‘സൗമ്യ സുന്ദരി’യെ ഒടുവിൽ പൊലീസ് പൊക്കി..! ഹോംസ്റ്റേ ഉടമയെ ഹണിട്രാപ്പിൽകുടുക്കി 10 ലക്ഷം ആവശ്യപ്പെട്ട് മർദ്ദനം; വിദേശത്തേക്ക് മുങ്ങിയ മുഖ്യ ആസൂത്രകയെ പൊലീസ് പൊക്കി; യുവതി പിടിയിലാകുന്നത് ഒന്നര വർഷത്തിന് ശേഷം; ആലപ്പുഴ ഹണിട്രാപ്പ് കേസിൽ വഴിത്തിരിവ്

സ്വന്തം ലേഖകൻ ആലപ്പുഴ: ഹോംസ്റ്റേ ഉടമയെ ഹണിട്രാപ്പിൽപ്പെടുത്തി പണം ആവശ്യപ്പെട്ട കേസിൽ മുഖ്യ ആസൂത്രകയായ യുവതി പിടിയിൽ. കേസിലെ ഒന്നാം പ്രതിയായ തൃശൂർ മോനടി വെളികുളങ്ങര മണമഠത്തിൽ സൗമ്യ(35) ആണ് പിടിയിലായത്. മാരാരിക്കുളം വാറാൻകവല ഭാഗത്തെ ഹോംസ്റ്റേ ഉടമയെയാണ് ഇവർ ഹണിട്രാപ്പിൽപ്പെടുത്തിയത്.സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്ന സൗമ്യയെ വിദേശത്തുനിന്ന് മടങ്ങിവരുന്ന വഴി തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് പൊലീസ് പിടികൂടുകയായിരുന്നു. മണ്ണഞ്ചേരി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന പ്രതി ഒന്നരവർഷത്തോളം വിദേശത്തു ഒളിവിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ചേര്‍ത്തലയില്‍ ശ്രീനാരായണ ഗുരുമന്ദിരം അടിച്ചുതകര്‍ത്തു; നാല് പേര്‍ കസ്റ്റഡിയില്‍ ; അക്രമത്തിന് കാരണം ഭാരവാഹികളുമായുള്ള തര്‍ക്കം

സ്വന്തം ലേഖകൻ ആലപ്പുഴ: മദ്യലഹരിയിൽ ചേര്‍ത്തലയിലെ ശ്രീനാരായണ ഗുരുമന്ദിരം അടിച്ചു തകർത്തു. ചേർത്തല വരാനാട് എസ്.എൻ.ഡി.പി ശാഖയുടെ കീഴിലുള്ള ഗുരുമന്ദിരമാണ് അടിച്ചു തകർത്തത്. അക്രമവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .  ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വരാനാട് സ്വദേശികളായ ജോൺ,ഗിരിധർ ദാസ്, സനത്ത്, ശ്രീജിത്ത് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പിടിയിലായവരിൽ ഗിരിധർ ദാസ്, സനത്ത്, ശ്രീജിത്ത് എന്നിവർ എസ്എൻഡിപി പ്രവർത്തകരാണ്. ഗുരുമന്ദിരത്തിലെ തേങ്ങയേറ് ചടങ്ങിനിടെ ക്രിസ്മസ് കരോൾ കഴിഞ്ഞെത്തിയ നാലംഗ സംഘം ഇവിടെയെത്തി. ഇതിനിടെ ഇവരും ഗുരുമന്ദിരം ഭാരവാഹികളും […]

ഹോം സ്റ്റേയിൽ അനാശാസ്യം; ചോദ്യം ചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ സിഐടിയു പ്രവർത്തകൻ മർദ്ദിച്ചു ;നെഞ്ചിനും നടുവിനും പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ; രണ്ടുപേർ കസ്റ്റഡിയിൽ

