പുതുവത്സരദിനത്തിൽ ജനിക്കുന്നത് നാല് ലക്ഷത്തോളം കുഞ്ഞുങ്ങൾ; ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ ജനിക്കുന്നത് ഇന്ത്യയിൽ

  സ്വന്തം ലേഖകൻ ന്യൂഡൽഹി: പുതുവത്സരദിനത്തിൽ ലോകത്ത് ജനിക്കുന്നത് നാല് ലക്ഷത്തോളം കുഞ്ഞുങ്ങൾ.എറ്റവും കൂടുതൽ കുഞ്ഞുങ്ങൾ ജനിക്കുന്നത് ഇന്ത്യയിൽ.ഈ വർഷത്തെ ആദ്യ കുഞ്ഞ് പിറക്കുക ഫിജിയിലാകുമെന്നും ലോകത്താകെ നാലു ലക്ഷത്തോളം കുട്ടികൾ ജനിക്കുമെന്നും കണക്കുകൂട്ടലുമായി യൂണിസെഫ്. പുതുവത്സരദിനത്തിൽ ജനിക്കുന്ന ഓരോ കുഞ്ഞുങ്ങളുടെയും ജനനവും വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് കുഞ്ഞുങ്ങളുടെ ജനനം സംബന്ധിച്ച കണക്കുക്കൂട്ടലുകൾ യുണിസെഫ് തയ്യാറാക്കിയിരിക്കുന്നത്. പുതുവത്സരദിനത്തിൽ ലോകത്താകെ ഏകദേശം 3,92,078 കുഞ്ഞുങ്ങൾ പിറക്കുമെന്നും ഇതിൽ പകുതിപേരുടെയും ജനനം ഇന്ത്യ, ചൈന, നൈജീരിയ, പാകിസ്താൻ, ഇൻഡൊനീഷ്യ, യുഎസ്എ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളിലാകുമെന്നുമാണ് […]