അയൽവാസിയെ കുടുക്കാൻ യുവാവിന്‍റെ കെണി; പഞ്ചായത്ത് പ്രസിഡന്‍റടക്കം നാട്ടിലെ സ്ത്രീകൾക്ക് അശ്ലീല ഊമക്കത്ത്..! യുവതിയും റിട്ടയേഡ് പട്ടാളക്കാരനുമടക്കം മൂന്നുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ നൂറനാട്: കഴിഞ്ഞ ആറ് മാസമായി ആലപ്പുഴ നൂറനാട് പടനിലം പ്രദേശത്ത് പരിഭ്രാന്തി പരത്തി കൊണ്ടിരുന്ന അജ്ഞാത അശ്ലീല ഊമക്കത്ത് പ്രചരിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റില്‍. നൂറനാട് നെടുകുളഞ്ഞിമുറിയിൽ ശ്യാം നിവാസിൽ ശ്യാം (36), നൂറനാട് നെടുകുളഞ്ഞിമുറിയിൽ തിരുവോണം വീട്ടിൽ ജലജ (44), ചെറിയനാട് മാമ്പ്ര മുറിയിൽ കാർത്തിക നിവാസിൽ രാജേന്ദ്രൻ (57) എന്നിവരാണ് നൂറനാട് പോലീസിന്റെ പിടിയിലായത്. ആറുമാസങ്ങള്‍ക്ക് മുമ്പാണ് സംഭവത്തിന്റെ തുടക്കം. ഒരു ദിവസം ഒന്നാം പ്രതിയായ ശ്യാം നൂറനാട് സി ഐ, പി ശ്രീജിത്തിനെ കണ്ട് അയൽ വീട്ടിൽ […]

11 മണിക്കൂര്‍ നീണ്ട പരിശ്രമം..! ആലപ്പുഴയിൽ കിണറ്റിൽ കുടുങ്ങിയ വയോധികന് രക്ഷ; ആശുപത്രിയിലേക്ക് മാറ്റി

സ്വന്തം ലേഖകൻ ചെങ്ങന്നൂർ: കിണർ ഇടിഞ്ഞ് കുടുങ്ങിയ തൊഴിലാളിയെ പുറത്തെത്തിച്ചു. പതിനൊന്നു മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനത്തിന് ഒടുവിലാണ് യോഹന്നാനെ (72) പുറത്തെടുത്തത്. അബോധാവസ്ഥയിലായ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. കിണർ വൃത്തിയാക്കുന്നതിനിടെ, റിങ് ഇടിഞ്ഞു താഴ്ന്ന് കുടുങ്ങുകയായിരുന്നു. ഫയർഫോഴ്സിന്റെ മൂന്നു യൂണിറ്റുകൾ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. റിങ് പൊക്കി തൊഴിലാളിയെ പുറത്തെടുക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്. എന്നാൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഈ ശ്രമം ഉപേക്ഷിച്ചു. തുടർന്ന് കിണറിന് സമാന്തരമായി മറ്റൊരു കുഴി വെട്ടി ഇതിലൂടെ ഇദ്ദേഹത്തെ പുറത്തെത്തിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാൻ മന്ത്രി സജി […]

വഴിത്തർക്കത്തിന്റെ പേരിൽ വീട്ടിൽ കയറി അതിക്രമം; വണ്ടിയിടിച്ചു കൊലപ്പെടുത്തുമെന്ന് ഭീഷണി…! യുവതിയുടെ പരാതിയിൽ ആലപ്പുഴ റെയിൽവേ പൊലീസ്‌ സ്റ്റേഷനിലെഎസ്.ഐക്കെതിരെ കേസ്