ആലപ്പുഴ: ഹോം സ്റ്റേയിലെ അനാശാസ്യം ചോദ്യം ചെയ്തതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് മര്‍ദനം. ആലപ്പുഴ മുല്ലയ്ക്കല്‍ ബ്രാഞ്ച് സെക്രട്ടറി സോണി ജോസഫിന് മർദ്ദനമേറ്റത്. ഹോം സ്റ്റേ ഉടമയായ സിഐടിയു പ്രവർത്തകൻ സുധീറും സഹായി സുനിയും ചേർന്നാണ് മർദ്ദിച്ചത്. അഗ്‌നിരക്ഷാനിലയത്തിന് സമീപം പ്രവർത്തിക്കുന്ന ഹോംസ്റ്റേയിലെ അനാശാസ്യം ചോദ്യം ചെയ്തതാണ് മർദനത്തിന് കാരണമെന്ന് സൗത്ത് പൊലീസ് പറഞ്ഞു. സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ സോണി ജോസഫിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോംസ്‌റ്റേയ്‌ക്ക് സമീപം അനാചാരങ്ങൾക്കെതിരെ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് […]

ആലപ്പുഴയിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല് ; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ; സംഘർഷം പ്ലസ് ടു പരീക്ഷ കഴിഞ്ഞതിന് പിന്നാലെ ; വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പോലീസ്

ആലപ്പുഴ: ആലപ്പുഴയിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം . ആലപ്പുഴ അറവുകാട് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളും തൊട്ടടുത്ത ഐടിസിയിലെ വിദ്യാർത്ഥികളുമാണ് ഏറ്റുമുട്ടിയത്. ഐടിസി വിദ്യാർത്ഥികൾ അറവുകാട് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയെ മർദ്ദിച്ചത് ചോദ്യം ചെയ്തതാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. ഇന്നലെ പ്ലസ് ടു പരീക്ഷ കഴിഞ്ഞ ശേഷമാണ് സംഘർഷം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഘട്ടനത്തിൽ ഏർപ്പെട്ട പത്തോളം വിദ്യാർത്ഥികളെയും ഇവരുടെ രക്ഷിതാക്കളെയും പുന്നപ്ര പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു . ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഘർഷം. അര മണിക്കൂറോളം സംഘർഷം […]

പകൽ വീട്ടിൽ കയറി ഒളിച്ചിരുന്നു, രാത്രി മോഷണം, ബന്ധുവീട്ടിൽ കിടക്കാൻ പോയ വീട്ടമ്മ മടങ്ങി എത്തിയപ്പോൾ കണ്ടത് തുറന്നിട്ട വാതിൽ ; ഒരുലക്ഷം രൂപയും സ്വർണവും മോഷ്ടിച്ച കേസിൽ 35 കാരി പിടിയിൽ

ഹരിപ്പാട്: തനിച്ചു താമസിച്ചിരുന്ന വീട്ടമ്മയുടെ വീട്ടിൽ മോഷണം നടത്തിയ കേസിൽ യുവതി പിടിയിൽ.പള്ളിപ്പാട് നടുവട്ടം കൊരണ്ടിപ്പള്ളിൽ ലക്ഷ്മിക്കുട്ടിയുടെ വീട്ടിൽ മോഷണം നടത്തിയ വീയപുരം വെള്ളംകുളങ്ങര പുത്തൻപുരയിൽ മായ കുമാരി(35) ആണ് പിടിയിലായത്. പ്രതി ലക്ഷ്മിക്കുട്ടിയമ്മയുടെ വീട്ടിൽ നിന്നും ഒരു ലക്ഷം രൂപയും സ്വർണാഭരണങ്ങളും മോഷ്ടിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വൈകിട്ട് ലക്ഷ്മിക്കുട്ടിയമ്മ സമീപമുള്ള ക്ഷേത്രത്തിൽ പോയ സമയം പ്രതിയായ മായ സമീപമുള്ള വീടിന്റെ ഗേറ്റിനു മുൻവശം സ്കൂട്ടറിൽ എത്തുകയും തുടർന്ന് വീടിനുള്ളിൽ കയറി പതുങ്ങിയിരിക്കുകയും ചെയ്തു. രാത്രിയിൽ തനിച്ച് താമസിക്കുന്ന ലക്ഷ്മികുട്ടിയമ്മ വീട് […]

