കാൻസർ രോഗികൾക്ക് ആശ്വാസവുമായി സംസ്ഥാന ബജറ്റ് ; മരുന്നുകൾ 28 രൂപയ്ക്ക് ലഭ്യമാക്കും

കാൻസർ രോഗികൾക്ക് ആശ്വാസവുമായി സംസ്ഥാന ബജറ്റ് ; മരുന്നുകൾ 28 രൂപയ്ക്ക് ലഭ്യമാക്കും

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരത്ത്: കാൻസർ രോഗികൾക്ക് ആശ്വസിക്കാം. 250 രൂപ വിലവരുന്ന അഞ്ച് മരുനന്ുകൾ 28 രൂപയ്ക്ക് ലഭ്യമാക്കും. പ്രഖ്യാപനവുമായി സംസ്ഥാന ബജറ്റ്. കൂടാതെ കാൻസറുമായി ബന്ധപ്പെട്ട ചികിത്സാ സൗകര്യങ്ങൾ 80 ശതമാനം ഉയർത്തും. ഇതോടൊപ്പം അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷമുളള മരുന്നുകളുടെ നിർമ്മാണം സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ്‌സ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് വഴി ആരംഭിക്കും.കിഫ്ബിയുടെ സഹായത്തോടെ ആലപ്പുഴയിലെ കെഎസ്ഡിപിക്ക് സമീപത്തുളള സ്ഥലത്ത് ഓങ്കോളജി പാർക്ക് നിർമ്മിക്കും.

മെഡിക്കൽ സർവീസ് കോർപ്പറേഷന് 50 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചു. കെഎസ്ഡിപിയുടേത് 201516ൽ 28 കോടി രൂപ ആയിരുന്നു ഉൽപ്പാദനം. 2020-21ൽ 150 കോടി രൂപയായി ഉയർത്തുകയാണ് ലക്ഷ്യം. പൊതുമേഖലാ ഹോമിയോ മരുന്ന് നിർമ്മാണ കമ്പനിയായ ഹോംകോയുടെ പുതിയ കെട്ടിട നിർമ്മാണം പൂർത്തിയായതായും മന്ത്രി പറഞ്ഞു. ഇതിന്റെ വികസനത്തിന് 10 കോടി രൂപ ബജറ്റിൽ വകയിരുത്തിയെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group