ബോട്ടെടുത്ത് എസ്.ഐയുടെ വിവാഹഘോഷം നടത്തിയ സംഭവം : പുലിവാല് പിടിച്ച് പോലീസുകാർ ; ഒരാൾക്ക് സസ്‌പെൻഷൻ

  സ്വന്തം ലേഖകൻ തൃശ്ശൂർ: ബോട്ടെടുത്ത് എസ്.ഐ.യുടെ വിവാഹാഘോഷം നടത്തിയ പൊലീസുകാർ ഒടുവിൽ പുലിവാല് പിടിച്ചു. മദ്യപിച്ച് കൈയാങ്കളിവരെ കാര്യങ്ങളെത്തി. ഒരു പൊലീസുകാരന് സസ്‌പെൻഷൻ. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് തോന്നിയപ്പോൾ മദ്യലഹരിയിലായ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ബോട്ടിലരങ്ങേറിയ കശപിശ പൊലീസിൽ അറിയിച്ചത്. എന്തായാലും സംഭവം അറിയിച്ചയാൾക്കാണ് സസ്‌പെൻഷൻ കിട്ടിയിരിക്കുന്നത്. തൃശ്ശൂർ നഗരത്തിന് തൊട്ടടുത്തുള്ള സ്റ്റേഷനിലെ 16 പോലീസുകാരാണ് എസ്.ഐ.യുടെ വിവാഹാഘോഷത്തിനായി ആലപ്പുഴയ്ക്ക് തിരിച്ചത്. ബോട്ട് വാടകയ്‌ക്കെടുത്തുള്ള ആഘോഷപരിപാടികളാണ് ് തർക്കത്തിലും കൈയേറ്റത്തിലും കലാശിച്ചത്. ബോട്ട് ഇടയ്ക്ക് കരയ്ക്കടുപ്പിച്ചപ്പോൾ അടി പേടിച്ച് […]

മകന്റെ വിവാഹം ആഡംബരമാക്കി ; സി.പി.എം അംഗത്തിന് സസ്‌പെൻഷൻ

സ്വന്തം ലേഖകൻ ആലപ്പുഴ: മകന്റെ വിവാഹം ആഡംബരമാക്കിയ സി.പി.എം അംഗത്തിന് സസ്‌പെൻഷൻ. ആലപ്പുഴ കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി അംഗം സി.വി മനോഹരനെതിരെയാണ് പാർട്ടി നടപടിയെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മനോഹരൻ കൂടി പങ്കെടുത്ത പ്രത്യേക ഏരിയാ കമ്മിറ്റി യോഗത്തിലാണ് ആറു മാസത്തേയ്ക്ക് സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനം ഉണ്ടായത്. പാർട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി വിവാഹം ആഡംബരപൂർണമായി നടത്തി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മനോഹരനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ചേർത്തല അരീപ്പറമ്പിൽ ഡിസംബർ 13ന് വൈകുന്നേരമായിരുന്നു വിവാഹസൽക്കാരം. സൽക്കാരത്തോടനുബന്ധിച്ച് ഡിജെ പാർട്ടിയും ഒരുക്കിയിരുന്നു. ഇതിൽ പങ്കെടുത്ത ചിലർ […]

കുട്ടനാട്ടെ നെൽ കർഷകരെ കണ്ണീരിലാഴ്ത്തി തുലാമഴ; ഇത്തവണ കർഷകർക്ക്   നഷ്ടം 12.25 കോടി

  സ്വന്തം ലേഖകൻ ആലപ്പുഴ: തുലാമഴയിൽ കുട്ടനാട്ടെ 35 പാടശേഖരങ്ങളിൽ കണ്ണെത്താ ദൂരം വിളഞ്ഞു പാകമായി നിന്ന നെല്ല് മുഴുവൻ നിലം പൊത്തി. കൊയ്ത്തു നടക്കേണ്ട നാളുകളിലെ പെരുമഴയാണ് കർഷകരെ കണ്ണീരിലാഴ്ത്തിയത്. കനത്ത മഴയിൽ 10,400 ഹെക്ടറിലെ നെല്ലിൽ ഒട്ടുമുക്കാലും വെള്ളത്തിൽ മുങ്ങിയതോടെ  കർഷകർക്ക് 12. 25 കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്നാണ് പ്രാഥമികമായി  കണക്കാക്കുന്നത്. കഴിഞ്ഞ വർഷത്തെ പ്രളയത്തിനുശേഷം നടന്ന പുഞ്ചക്കൃഷിയിൽ സ്വപ്നങ്ങൾക്കപ്പുറത്തേക്ക് നെല്ല് വിളഞ്ഞപ്പോൾ കുട്ടനാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിളവെടുപ്പാണ് നടന്നത്. എന്നാൽ ആ കരുത്തിൽ രണ്ടാം കൃഷിക്കിറങ്ങിയവരെയാണ്  […]

വെയിലെന്തിന് പാഴാക്കുന്നു.? സോളാർ പമ്പുകൾ കൂടുതലായി ഉപയോഗിച്ചാൽ ലാഭം നേടാം ; നേതർലന്റ് രാജാവ് വില്യം അലക്സാണ്ടർ