ബൈക്ക് നിർത്തിയിട്ട സ്കൂൾ ബസ്സിന് പിന്നിലിടിച്ചു; മൂന്ന് യുവാക്കൾ മരിച്ചു ; അപകടം ബന്ധുവീട്ടിൽ നിന്നും മടങ്ങി വരുമ്പോൾ

ആലപ്പുഴ: അരൂരിൽ ബൈക്ക് അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു.നിര്‍ത്തിയിട്ട സ്‌കൂള്‍ ബസിന് പിറകില്‍ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. അഭിജിത്ത്, ആല്‍വിന്‍, ബിജോയ് വര്‍ഗീസ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. അഭിജിത്തും ആല്‍വിനും അരൂര്‍ മുക്കം സ്വദേശികളും ബിജോയ് ചന്തിരൂര്‍ സ്വദേശിയുമാണ്. അഭിജിത്തും ആല്‍വിനും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ബിജോയ് വര്‍ഗീസ് ഇന്നു രാവിലെയാണ് മരിച്ചത്. ചന്തിരൂരിലെ ബിജോയിയുടെ വീട്ടില്‍ ബന്ധുവിന്റെ ഒരു ചടങ്ങ് നടന്നിരുന്നു. ഈ ചടങ്ങില്‍ സംബന്ധിച്ചശേഷം പോകുമ്പോഴായിരുന്നു അപകടമുണ്ടായതെന്നാണ് വിവരം. ബൈക്ക് സ്‌കൂള്‍ ബസിന് അടിയിലേക്ക് […]

ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു ; ഒരാൾക്ക് പരിക്ക് ; സഞ്ചാരികൾ ബീച്ച് കാണാൻ പോയതുകൊണ്ട് ഒഴിവായത് വൻ ദുരന്തം

ആലപ്പുഴ: കന്നിട്ട ബോട്ട് ജെട്ടിക്ക് സമീപം ഹൗസ് ബോട്ടിന് തീപിടിച്ചു. ഒരാള്‍ക്ക് പരിക്ക്. ഹൗസ് ബോട്ടിലെ പാചക്കാരന്‍ ആലപ്പുഴ സ്വദേശി നിഷാദിനാണ് പൊള്ളലേറ്റത്. പാചക വാതക സിലിണ്ടര്‍ ചോര്‍ന്നതാണ് അപകടത്തിന് കാരണം. ഹൗസ് ബോട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികൾ ബീച്ച് കാണാൻ പോയ സമയത്താണ് തീ പിടിച്ചത്, അതുകൊണ്ട് വലിയ അപകടം ഒഴിവായി.ഹൗസ് ബോട്ട് ഭാഗികമായി കത്തി നശിച്ചു. ഫയർഫോഴ്സും ടൂറിസം പൊലീസും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.

ആലപ്പുഴയിൽ കൊറോണ വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തിലിരിക്കവെ ആശുപത്രിയിൽ നിന്നും മുങ്ങിയ വിദേശ ദമ്പതികളെ കണ്ടെത്തി

സ്വന്തം ലേഖകൻ ആലപ്പുഴ : കൊറോണ വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തിലിരിക്കവെ ആശുപത്രിയിൽ നിന്നും കടന്നുകളഞ്ഞ വിദേശ ദമ്പതികളെ വർക്കലയിൽ നിന്നും കണ്ടെത്തി. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നാണ് ഇവരെ കാണാതായത്. ബ്രിട്ടനിൽ നിന്നും ദോഹ വഴിയാണ് ദമ്പതിമാർ ഇവർ കേരളത്തിൽ എത്തിയത്. ദമ്പതികളിൽ യുവതിയ്ക്ക് പനിയും വയറിളക്കവും പിടിപ്പെട്ടതോടെയാണ് ഇവർ ആശുപത്രിയിലെത്തിയത്. എന്നാൽ ഇവർക്ക് കൊറോണ വൈറസിന്റെ രോഗലക്ഷണമുള്ളതിനാൽ ഐസലേഷൻ വാർഡിലേക്ക് മാറാൻ നിർദേശിക്കുകയായിരുന്നു. ഇതിനിടെയാണ് ഇവർ ആശുപത്രിയിൽനിന്ന് മുങ്ങിയത്. ഇരുവരിലും പ്രകടമായ രോഗലക്ഷണം കണ്ടതോടെ സ്രവപരിശോധനയ്ക്ക് സാമ്പിൾ എടുക്കണമെന്ന് […]