‌‌‌ സ്വന്തം ലേഖകൻ തിരുവനന്തപുരം: ‌‌‌വഴിത്തർക്കത്തിന്റെ പേരിൽ വീട്ടിൽ കയറി അതിക്രമം കാട്ടിയഎസ് ഐക്കെതിരെ കേസ്. ആലപ്പുഴ റെയിൽവേ പൊലീസ്‌ സ്റ്റേഷനിലെ എസ് ഐ മന്നൂർക്കോണം സ്വദേശി ഷാനിഫിനെതിരേയാണ് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെ ഷാനിഫും സുഹൃത്തുക്കളും യുവതിയുടെ വീട്ടിൽ അതിക്രമിച്ചുകടക്കുകയും മുറ്റത്തുണ്ടായിരുന്ന വീട്ടുപകരണങ്ങൾ അടിച്ചു നശിപ്പിക്കുകയുമായിരുന്നു. ബഹളം കേട്ട് പുറത്തിറങ്ങിയ യുവതിയെ ഭീഷണിപ്പെടുത്തി. തന്നെയും മകളെയും വണ്ടിയിടിച്ചു കൊലപ്പെടുത്തുമെന്ന് ഷാനിഫ് നിരന്തരം ഭീഷണിപ്പെടുത്താറുണ്ടെന്ന് യുവതി പരാതിയിൽ ആരോപിച്ചു. ഭർത്താവ് വിദേശത്തായതിനാൽ യുവതിയും മകളും മാത്രമാണ് […]

ജലഗതാഗത വകുപ്പിന്റെ ബോട്ടിൽ സ്പീഡ് ബോട്ട് ഇടിച്ചു; അപകടം ഒഴിവായത് തലനാരിഴക്ക്

സ്വന്തം ലേഖകൻ ആലപ്പുഴ: ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടിൽ അമിതവേഗതയിൽ എത്തിയ ബോട്ട് ഇടിച്ച് പലക തകർന്നു. നിറയെ യാത്രക്കാർ ഉണ്ടായിരുന്ന സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടിന്റെ മുൻവശത്തെ മൂന്ന് പലകകൾ തകർന്നു. യാത്രക്കാരെ സുരക്ഷിതമായി കരയിൽ ഇറക്കി. സർവീസ് മുടങ്ങിയതിനെ തുടർന്നു മറ്റൊരു ബോട്ട് വരുത്തി യാത്രക്കാരെ കയറ്റിവിട്ടു. വെള്ളിയാഴ്ച രാത്രി 7.15ന് നെഹ്റുട്രോഫി ജെട്ടിയിലായിരുന്നു സംഭവം. യാത്രാ ബോട്ടിൽ സ്പീഡ് ബോട്ട് ഇടിക്കുന്നത് ആദ്യ സംഭവമാണ്. യാത്രാ ബോട്ടുകൾ, ഹൗസ് ബോട്ടുകൾ, നാട്ടുകാർ എന്നിവരുടെ സുരക്ഷ കണക്കിലെടുത്ത് വൈകിട്ട് 6ന് ശേഷം […]

ആലപ്പുഴയിൽ അനധികൃതമായി നിര്‍മ്മിച്ച കാപികോ റിസോര്‍ട്ടിലെ എല്ലാ കെട്ടിടങ്ങളും പൊളിച്ചു നീക്കാൻ സുപ്രീംകോടതി..! പൂര്‍ണമായി പൊളിച്ചുമാറ്റിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി..! റിപ്പോർട്ട് വെള്ളിയാഴ്ച സമര്‍പ്പിക്കണം

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ആലപ്പുഴയിൽ അനധികൃതമായി നിര്‍മ്മിച്ച കാപികോ റിസോര്‍ട്ടിലെ എല്ലാ കെട്ടിടങ്ങളും പൊളിച്ചു നീക്കാൻ സുപ്രീംകോടതി. പൂര്‍ണമായി പൊളിച്ചുമാറ്റിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കുമെന്നും കോടതി മുന്നറിയിപ്പു നല്‍കി.ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് വെള്ളിയാഴ്ച സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. ആലപ്പുഴ പാണാവള്ളിയില്‍ തീരദേശനിയമം ലംഘിച്ച്​ പണിത കാപികോ റിസോർട്ടിന്‍റെ 11 ഏക്കറിലെ 54 കോട്ടേജുകളാണ് പൊളിക്കാൻ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നത്. വിധി പുറപ്പെടുവിച്ച് രണ്ട് വർഷത്തിന് ശേഷമാണ് റിസോർട്ട് പൊളിച്ചുനീക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചത്. കോവിഡ് വ്യാപന സാഹചര്യത്തിൽ പൊളിക്കൽ നടപടി […]

ആലപ്പുഴയിൽ ഫോർമാലിൻ കലർത്തിയ മത്സ്യങ്ങൾ പിടിച്ചെടുത്തു; വിൽക്കാനായി എത്തിച്ച മത്സ്യങ്ങളിലാണ് ഫോർമാലിന്റെ അംശം കണ്ടെത്തിയത്

