പൊറോട്ട- ബീഫ് കോംബോ പ്രധാന വില്ലന്‍; 50 ശതമാനം കാന്‍സറും പ്രതിരോധിക്കാനാകും..! ഫാസ്റ്റ് ഫുഡ് മനുഷ്യനെ അതിവേഗം കൊല്ലും; കാന്‍സര്‍ തടയാന്‍ വേണ്ടത് ആശുപത്രികള്‍ കെട്ടിപ്പൊക്കലല്ല; കേരളത്തിലെ അർബുദരോഗികളിൽ കൂടുതലും പുകവലി മൂലം..! കാൻസർ സ്‌പെഷലിസ്റ്റ് ഡോ. വി പി ഗംഗാധരൻ പറയുന്നു
സ്വന്തം ലേഖകൻ കൊച്ചി: മറ്റു പല അസുഖങ്ങളെയും വെച്ചു നോക്കുമ്പോള്‍ കാന്‍സര്‍ അത്ര അപകടകാരിയല്ലെന്ന് പ്രമുഖ കാന്‍സര്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍ വി പി ഗംഗാധരന്‍. കാന്‍സര്‍ നമുക്ക് പ്രതിരോധിക്കാന്‍ കഴിയുന്ന അസുഖമാണ്. വേഗം കണ്ടെത്താനുമാകുമെന്ന് ഡോക്ടര്‍ പറഞ്ഞു. ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ ദ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസിത രാജ്യങ്ങളില്‍പ്പോലും 50 ശതമാനം ഹൃദയാഘാത രോഗികള്‍ ആശുപത്രികളില്‍ എത്തുന്നതിന് മുമ്പെ മരിച്ചു പോകുന്നുവെന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടി. കാന്‍സര്‍ രോഗത്തെക്കുറിച്ച് നമുക്കിടയില്‍ ഭയം നിലനില്‍ക്കുന്നുണ്ട്. കേരളത്തില്‍ പ്രതിദിനം 120 ലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. […]