കാത്തിരുന്ന് പിറന്ന കൺമണിക്ക് താരാട്ടുപാടാൻ ഒരുമാസമായിട്ടും അരികിൽ അമ്മമാരില്ല ; നൊന്തുപെറ്റ അമ്മയും കാണാമറയത്തിരുന്ന് താരാട്ടുപാടുന്ന അമ്മയുമില്ലാതെ വാടക ഗർഭപാത്രത്തിലൂടെ പിറന്ന കുഞ്ഞിന് നൂലുകെട്ടിയത് വല്യമ്മൂമ്മ

കാത്തിരുന്ന് പിറന്ന കൺമണിക്ക് താരാട്ടുപാടാൻ ഒരുമാസമായിട്ടും അരികിൽ അമ്മമാരില്ല ; നൊന്തുപെറ്റ അമ്മയും കാണാമറയത്തിരുന്ന് താരാട്ടുപാടുന്ന അമ്മയുമില്ലാതെ വാടക ഗർഭപാത്രത്തിലൂടെ പിറന്ന കുഞ്ഞിന് നൂലുകെട്ടിയത് വല്യമ്മൂമ്മ

സ്വന്തം ലേഖകൻ

കൊച്ചി: കാത്തിരുന്ന പിറന്ന കുഞ്ഞിന് താരാട്ടുപാടാൻ നൊന്തുപെറ്റ അമ്മയും കാണാമറയത്തിരുന്ന് താരാട്ടു പാടുന്ന ആ അമ്മയുമില്ലാതെ  വാടകഗർഭപാത്രത്തിലൂടെ പിറന്ന കുഞ്ഞിന് വല്യമ്മൂമ്മ നൂലുകെട്ടി. എന്നാണ് കുഞ്ഞിന്റെ മുഖം കാണാനാവുക എന്നറിയാതെ കാത്തിരിപ്പിന്റെ ഉള്ളുരുകലോടെയാണ് കടലിനക്കരെ കുഞ്ഞിന്റെ അമ്മ.

‘അമ്മമാർ’ രണ്ടുപേരും ദൂരെയായതോടെ അവരുടെ താരാട്ട് കാതോരമെത്താതെ ലോക് ഡൗൺ കാലത്ത് പൊന്നുമോൾക്കു അമ്മയുടെ അമ്മൂമ്മ നൂലുകെട്ടി. വാടകഗർഭപാത്രത്തിലൂടെ പിറന്ന കുഞ്ഞിനാണ് ‘അമ്മമാർ’ അരികിലില്ലാതെ ലോക് ഡൗണിൽ വല്യമ്മൂമ്മ നൂലുകെട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തുവർഷത്തിലേറെ നീണ്ട ചികിത്സയ്ക്കും പ്രാർഥനയ്ക്കുമൊടുവിലാണ് അമേരിക്കയിൽ കഴിയുന്ന പത്തനംതിട്ട സ്വദേശികളായ ദമ്പതിമാർക്ക് ഒരുമാസംമുൻപ് മറ്റൊരമ്മയുടെ ഗർഭപാത്രത്തിൽ കുഞ്ഞുപിറന്നത്.

എറണാകുളം ചേരാനല്ലൂരിലുള്ള സൈമർ ആശുപത്രിയിൽ ഡോ. പരശുറാമിന്റെ ചികിത്സയിലാണ് കുഞ്ഞ് പിറന്നത്. ലോക് ഡൗൺ ആയതിനാൽ കുഞ്ഞിനെ കാണാൻ എത്താൻ അമ്മയ്ക്കും അച്ഛനും ഇതുവരെയെത്താനായിട്ടില്ല.

ലോക് ഡൗണിൽ കുടുങ്ങിയതോടെ ഇവർക്ക് ഇനിയെന്നാണ് നാട്ടിൽ വരാൻ കഴിയുന്നതെന്നറിയില്ല. കുറച്ചുദിവസം ആശുപത്രിയിൽ കഴിഞ്ഞ കുഞ്ഞിനെ പിന്നീട് ഇവരുടെ ബന്ധുക്കൾ എത്തി കൊണ്ടുപോകുകയായിരുന്നു.

കുഞ്ഞിനെ എന്നാണ് കാണാൻ കഴിയുന്നതെന്നറിയാത്ത ഉള്ളുരുകിയാണ് അമേരിക്കയിൽ അമ്മ കഴിയുന്നത്. നാട്ടിൽ അമ്മൂമ്മയുടെ അടുത്ത് കുഞ്ഞ് സുരക്ഷിതമായിരിക്കണമെന്ന പ്രാർഥനയിലാണ് അവർ.

ബെംഗളുരുവിൽ ലോക്ഡൗണിൽ കുടുങ്ങിയതിനാൽ എന്റെ മാതാപിതാക്കൾക്കും നാട്ടിലെത്താനായിട്ടില്ല. വീട്ടിൽ പ്രായമായ അമ്മൂമ്മയും കുഞ്ഞും മാത്രമേയുള്ളൂ. എത്താൻ വൈകുന്നതിനാൽ കുഞ്ഞിന് നൂലുകെട്ടാൻ അമ്മൂമ്മയോടു പറഞ്ഞു. വീഡിയോകോളിലൂടെയാണ്
നൂലുകെട്ട് ചടങ്ങ് അവർ കണ്ട്ത.

എത്രയോ വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞുപിറന്നത്. ഒരുനോക്കു കാണാൻ ഇനിയുമെത്ര നാൾ കാത്തിരിക്കണം…” അമ്മയുടെ വാക്കുകൾ സങ്കടത്താൽ നിറയുന്നു.

Tags :