വെടിയുണ്ട വിവാദങ്ങൾക്കിടെ നിയമസഭാ സമ്മേളത്തിന് തുടക്കം ; തോക്കുകൾ കാണാതായിട്ടില്ല, വെടിയുണ്ടകൾ കാണാതായതിൽ  ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട് : മുഖ്യമന്ത്രി

വെടിയുണ്ട വിവാദങ്ങൾക്കിടെ നിയമസഭാ സമ്മേളത്തിന് തുടക്കം ; തോക്കുകൾ കാണാതായിട്ടില്ല, വെടിയുണ്ടകൾ കാണാതായതിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട് : മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വെടിയുണ്ടകളും തോക്കുകളും കാണാതായ സംഭവത്തിൽ വിവാദങ്ങൾക്കിടയിൽ നിയമസഭാ സമ്മേളനത്തിന് തുടക്കമായി. എസ്.എ.പി കാമ്പിൽ നിന്നും തോക്കുകൾ കാണാതായിട്ടില്ലെന്നും എന്നാൽ വെടിയുണ്ട കാണാതായതിൽ അന്വേഷണം നടക്കുന്നുണ്ട്. കുറ്റാരോപിതർക്കെതിരെ വകുപ്പുതല നടപടിയുണ്ടാകും. വെടിയുണ്ട കാണാതായതിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

ഡമ്മി കാട്രിഡ്ജ് ഉൾപ്പെടുത്തിയതിന് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിട്ടുണ്ട്. ഉത്തരവാദി 2013 മുതൽ 15 വരെയുള്ള ഉദ്യോഗസ്ഥനാണ്. സി.എ.ജി റിപ്പോർട്ടിലെ കണ്ടെത്തലുകൾക്ക് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സി. എ.ജി റിപ്പോർട്ട് ചോർന്ന സംഭവം ഗൗരവതരമാണ്. സഭയിൽവെക്കുന്നതിന് മുൻപ് പുറത്തുവന്നത് ശരിയായ നടപടിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സംഭവത്തിൽ സഭയിൽ ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി പ്രതിപക്ഷം പ്രതിഷേധം നടത്തി.