ക്യാന്‍സര്‍ രോഗികള്‍ക്ക്‌ മുടി ദാനം ചെയ്‌ത്‌ കോളേജ്‌ വിദ്യാര്‍ഥിനികളുടെ മാതൃക

ക്യാന്‍സര്‍ രോഗികള്‍ക്ക്‌ മുടി ദാനം ചെയ്‌ത്‌ കോളേജ്‌ വിദ്യാര്‍ഥിനികളുടെ മാതൃക

Spread the love

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളി : ക്യാന്‍സര്‍ രോഗികള്‍ക്ക്‌
മുടി ദാനം ചെയ്തുകൊണ്ട് കരുതലും കരുണയുമായിമാറി പെരുവന്താനം സെന്റ്‌ ആന്റണിസ്‌ കോളേജിലെ വിദ്യാര്‍ഥിനികളും അധ്യാപികമാരും.

വനിതാ ദിനാഘോഷങ്ങളോടനുബന്ധിച്ച്‌ അര്‍ത്ഥവത്തായ ആഘോഷമാണ്‌ വനിതകള്‍ രൂപകല്‌പന ചെയ്‌തത്.പങ്കുവെക്കലിലൂടെ കരുതലും, കാവലും എന്ന ലക്ഷ്യത്തിലൂന്നി പെരുവന്താനം സെന്റ്‌ ആന്റണിസ്‌ കോളേജിലെ വിദ്യാര്‍ഥിനികളും അധ്യാപികമാരും, ക്യാന്‍സര്‍ രോഗികള്‍ക്കയി കൈകോര്‍ക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുടി പങ്കുവെയ്‌ക്കുന്നതിലൂടെ അശരണര്‍ക്കും, ആശയറ്റവര്‍ക്കും രോഗം ഭേദമക്കാനുള്ള ആത്മവിശ്വാസവും, പ്രതീക്ഷയുടെയും തിരിച്ചുവരവിന്‍റെയും പൊന്‍ കിരണങ്ങള്‍ സമൂഹത്തിന്‌ പകര്‍ന്നു നല്‍കുക എന്നതാണ്‌ ലക്ഷ്യമെന്ന്‌ അധ്യാപികമാരും യുവതികളും വ്യക്‌തമാക്കി.

സാമൂഹിക പ്രവര്‍ത്തക നിഷ ജോസ്‌ മുഖ്യാതിഥിയായി പങ്കെടുക്കുന്ന യോഗത്തില്‍ കോളേജിന്‍റെ വൈസ്‌ പ്രിന്‍സിപ്പല്‍മാരായ സുപര്‍ണാ രാജു, റെസ്‌നി മോള്‍ ഈ.എ യും മാതൃകാപരമായി മുടി പകുത്തുനല്‍കി ഈ ഉദ്യമം ഉദ്‌ഘാടനം ചെയ്തു. വിദ്യാര്‍ഥിനികള്‍ക്കും അധ്യാപികമാര്‍ക്കും ഒപ്പം കോളേജ്‌ പ്രിന്‍സിപ്പലിന്റെ ഭാര്യയായ നിഷ കല്ലമ്പള്ളിയും മുടി പകുത്തുനല്‍കി ഈ ഉദ്യമത്തില്‍ പങ്കാളിയാകും.

പ്രിന്‍സിപ്പല്‍ ഡോ ആന്റണി ജോസഫ്‌ കല്ലമ്പള്ളിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം നിഷ ജോസ്‌ ഉദ്‌ഘാടനം ചെയ്യും. ചെയര്‍മാന്‍ ബെന്നി തോമസ്‌ ആമുഖപ്രഭാഷണം നടത്തും സെക്രട്ടറി ടിജോ മോന്‍ ജേക്കബ്‌, സുപര്‍ണ രാജു, റെസ്‌നി മോള്‍ ഈ.എ, ഷാന്റിമോള്‍ എസ്‌., ക്രിസ്‌റ്റി ജോസ്‌ , അക്ഷയ്‌ മോഹന്‍ദാസ്‌ , ജസ്‌റ്റിന്‍ ജോസ്‌ തുടങ്ങിയവര്‍ പ്രസംഗിക്കും.

തുടര്‍ന്ന്‌ ജന്‍ഡര്‍ ബഡ്‌ജറ്റിങ്ങിനെ കുറിച്ച്‌ ചര്‍ച്ചയും , അവലോകനവും നടത്തും കോളേജ്‌ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ആയോധനകലകള്‍, കളരി തുടങ്ങിയവയുടെ ഡെമോന്‍സ്‌ട്രേഷനും ഉണ്ടായിരിക്കും.

16 ഇഞ്ച്‌ മുടി പ്രത്യേക ഒരുക്കങ്ങള്‍ക്കും പരിചരണത്തിനും ശേഷമാണ്‌ മുറിച്ചു നല്‍കുന്നത്‌ .
വനിതകള്‍ അവരുടെ ജീവിതത്തില്‍ പ്രത്യേകം പരിപാലിച്ചു വരുന്നതും സ്‌ത്രീ സൗന്ദര്യത്തിന്റെ ഭാഗമായ മുടി പങ്കുവെയ്‌ക്കുന്നത്‌ സമൂഹത്തില്‍ ഒരു പുതിയ മാതൃക സൃഷ്‌ടിക്കുമെന്ന്‌ ചെയര്‍മാന്‍ ബെന്നി തോമസ്‌ വൃക്‌തമാക്കി.