സ്വന്തം ലേഖകൻ ആലപ്പുഴ: ആലപ്പുഴയിൽ നഗരസഭയുടെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും മിന്നൽ പരിശോധനയിൽ ഫോർമാലിൻ കലർന്ന മത്സ്യങ്ങൾ പിടിച്ചെടുത്തു. വിൽക്കാനായി എത്തിച്ച മത്സ്യങ്ങളിലാണ് ഫോർമാലിന്റെ അംശം കണ്ടെത്തിയത്. കാഞ്ഞിരംചിറ വാർഡിൽ മാളികമുക്ക് മാർക്കറ്റിൽ നിന്നുമാണ് ഫോർമാലിൻ കലർന്ന 10 കിലോഗ്രാം കേര മീനും 15 കിലോഗ്രാം ചൂരയും പിടിച്ചെടുത്തത്. പിടിച്ചെടുത്ത മത്സ്യം പരിശോധനയ്ക്കുശേഷം അധികൃതർ നശിപ്പിച്ചു. ഫുഡ് സേഫ്റ്റി ഓഫീസർ ചിത്ര മേരി തോമസ്, ഫിഷറീസ് സബ് ഇൻസ്പെക്ടർ എസ് ദീപു, നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അനിക്കുട്ടൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ബി […]

ആലപ്പുഴ ജില്ലയിൽ കള്ളനോട്ട് പ്രചരണം വ്യാപകമാകുന്നു; കേസുകളിൽ അന്വേഷണം ഇടനിലക്കാരിലും വിതരണക്കാരിലുമായി മാത്രം ഒതുങ്ങുന്നു

സ്വന്തം ലേഖകൻ ആലപ്പുഴ: ജില്ലയിൽ കള്ളനോട്ട് പ്രചരണം വ്യാപകമാകുന്നത് ആശങ്ക ഉയർത്തുന്നു. കള്ളനോട്ട് ഇടപാടുകൾ വ്യാപകമാകുമ്പോഴും നടപടികൾ ഫലപ്രദമല്ലെന്ന ആക്ഷേപം ശക്തമാണ്. ഗുണ്ടാ സംഘങ്ങൾക്കും ലഹരി മാഫിയക്കും ശക്തമായ വേരോട്ടമുള്ള ജില്ല കൂടിയാണ് ആലപ്പുഴ. കള്ളനോട്ടുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം മുഖ്യ ഉറവിടങ്ങളിലേക്ക് എത്തുന്നില്ല എന്നതാണ് പ്രശ്നം. അന്വേഷണം വിതരണക്കാരിലും ഇടനിലക്കാരിലുമായി മാത്രം ഒതുങ്ങുന്നു എന്നതാണ് രീതി. എടത്വയിലെ കൃഷി ഓഫീസർ മുഖ്യപ്രതിയായ കള്ളനോട്ട് കേസ് ആണ് ഒടുവിൽ പുറത്തുവന്നത്. ഈ കേസിലും ഉറവിടത്തിലേക്ക് എത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ജില്ലയിൽ കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട […]

ലോക്കല്‍ സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധം; അന്തര്‍ധാര സജീവം; ആലപ്പുഴ സിപിഎമ്മില്‍ വന്‍ പൊട്ടിത്തെറി; 38 അംഗങ്ങള്‍ രാജി വെച്ചു

സ്വന്തം ലേഖകൻ ആലപ്പുഴ: ആലപ്പുഴ സിപിഎമ്മില്‍ 38 പാര്‍ട്ടി അംഗങ്ങള്‍ രാജി വെച്ചു. ലോക്കല്‍ സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധം ചൂണ്ടിക്കാട്ടിയാണ് കൂട്ടരാജി. ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മിറ്റിയിലെ അംഗങ്ങളാണ് രാജി വെച്ചത്. പാര്‍ട്ടി വിട്ടവരില്‍ നാല് ബ്രാഞ്ച് സെക്രട്ടറിമാരും ഉള്‍പ്പെടും. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷീദ് മുഹമ്മദിനെതിരെയാണ് പാര്‍ട്ടി അംഗങ്ങള്‍ പരാതി ഉന്നയിക്കുന്നത്. ലോക്കല്‍ സെക്രട്ടറിയുടെ ബിസിനസ് പങ്കാളി എസ്.ഡി.പി.ഐ. നേതാവാണെന്നാണ് രാജിവെച്ചവരുടെ ആക്ഷേപം. ചെങ്ങന്നൂര്‍ ഏരിയാ കമ്മിറ്റിക്ക് കീഴിലാണ് ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മിറ്റി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ ബിസിനസ് പങ്കാളി എസ്.ഡി.പിഐ. […]

