കാൻസർ,ഹൃദ്‌രോഗ മരുന്നുകളുടെ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ നടപടി തുടങ്ങി

കാൻസർ,ഹൃദ്‌രോഗ മരുന്നുകളുടെ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ നടപടി തുടങ്ങി

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കാൻസർ, ഹൃദ്‌രോഗ മരുന്നുകളുടെ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ നടപടി ആരംഭിച്ചു. ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിനായി ആരോഗ്യമന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ടിലാണ് വില കുറയ്ക്കാൻ നിർദ്ദേശമുള്ളത്. നവംബർ നാലിന് നടക്കുന്ന സ്റ്റാൻഡിംഗ് നാഷണൽ കമ്മിറ്റി ഓൺ മെഡിസിന്റെ യോഗത്തിൽ ഈ നിർദ്ദേശത്തിന് അനുമതി നൽകുമെന്നാണ് സൂചന.

ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് ഡയറക്ടർ ജനറൽ ബൽറാം ഭാർഗവയാണ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ.കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതിന് ശേഷം നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിട്ടിയായിരിക്കും (എൻ.പി.പി.എ) വിലനിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തി മരുന്നുകളുടെ വില പുതുക്കി നിശ്ചയിക്കുക. എന്നാൽ എത്രരൂപ വീതം കുറയ്ക്കണമെന്നും എൻ.പി.പി.എ തീരുമാനിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2013ലെ മരുന്ന് വില നിയന്ത്രണ ഉത്തരവ് പ്രകാരമാണ് പൊതുതാത്പര്യമനുസരിച്ച് എൻ.പി.പി.എ. മരുന്ന് വില തീരുമാനിക്കുന്നത്.

ചികിത്സ ചെവലിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. പ്രതിവർഷം 55 ദശലക്ഷം ജനങ്ങളാണ് രാജ്യത്ത് ചികിത്സ ചെലവിലൂടെ ദരിദ്രരാകുന്നത്. രാജ്യത്ത് പുരുഷൻമാരിൽ ഒരു ലക്ഷം ആളുകളിൽ 106 മുതൽ 130 വരെയാണ് കാൻസറിന്റെ തോത്. സ്ത്രീകളിൽ 100 മുതൽ 140 വരെയും. ഇന്ത്യയിൽ ഒരു വർഷം 10 ലക്ഷം പേരിൽ കാൻസർ കണ്ടെത്തുന്നു.2025 ആകുമ്പോൾ കാൻസർ രോഗികളുടെ എണ്ണത്തിൽ ഏഴിരട്ടി വർദ്ധനയുണ്ടാകും എന്നാണ് ആദ്യ ഇന്ത്യൻ കാൻസർ കോൺഗ്രസിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്‌