11 മണിക്കൂര്‍  നീണ്ട പരിശ്രമം..! ആലപ്പുഴയിൽ കിണറ്റിൽ കുടുങ്ങിയ വയോധികന് രക്ഷ;  ആശുപത്രിയിലേക്ക് മാറ്റി

11 മണിക്കൂര്‍ നീണ്ട പരിശ്രമം..! ആലപ്പുഴയിൽ കിണറ്റിൽ കുടുങ്ങിയ വയോധികന് രക്ഷ; ആശുപത്രിയിലേക്ക് മാറ്റി

Spread the love

സ്വന്തം ലേഖകൻ

ചെങ്ങന്നൂർ: കിണർ ഇടിഞ്ഞ് കുടുങ്ങിയ തൊഴിലാളിയെ പുറത്തെത്തിച്ചു. പതിനൊന്നു മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനത്തിന് ഒടുവിലാണ് യോഹന്നാനെ (72) പുറത്തെടുത്തത്. അബോധാവസ്ഥയിലായ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

കിണർ വൃത്തിയാക്കുന്നതിനിടെ, റിങ് ഇടിഞ്ഞു താഴ്ന്ന് കുടുങ്ങുകയായിരുന്നു. ഫയർഫോഴ്സിന്റെ മൂന്നു യൂണിറ്റുകൾ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിങ് പൊക്കി തൊഴിലാളിയെ പുറത്തെടുക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്. എന്നാൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഈ ശ്രമം ഉപേക്ഷിച്ചു.

തുടർന്ന് കിണറിന് സമാന്തരമായി മറ്റൊരു കുഴി വെട്ടി ഇതിലൂടെ ഇദ്ദേഹത്തെ പുറത്തെത്തിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാൻ
മന്ത്രി സജി ചെറിയാനും എത്തിയിരുന്നു.