഡ് എടുത്ത് കൊണ്ടുപോവുകയായിരുന്നു. ഗവർണറെ […]

സർക്കാരിന് കോടിക്കണക്കിന് രൂപ നഷ്ടം വരുത്തി സസ്‌പെൻഷനിലായ ഉദ്യോഗസ്ഥന് പിൻവാതിലിലൂടെ നിയമനം; മുഖ്യമന്ത്രിയുടെ ഓഫീസും കേരള ഗസ്റ്റഡ് ഓഫീസേഴ്‌സ് അസോസിയേഷനും ചരട് വലിച്ചെന്ന് ആരോപണം

സ്വന്തം ലേഖകൻ കൊച്ചി : സർക്കാരിന് കോടിക്കണക്കിനു രൂപ വരുത്തി സസ്‌പെൻഷനിലായ ഉദ്യോഗസ്ഥനെ ജില്ലാ പഞ്ചായത്തു സെക്രട്ടറിയായി നിയമിച്ചത് വിവാദത്തിലേക്ക്. തദ്ദേശവകുപ്പ് മന്ത്രിയുടെ ജില്ലക്കാരനായ ഉദ്യോഗസ്ഥനു വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസും കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷനും ചരടുവലിച്ചെന്നാണ് ആരോപണം. സി.പി.എം. എറണാകുളം ജില്ലാ കമ്മിറ്റിയിൽ ഉയർന്ന എതിർപ്പും മറികടന്നാണു എറണാകുളം ജില്ലാ പഞ്ചായത്ത് സെക്രട്ടറിയായി ഡെപ്യൂട്ടേഷനിൽ നിയമിച്ചത്. തൃപ്പൂണിത്തുറ ആയുർവേദ കോളെജ് കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട പൊതുമരാമത്തു വകുപ്പും കരാറുകാരനും തമ്മിൽ കോടതിയിൽ കേസുണ്ടായിരുന്നു. കരാറുകാരന് അനുകൂലമായിട്ടായിരുന്നു സബ് കോടതി വിധി. എന്നാൽ, സബ് കോടതി […]

എൻ. സി. പി -കോൺഗ്രസ് ചർച്ച പൂർത്തിയായി ; ഉദ്ധവ് തക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി

സ്വന്തം ലേഖകൻ മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും. സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ശേഷം എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറാണ് ഇക്കാര്യം അറിയിച്ചത്. ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് നേതാക്കള്‍ മുംബൈയില്‍ നടത്തിയ കൂടിക്കാഴ്ച പൂര്‍ത്തിയായി. ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം എത്രയും വേഗം ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരിയെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കുമെന്നാണ് വിവരം. നിലവില്‍ രാഷ്ട്രപതി ഭരണത്തിലാണ് മഹാരാഷ്ട്ര. ബി.ജെ.പി-ശിവസേന തെരഞ്ഞെടുപ്പ് സഖ്യത്തില്‍ ഭിന്നതയുണ്ടായതോടെയാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരണം പ്രതിസന്ധിയിലായത്. തുടര്‍ന്നാണ്, രാഷ്ട്രീയ എതിരാളികളായ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യവുമായി സര്‍ക്കാര്‍ […]

വാളയാർ കേസിൽ സി.ബി.ഐ അന്വേഷണത്തിന് തയ്യാർ ; മുഖ്യമന്ത്രി

  സ്വന്തം ലേഖകൻ തിരുവനന്തപുരം: വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരുടെ ദുരൂഹ മരണത്തിൽ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കുടുംബം കോടതിയെ സമീപിച്ചാൽ അനുകൂല നിലപാട് സ്വീകരിക്കുമെന്നു മുഖ്യമന്ത്രി. പെൺകുട്ടികളുടെ മാതാപിതാക്കൾ തന്നെ സന്ദർശിച്ചപ്പോൾ ഇക്കാര്യം അറിയിച്ചിരുന്നതായും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കേസിൽ കോടതി വിധി വന്നതിനാൽ സിബിഐ അന്വേഷണത്തിൽ ഏകപക്ഷീയ നടപടി സ്വീകരിക്കാൻ സർക്കാരിനു കഴിയില്ല, കോടതിയാണ് ഇക്കാര്യത്തിൽ നിലപാടു സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. വാളയാർ കേസിൽ വി ടി ബൽറാം ആണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. എന്നാൽ നിരവധി തവണ ഉന്നയിച്ച […]

നഗരത്തിലെത്തിയാൽ മുഖ്യമന്ത്രിയ്ക്ക് രാഷ്ട്രപതിയുടെ സുരക്ഷ ; പൊറുതിമുട്ടി നാട്ടുകാർ

  സ്വന്തം ലേഖിക കൊച്ചി : നഗരപരിധിയിലൂടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഏർപ്പെടുത്തുന്ന സുരക്ഷയൊരുക്കി മുഖ്യമന്ത്രിയെ സല്യൂട്ടടിച്ച് പൊലീസ് യാത്രയാക്കുമ്പോൾ പൊരിവെയിലത്ത് കുഴയുന്നത് പൊതുജനം. മുഖ്യമന്ത്രിയുടെ പ്രീതി പിടിച്ചുപറ്റാനായി ചുറ്റിലുള്ള ഉദ്യോഗവൃന്ദത്തിന്റെ പണിയാണിതെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞമാസം മുപ്പതിന് കൊച്ചിയിലൂടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോയപ്പോൾ ജനം പരസ്യമായി പ്രതിഷേധിക്കുന്നിടത്തേയ്ക്ക് കാര്യങ്ങളെത്തി. കൊച്ചി വിമാനത്താവളത്തിൽ നിന്ന് ആലപ്പുഴയിലേയ്ക്ക് യാത്ര ചെയ്ത മുഖ്യമന്ത്രി യുടെ വാഹനവ്യൂഹം കൊച്ചി നഗരപരിധിയിലെത്തിയപ്പോൾ അവിടെ സുരക്ഷയ്ക്കായി മാത്രം ഇരുന്നൂറിലധികം പൊലീസുകാരെയാണ് നിയോഗിച്ചിരുന്നത്. ട്രാഫിക്, ലോക്കൽ പൊലീസുകാർ, ഹോംഗാർഡുകൾ തുടങ്ങിയവരെ […]