പെസഹാ വ്യാഴദിനത്തിൽ സ്‌നേഹതീരത്ത് അതിഥിയായി എത്തിയത് ഉറ്റവർ ഉപേക്ഷിച്ച മാലാഖകുഞ്ഞ്‌ ; അഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ചത് പുരുഷൻ : സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

പെസഹാ വ്യാഴദിനത്തിൽ സ്‌നേഹതീരത്ത് അതിഥിയായി എത്തിയത് ഉറ്റവർ ഉപേക്ഷിച്ച മാലാഖകുഞ്ഞ്‌ ; അഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ചത് പുരുഷൻ : സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ

കൊല്ലം: പെസഹാ വ്യാഴ ദിനത്തിൽ കൊല്ലം സ്‌നേഹത്തീരത്ത് അതിഥിയായി എത്തിയത് ഉറ്റവർ ഉപേക്ഷിച്ച് ഒരു മാലാഖ കുഞ്ഞാണ്. കൊല്ലം കുന്നിക്കോട് വിളക്കുടി സ്‌നേഹതീരത്തിന് സമീപം കൈക്കുഞ്ഞിനെ ഉപേക്ഷിച്ചത് ഒരു പുരുഷനാണെന്ന് വ്യക്തമായി.

സ്‌നേഹ തീരത്തിന് സമീപത്തെ സി.സി.ടി.വി കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. കുഞ്ഞിനെ ഭദ്രമായി തുണികൊണ്ട് പൊതിഞ്ഞ് സ്‌നേഹതീരത്തിന് സമീപത്തെ വീടിന്റെ സിറ്റൗട്ടിലാണ് ഉപേക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ കുഞ്ഞിന് കൊണ്ടുവച്ചയാൾ തെരുവ് നായ്ക്കൾ കടിച്ചുകീറാത്ത വിധം ഏറെനേരം ഇവിടെ മാറിനിന്നിരുന്നതായും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പറഞ്ഞു. കുഞ്ഞ് കരതോടെയാണ് വീട്ടുകാർ ഉണർന്നതും പിന്നീട് സ്‌നേഹതീരം ഡയറക്ടർ സിസ്റ്റർ റോസ്ലിനെയും കുന്നിക്കോട് പൊലീസിനെയും വരുത്തിയതും.

അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞ് ഇപ്പോൾ പുനലൂർ താലൂക്ക് ആശുപത്രിയിലാണ്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഉത്തരവോടെ കുഞ്ഞിനെ സ്‌നേഹതീരത്തിന് കൈമാറുമെന്നാണ് സൂചന. പെസഹാ വ്യാഴ ദിനത്തിൽ എത്തിയ മാലാഖക്കുട്ടിയാണിതെന്ന് സിസ്റ്റർ റോസ്ലിൻ പറഞ്ഞു.

അതേസമയം വിഴിഞ്ഞത്ത്  ശനിയാഴ്ച അഞ്ച് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കുരിശടിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുരിശടിയിൽ വെയിലത്ത് തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്ന കുഞ്ഞിനെ നാട്ടുകാരനായ യുവാവാണു കണ്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയുമായിരുന്നു. വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് കുഞ്ഞിന് പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്യുകയായിരുന്നു. എന്നാൽ കുഞ്ഞിനെ വെയിലത്ത് കുരിശടിയിൽ ഉപേക്ഷിച്ച് പോയതിനാൽ ശരീരം ചുവന്ന നിലയിൽ ആയിരുന്നു. കൂടാതെ നേരിയ തോതിൽ നിർജലീകരണവും സംഭവിച്ചിരുന്നു.