ആയിരം കിലോമീറ്ററുകൾക്ക് അകലെയാണെങ്കിലും നൽകാതിരിക്കാനാവില്ലല്ലോ കുഞ്ഞിന് മുലപ്പാൽ..! എന്നും രാവിലെ ഡൽഹിയിൽ ഒരു വിമാനം പറന്നിറങ്ങുന്നത് റിങ്‌സിനായുള്ള ഒരു കുപ്പി മുലപ്പാലുമായി ; സൗജന്യമായി പാലെത്തിച്ച് കൊടുത്ത് ഇൻഡിഗോ എയർലൈൻസും

ആയിരം കിലോമീറ്ററുകൾക്ക് അകലെയാണെങ്കിലും നൽകാതിരിക്കാനാവില്ലല്ലോ കുഞ്ഞിന് മുലപ്പാൽ..! എന്നും രാവിലെ ഡൽഹിയിൽ ഒരു വിമാനം പറന്നിറങ്ങുന്നത് റിങ്‌സിനായുള്ള ഒരു കുപ്പി മുലപ്പാലുമായി ; സൗജന്യമായി പാലെത്തിച്ച് കൊടുത്ത് ഇൻഡിഗോ എയർലൈൻസും

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ഒരു മാസം മാത്രം പ്രായമുള്ള റിങ്‌സിനുള്ള സമ്മാനവുമായാണ് ലേയിൽ നിന്നുള്ള വിമാനം ഡൽഹിയിൽ പറന്നിറങ്ങുന്നത്. ഒരു കുഞ്ഞുപൊതിയിലാക്കി അവന്റെ അമ്മയാണ് ഒരു കുപ്പി മുലപ്പാൽ സമ്മാനമായി അയക്കുന്നത്.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന റിങ്‌സിനെ ആരോഗ്യവാനാക്കുന്നത് ആയിരം കിലോമീറ്ററുകൾക്ക് അകലെയുള്ള അമ്മ അയക്കുന്ന മുലലപ്പാലാണ്. ലോകത്തെ ഭീതിയിലാഴ്ത്തി മുന്നേറുന്ന കൊറോണ വൈറസ് ബാധയെ തുടർന്ന് അമന്മയും മകനും രണ്ട് സ്ഥലങ്ങളിലായിപ്പോയി. ഇതോടെയാണ് മകന്റെ വയറു നിറയ്ക്കാൻ ഈ അമ്മയ്ക്ക് വിമാനത്തിന്റെ സഹായം തേടേണ്ടിവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഡാക്കിന്റെ തലസ്ഥാന നഗരമായ ലേയിൽ വച്ചാണ് കഴിഞ്ഞമാസം 16ന് ഡോർജെ പാൽമോ മകന് ജന്മം നൽകിയത്. എന്നാൽ ജനന ശേഷം പാൽ കുടിക്കാനാവാത്ത അവസ്ഥയിലായിരുന്നു കുട്ടി.

അന്നനാളത്തിലെ തകരാറുണ്ടെന്ന് കണ്ടെത്തിയതോടെ രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അടിയന്തിര ചികിത്സയ്ക്കായിട്ടാണ് ഡൽഹിയിലേക്ക് മാറ്റുന്നത്. അമ്മയുടെ സഹോദരനാണ് കുഞ്ഞിനേയുംകൊണ്ട് ഡൽഹിയിലെത്തിയത്. മൈസൂരൂവിൽ ജോലി ചെയ്യുന്ന അച്ഛനും മകന് കൂട്ടായി എത്തുകയായിരുന്നു.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു. എന്നാൽ അമ്മ കൂടെയില്ലാത്തതിനാൽ കുഞ്ഞിന് പാൽ ലഭിക്കാത്ത അവസ്ഥയാവുകയായിരുന്നു. കുഞ്ഞിന്റെ ആരോഗ്യം വീണ്ടെടുക്കാൻ മുലപ്പാൽ അത്യാവശ്യമാണ് എന്ന് പറഞ്ഞതോടെ അമ്മ വിമാനം വഴി വേയിൽ നിന്ന് ഡൽഹിയിലേക്ക് പാൽ എത്തിക്കാൻ തുടങ്ങുകയായിരുന്നു.

ഇത് അറിഞ്ഞതോടെ ഇൻഡിഗോ എയർലൈൻസിന്റെ സൗജന്യമായി കുഞ്ഞിന് പാൽ എത്തിച്ചുകൊടുക്കുകയായിരുന്നു. മുലപ്പാൽ നിറച്ച് വിമാനത്തിൽ എത്തുന്ന ആ കുഞ്ഞുപെട്ടി സ്വീകരിക്കാൻ വിമാനത്താവളത്തിൽ അച്ഛൻ ജിക്മത് വാങ്ഡസും സഹോദരൻ ജിഗ്മത് ഗ്യാലും കാത്തുനിൽക്കുന്നുണ്ടാകും.

അമ്മയുടെ മുലപ്പാൽ കുടിക്കാൻ തുടങ്ങിയതോടെ കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. ഈ ആഴ്ച അവസാനത്തോടെ കുഞ്ഞ് ആശുപത്രി വിടും

Tags :