വിശപ്പിനുണ്ടോ പിണക്കം..! വഴക്ക് പറഞ്ഞതിന് അമ്മയോട് പിണങ്ങി 14കാരൻ ഒളിച്ചിരുന്നു; പോലീസും നാട്ടുകാരും മുക്കും മൂലയും തിരഞ്ഞിട്ടും കണ്ടെത്താനായില്ല; ഇതിനിടെ വിശന്നപ്പോൾ കുട്ടി താനെ തിരിച്ചെത്തി; ഒരു നാടിനെ ആകെ പരിഭ്രാന്തിയിലാക്കിയ സംഭവം ഇങ്ങനെ

സ്വന്തം ലേഖകൻ ആലപ്പുഴ: അമ്മമാരുടെ ശാസന കേൾക്കാത്തവരായി ആരുമുണ്ടാകില്ല. അമ്മ വഴക്ക് പറഞ്ഞതിന് മക്കൾ പിണങ്ങി നിൽക്കുന്നതും പതിവ് സംഭവമാണ്. എന്നാൽ ഹരിപ്പാട്ട് നടന്ന ഒരു സംഭവമാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ഒരു നാടിനെയാകെ മുൾമുനയിൽ നിർത്തിയാണ് ഹരിപ്പാട് സ്വദേശിയായ പതിനാലുകാരൻ അമ്മയോടുള്ള പിണക്കം തീർത്തത്. അമ്മയോട് പിണങ്ങി ഒളിച്ചിരുന്ന കുട്ടിയെ കണ്ടെത്താൻ നാട്ടുകാരും പോലീസും വരെ രംഗത്തിറങ്ങിയിട്ടും ഫലമുണ്ടായില്ല. ഒടുവിൽ വിശപ്പിന്റെ വിളി വന്നതോടെ ഉച്ചയോടെ കുട്ടി വീട്ടിലേക്ക് തിരിച്ചെത്തുകയും ചെയ്തു. കഴിഞ്ഞദിവസമാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. രാവിലെ ആറ് […]

ആലപ്പുഴ ഹണിട്രാപ്പ് കേസ്; വിദേശത്ത് ഒളിവില്‍ പോയ ഒന്നാം പ്രതിയും, മുഖ്യ ആസൂത്രകയുമായ സൗമ്യ അറസ്റ്റില്‍, പ്രതി പിടിയിലായത് ഇങ്ങനെ

സ്വന്തം ലേഖകൻ ആലപ്പുഴ: ഹണി ട്രാപ്പ് കേസ്സില്‍ വിദേശത്ത് ഒളിവില്‍ പോയ ഒന്നാം പ്രതിയും, മുഖ്യ ആസൂത്രകയുമായ സൗമ്യ അറസ്റ്റില്‍. പത്ത് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് മാരാരിക്കുളം വാറാന്‍ കവല ഭാഗത്തെ ഹോംസ്റ്റേ ഉടമയെ ത്യശൂര്‍ ജില്ലയിലെ മാള, ചെറുതുരുത്തി എന്നീ സ്ഥലങ്ങളില്‍ താമസ്സിപ്പിച്ച്‌ മര്‍ദ്ദിച്ച കേസ്സിലെ ഒന്നാം പ്രതിയും, മുഖ്യ ആസൂത്രകയുമായ ത്യശൂര്‍ മണമഠത്തില്‍ സൗമ്യ ആണ് പോലീസ് പിടിയിലായത്. ക്യത്യത്തിന് ശേഷം വിദേശത്തേയ്ക്ക് കടന്നിരുന്ന പ്രതിക്കെതിരെ മണ്ണഞ്ചേരി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതാണ്. പോലീസിന്റെ നിരീക്ഷണത്തിലായിരുന്ന സൗമ്യ […]