ആലപ്പുഴ ഹണിട്രാപ്പ് കേസ്; വിദേശത്ത് ഒളിവില്‍ പോയ ഒന്നാം പ്രതിയും, മുഖ്യ ആസൂത്രകയുമായ സൗമ്യ അറസ്റ്റില്‍, പ്രതി പിടിയിലായത് ഇങ്ങനെ

ആലപ്പുഴ ഹണിട്രാപ്പ് കേസ്; വിദേശത്ത് ഒളിവില്‍ പോയ ഒന്നാം പ്രതിയും, മുഖ്യ ആസൂത്രകയുമായ സൗമ്യ അറസ്റ്റില്‍, പ്രതി പിടിയിലായത് ഇങ്ങനെ

സ്വന്തം ലേഖകൻ

ആലപ്പുഴ: ഹണി ട്രാപ്പ് കേസ്സില്‍ വിദേശത്ത് ഒളിവില്‍ പോയ ഒന്നാം പ്രതിയും, മുഖ്യ ആസൂത്രകയുമായ സൗമ്യ അറസ്റ്റില്‍. പത്ത് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് മാരാരിക്കുളം വാറാന്‍ കവല ഭാഗത്തെ ഹോംസ്റ്റേ ഉടമയെ ത്യശൂര്‍ ജില്ലയിലെ മാള, ചെറുതുരുത്തി എന്നീ സ്ഥലങ്ങളില്‍ താമസ്സിപ്പിച്ച്‌ മര്‍ദ്ദിച്ച കേസ്സിലെ ഒന്നാം പ്രതിയും, മുഖ്യ ആസൂത്രകയുമായ ത്യശൂര്‍ മണമഠത്തില്‍ സൗമ്യ ആണ് പോലീസ് പിടിയിലായത്.

ക്യത്യത്തിന് ശേഷം വിദേശത്തേയ്ക്ക് കടന്നിരുന്ന പ്രതിക്കെതിരെ മണ്ണഞ്ചേരി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതാണ്. പോലീസിന്റെ നിരീക്ഷണത്തിലായിരുന്ന സൗമ്യ ഒന്നര വര്‍ഷത്തോളം ഒളിവിലായിരുന്നു. വിദേശത്തു നിന്നും മടങ്ങി വരുന്ന വഴി തിരുവനന്തപുരം എയര്‍ പോര്‍ട്ടില്‍ വെച്ച്‌ സൗമ്യയെ പോലീസ് പിടികൂടുകയായിരുന്നു. മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്ത് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ പാര്‍പ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിനാസ്പദമായ സംഭവം നടന്നത് 2021 നവംബറിലാണ്. മാരാരിക്കുളം വടക്ക് വാറാന്‍ കവലയ്ക്ക് സമീപം റിസോര്‍ട്ട് നടത്തുന്ന നാല്‍പത്തിമൂന്നുകാരനാണ് തട്ടിപ്പിന് ഇരയായത്. സാമ്ബത്തിക ഞെരുക്കം നേരിട്ടിരുന്ന ഇയാള്‍ പലരോടും പണം കടമായി ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് സൗമ്യയെ പരിചയപ്പെട്ടത്.

സൗമ്യ ആവശ്യപ്പെട്ടത് അനുസരിച്ച്‌ തൃശൂരിലെ ലോഡ്ജില്‍ എത്തിയപ്പോള്‍ ഒരുകൂട്ടം യുവാക്കളെത്തി മര്‍ദിക്കുകയും സംഭവം ചിത്രീകരിക്കുകയുമായിരുന്നു. 10 ലക്ഷം രൂപ എത്തിക്കാതെ അവിടെ നിന്നു വിടില്ലെന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നു.