വാച്ച് ആന്റ് വാർഡിനെ വിളിച്ച് സപീക്കർ : വിവാദ പതിനെട്ടാം ഖണ്ഡിക വിയോജിപ്പോടെ വായിച്ച് ഗവർണർ ; നയപ്രഖ്യാപനം ബഹിഷ്‌കരിച്ച് പ്രതിപക്ഷം

വാച്ച് ആന്റ് വാർഡിനെ വിളിച്ച് സപീക്കർ : വിവാദ പതിനെട്ടാം ഖണ്ഡിക വിയോജിപ്പോടെ വായിച്ച് ഗവർണർ ; നയപ്രഖ്യാപനം ബഹിഷ്‌കരിച്ച് പ്രതിപക്ഷം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിവാദ ഖണ്ഡിക വിയോജിപ്പോടെ വായിച്ച് ഗവർണർ. നയപ്രഖ്യാപനം ബഹിഷ്‌കരിച്ച് പ്രതിപക്ഷം. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നിയമസഭയിൽ തടഞ്ഞ് പ്രതിപക്ഷത്തെ സ്പീക്കർ ബലംപ്രയോഗിച്ച് നീക്കി. വാച്ച് ആന്റ് വാർഡിനെ ഉപയോഗിച്ച് പ്രതിപക്ഷ അംഗങ്ങളെ നീക്കുകയായിരുന്നു. സഭയ്ക്കു പുറത്ത് പ്രതിപക്ഷ അംഗങ്ങൾ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

ഏഴു മിനിറ്റോളം ഗവർണറും മുഖ്യമന്ത്രി ഉൾപ്പെടെയുമുള്ളവരെ പ്രതിപക്ഷ അംഗങ്ങൾ തടഞ്ഞുവച്ചു. ഇതിനുശേഷമാണ് വാച്ച് ആന്റ് വാർഡിനെ ഉപയോഗിക്കാൻ സ്പീക്കർ തീരുമാനിച്ചത്. നടുത്തളത്തിൽ കിടന്ന് പ്രതിഷേധിച്ച അൻവർ സാദത്തിനെ വാച്ച് ആന്റ് വാർഡ് എടുത്ത് കൊണ്ടുപോവുകയായിരുന്നു. ഗവർണറെ വാച്ച് ആന്റ് വാർഡ് വലയത്തിൽ സുരക്ഷിതമായി ഇരിപ്പിടത്തിൽ എത്തിച്ചു. പ്രതിഷേധത്തിന് എത്തിയ പ്രതിപക്ഷാംഗങ്ങളെ വലിച്ചിഴച്ച് മാറ്റുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗവർണർ പ്രധാനകവാടത്തിനു മുന്നിൽ നിൽക്കുമ്പോൾത്തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാൻ ആരംഭിച്ചിരുന്നു. ഗവർണർ സഭയിലേക്ക് എത്തിയപ്പോൾ പ്രതിപക്ഷം വഴിതടഞ്ഞു മുദ്രാവാക്യം വിളിച്ചു. ഗവർണറെ തിരിച്ചുവിളിക്കുക എന്ന വലിയ ബാനറും പ്രതിപക്ഷം ഉയർത്തി.

സ്പീക്കറും മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും പാർലമെന്ററി കാര്യമന്ത്രിയും അടക്കമുള്ളവരാണു നിയമസഭാ മന്ദിരത്തിലെത്തിയ ഗവർണറെ സ്വീകരിച്ചത്. ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചശേഷമാണ് ഗവർണർ സഭയിലേക്ക് എത്തുന്നത്.