പട്ടാപ്പകൻ ആഢംബര കാറിലെത്തി സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞ് കള്ളൻ കട്ടത് പൊതുമുതൽ; വ്യാജ സർക്കാരുദ്യോഗസ്ഥനെ തേടി പൊലീസ്

  സ്വന്തം ലേഖകൻ ആലപ്പുഴ : പട്ടാപ്പകൽ ആഢംബര കാറിലെത്തി സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞ് കള്ളൻ കട്ടത് പൊതുമുതൽ. വ്യാജ സർക്കാരുദ്യോഗസ്ഥനെ തേടി പൊലീസ്. ദേശീയപാത പൊളിച്ചതിന്റെ അവശിഷ്ടങ്ങളാണ് പകൽവെളിച്ചത്തിൽ ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തി കള്ളൻ വിറ്റ് കാശാക്കിയത്. തുറവൂരിനു വടക്കുഭാഗത്ത് കൂട്ടിയിട്ടിരിക്കുന്ന സാമഗ്രികളാണ് വിരുതൻ വിറ്റത്. ഡിസംബർ 27 നായിരുന്നു പൊതുമരാമത്തിലെ സർക്കാർ ഉദ്യോഗസ്ഥരെ ഞെട്ടിച്ച സംഭവം നടന്നത്. തുറവൂരിനു വടക്കോട്ട് അരൂർവരെ ഇതിന്റെ ആദ്യഘട്ടം പൂർത്തിയാക്കി കഴിഞ്ഞു. പാതയുടെ മേൽതട്ട് പൊളിച്ച് 30 ശതമാനം വീണ്ടും ഉപയോഗിച്ചാണ് പുനർനിർമാണം. അവശേഷിക്കുന്ന ഭാഗം പാതയുടെ […]

മകന്റെ ക്രൂരമർദ്ദനത്തിനിരയായ വൃദ്ധമാതാപിതാക്കളെ മറ്റ് മക്കൾക്കും വേണ്ട ; ഒടുവിൽ സ്‌നേഹവീട് അഭയം നൽകി

  സ്വന്തം ലേഖകൻ ആലപ്പുഴ: മകന്റെ ക്രൂര മർദ്ദനത്തിനിരയായ വൃദ്ധമാതാപിതാക്കളെ മറ്റ് മക്കൾക്കും വേണ്ട. ഒടുവിൽ സ്‌നേഹ വീട് അഭയം നൽകി. മാവേലിക്കര ചുനക്കരയിൽ മകന്റെ മർദ്ദനത്തിന് ഇരയായ വൃദ്ധ മാതാപിക്കളെയാണ് സ്‌നേഹ വീട് ഏറ്റെടുത്തത്. ചുനക്കര പഞ്ചായത്തും നൂറനാട് പൊലീസും ചേർന്നാണ് ഭവാനിയമ്മയെയും ഭർത്താവ് രാഘവൻ നായരെയും ചുനക്കര പഞ്ചായത്തിന്റെ സ്‌നേഹവീട്ടിലേക്ക് മാറ്റിയത്. ഇവരുടെ ചെലവ് ഇനി പൂർണ്ണമായും പഞ്ചായത്ത് വഹിക്കും. കഴിഞ്ഞ ദിവസമാണ് ഇവരുടെ മൂത്തമകൻ ബാലകൃഷ്ണനെ അമ്മയെ ക്രൂരമായി മർദ്ദിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് വൃദ്ധമാതാപിതാക്കളുടെ സംരക്ഷണം ഏറ്റെടുക്കാൻ […]