  ആലപ്പുഴ: കായല്‍ യാത്രയ്ക്കിടെ അഴീക്കല്‍ പാടശേഖരത്തിന്റെ കിഴക്കേച്ചിറ സന്ദര്‍ശിക്കാനിറങ്ങിയ നെതര്‍ലാന്‍ഡ് രാജാവ് വില്ല്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും കുട്ടനാട്ടിലെ കാര്‍ഷിക പാരമ്പര്യത്തെക്കുറിച്ചും കാര്‍ഷിക രീതികളെക്കുറിച്ചും ചോദിച്ചറിഞ്ഞു. കളക്ടര്‍ ഡോ. അദീല അബ്ദുള്ളയാണ് ഇരുവരുടെയും സംശയ നിവാരണത്തിന് ഒപ്പമുണ്ടായിരുന്നത്. പാടശേഖരങ്ങളില്‍ വെള്ളം കയറ്റാനും ഇറക്കാനും പരമ്പരാഗതമായി കുട്ടനാട്ടില്‍ ഉപയോഗിച്ചു വരുന്ന പെട്ടിയും പറയും രീതികളെപ്പറ്റി കളക്ടര്‍ പറഞ്ഞപ്പോള്‍ സോളാര്‍ പാനലുകള്‍ ഉപയോഗിച്ചുകൂടേ എന്നായി രാജാവ്. നെതര്‍ലാന്‍ഡില്‍ സോളാര്‍ പാനലുകള്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്. കേരളത്തിൽ ഇത്രയും സുലഭമായി വെയില്‍ ലഭിക്കുന്ന കുട്ടനാട്ടിലും സോളാര്‍ മോട്ടോര്‍ പമ്പുകള്‍ […]

നിയമം ലംഘിച്ച് ആലപ്പുഴയിൽ നിർമ്മിച്ചിരിക്കുന്നത് 212 കെട്ടിടങ്ങൾ ; ഉടമകൾ പരക്കംപാച്ചിലിൽ

സ്വന്തം ലേഖിക ആലപ്പുഴ: മരടിലെ ഫ്‌ളാറ്റ് പൊളിക്കാൻ അന്തിമ തീരുമാനമായതോടെ തീരപരിപാലന നിയമം ലംഘിച്ച് ജില്ലയിൽ പടുത്തുയർത്തിയ കെട്ടിടങ്ങൾക്കും പിടിവീഴും. 212 കെട്ടിടങ്ങൾ നിയമം ലംഘിച്ച് നിർമ്മിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മരട് ഫ്‌ളാറ്റ് പൊളിക്കാൻ അന്തിമമായതോടെ ഉടമകൾ പരക്കംപാച്ചിലിലാണ്. തീരത്തു നിന്ന് 50 മീറ്റർ അകലമില്ലാതെ നിർമ്മിച്ച എല്ലാ കെട്ടിടങ്ങൾക്കും പൂട്ട് വീഴും. പ്രളയം ഏറ്റവും അധികം ബാധിച്ച ജില്ലയാണ് ആലപ്പുഴയെന്നതും പ്രധാനമാണ്. അതീവ ദുർബല തീരമേഖലയായാണ് വേമ്പനാട് കായൽത്തീരത്തെ കണക്കാക്കിയിട്ടുള്ളത്. അനധികൃത കെട്ടിടങ്ങളിൽ പാണാവള്ളി പഞ്ചായത്തിലെ കാപ്പിക്കോ റിസോർട്ടും മഡ്ഢി റിസോർട്ടും പൊളിക്കുന്നത് സുപ്രീംകോടതി […]

മൂന്നു കായലുകൾ താണ്ടിയുള്ള യാത്ര : ആലപ്പുഴയിൽ നിന്നും കൊല്ലത്തേക്കുള്ള ബോട്ട് സർവ്വീസ് പുനരാരംഭിച്ചു

സ്വന്തം ലേഖിക കൊല്ലം : മൂന്നു കായലുകൾ താണ്ടി ആലപ്പുഴ പട്ടണം കാണാൻ പോയാലോ? എന്നാൽ ഒരുങ്ങിക്കോളൂ.ആലപ്പുഴയിൽനിന്ന് കൊല്ലത്തേക്കുള്ള ബോട്ട് സർവീസ് വ്യാഴാഴ്ച പുനരാരംഭിക്കും. വേമ്പനാട്, കായംകുളം, അഷ്ടമുടിക്കായലുകളും പമ്പാനദിയും പള്ളുരുത്തിയാറും പല്ലനയാറും ഒരുക്കുന്ന മനോഹാരിതയെ ആസ്വദിച്ചുള്ള ഈ യാത്രയൊരുക്കുന്നത് ജലഗതാഗതവകുപ്പാണ്. ആലപ്പുഴയിൽനിന്നു കൊല്ലത്തേക്കും തിരിച്ചും ഒന്നിടവിട്ട ദിവസങ്ങളിൽ ബോട്ടുണ്ടാകും. കുഷൻ സീറ്റുള്ള ഡബിൾഡക്കർ ബോട്ടാണ് വ്യാഴാഴ്ച മുതൽ സർവീസ് തുടങ്ങുന്നത്. പകൽ 10.30ന് ആലപ്പുഴയിൽനിന്നു പുറപ്പെടുന്ന ബോട്ട് വൈകിട്ട് 6.30ന് കൊല്ലം ജെട്ടിയിൽ എത്തും. അടുത്ത ദിവസം പകൽ 10.30ന് ആലപ്പുഴയ്ക്കു തിരിക്കും. […]