മുണ്ടക്കയത്ത് കൊവിഡ് ബാധിതയായ യുവതി ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് ജന്മം നൽകി ; കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരോട് പോലും അവഗണന കാണിക്കുന്ന ലോകത്ത് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർക്ക് നാടിന്റെ അഭിനന്ദനപ്രവാഹം
സ്വന്തം ലേഖകൻ മുണ്ടക്കയം: കൊവിഡ് നിരീക്ഷണത്തിൽ പോകുന്നവരോടുപോലും അവഗണന കാണിക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. അപ്പോഴാണ് കോവിഡ് ബാധിതയായ യുവതി ശസ്ത്രക്രിയയിലൂടെ ആൺകുഞ്ഞിന് ജന്മം നൽകിയിരിക്കുന്നത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർക്ക് നാടിന്റെ അഭിനന്ദനപ്രവാഹമാണ്. മുണ്ടക്കയം, മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഡോ. റോസ് മാവേലിക്കുന്നേൽ, ഡോ. മേരിയമ്മ ജോസഫ്, ഡോ. ദിവ്യ എന്നിവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സ തേടിയ വണ്ടിപ്പെരിയാർ സ്വദേശിനിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ നാലിനാണ് യുവതി ചികിത്സ തേടി ആശുപത്രിയിൽ എത്തുന്നത്. ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കാൻ തീരുമാനിച്ചപ്പോഴാണ് […]