play-sharp-fill

ധർമ്മാചാര്യ സഭ കാലഘട്ടത്തിന്റെ ആവശ്യം

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി:ധർമ്മാചാര്യ സഭ കാലഘട്ടത്തിന്റെ ആവശ്യമായി വന്നിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെ ആണ് നാം കടന്നു പോകുന്നത്.ആചാര്യന്മാർ ധർമ്മാചാരങ്ങളുടെ ശാസ്ത്രീയത സമൂഹത്തിൽ എത്തിക്കേണ്ടതിന്റെ പ്രാധാന്യം ധർമ്മാചാര്യ സഭ ഏറ്റെടുക്കണമെന്ന് ചിന്മയാ മിഷൻ കേരളാ ഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി പറഞ്ഞു. പുതുമന ഗണപതി ക്ഷേത്ര ആഡിറ്റോറിയത്തിൽ നടന്ന ആചാര്യ സഭ ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി. സ്വാതന്ത്രമാണ് സനാതന ധർമ്മത്തിന്റെ ശ്രേഷ്ഠത, മാർഗ്ഗദർശ്ശനം യധോവിധം സമൂഷത്തിൽ എത്തേണ്ട സമയം യഥോചിതം എത്തേണ്ടത് അത്യാവശ്യമാണ്. മനുഷ്യജീവിതത്തിനു ആദ്ധ്യാത്മികമായി ഒരു ലക്ഷ്യമുണ്ട് ആ ലക്ഷ്യത്തിലേയ്ക്ക് എത്തിയ്ക്കുന്നതിനും […]

വാട്‌സ് ആപ്പിലൂടെ തുരുതുരാ അശ്ലീല ചിത്രങ്ങളും വീഡിയോകളും ; പരാതിയുമായി വീട്ടമ്മ ; അറുപതുകാരനെ പൊലീസ് കുടുക്കിയത് ശബ്ദത്തിലൂടെ

  സ്വന്തം ലേഖകൻ തൃശൂർ : വാട്സ് ആപ്പിലൂടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ മധ്യവയസ്‌കൻ പിടിയിൽ. അങ്കമാലി ജവഹർ നഗർ കളമ്പാടൻ ആന്റണി (60) ആണ് അറസ്റ്റിലായത്. ആളൂരിന് അടുത്തു താമസിക്കുന്ന വീട്ടമ്മയ്ക്കാണ് മാസങ്ങൾക്ക് മുൻപ് വാട്സ് ആപ്പിലൂടെ വിവിധ നമ്പറുകളിൽ നിന്ന് അശ്ലീല ചിത്രങ്ങളും വീഡിയോകളും എത്തിയത്. ഇതേത്തുടർന്ന് വീട്ടമ്മ പരാതിയുമായി പൊലീസിനെ സമീപിച്ചു. ഫെയ്സ്ബുക്കിൽ നിന്നും തന്റെ മക്കളുടെ ചിത്രങ്ങൾ പകർത്തിയെടുത്ത് അശ്ലീലമായി ചിത്രീകരിച്ച് പലർക്കും അയച്ചു കൊടുത്തു. ഇതേത്തുടർന്ന് ഇവരുടെ ഫോണിലേക്ക് ആളുകൾ വിളിക്കാൻ തുടങ്ങിയെന്നും […]

പൊതുതാൽപര്യം സംരക്ഷിക്കാൻ സുതാര്യത അനിവാര്യം, ചീഫ് ജസ്റ്റീസിന്റെ ഓഫീസ് വിവരാവകാശത്തിന്റെ പരിധിയിൽ വരും ; സുപ്രീം കോടതി

  സ്വന്തം ലേഖകൻ ന്യൂഡൽഹി : പൊതുതാൽപര്യം സംരക്ഷിക്കാനായി സുതാര്യതയും അനിവാര്യം. ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് സുപ്രീം കോടതി തന്നെ ഉത്തരവിട്ടു. ചീഫ് ജസ്റ്റീസിന്റെ ഓഫീസ് വിവരവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ സ്വത്ത് വിവരം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശപ്രവർത്തകനായ ഒരു അഭിഭാഷൻ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജ് രവീന്ദ്ര ഭട്ട് ആണ് ആദ്യം അനുകൂല വിധി നൽകിയിരുന്നത്.എന്നാൽ […]

“ഒരു വടക്കൻ പെണ്ണ് ” പൂർത്തിയായി

അജയ് തുണ്ടത്തിൽ മനുഷ്യസമൂഹം ഏറ്റവുമധികം ഭയക്കുന്ന മഹാവിപത്തിന്റെ കാണാപ്പുറങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ചിത്രമാണ് ” ഒരു വടക്കൻ പെണ്ണ് ” സുന്ദരിയായ തുളസിയുടെ ജീവിതയാത്രയിൽ കടന്നു വരുന്ന മൂന്ന് പുരുഷന്മാർ സൃഷ്ടിക്കുന്ന ചലനങ്ങളാണ് ചിത്രത്തിന്റെ മുഖ്യ ഇതിവൃത്തം. ഒത്തിരി സ്നേഹിച്ച ഭർത്താവ് ചന്ദ്രൻ , ആംബുലൻസ് ഡ്രൈവർ ശിവൻ, നിഷ്ക്കളങ്ക യുവാവ് നന്ദൻ എന്നിവരാണവർ. വിജയ് ബാബു, ഗാഥ, ശ്രീജിത്ത് രവി, ഇർഷാദ്, സോനനായർ, അജയഘോഷ്, അഞ്ജലി നായർ, ഐശ്വര്യ, നിൻസി സേവ്യർ, ആറ്റുകാൽ തമ്പി , മനീഷ ജയ്സിംഗ്, സുമേഷ് തച്ചനാടൻ, രഞ്ജിത്ത് […]

വ്യാഴാഴ്ച ജില്ലയിൽ മൂന്ന് മണിക്കൂർ പമ്പുകൾ അടച്ചിടും ; പ്രതിഷേധവുമായി ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ

  സ്വന്തം ലേഖകൻ കോട്ടയം : വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം യാത്രക്കൊരുങ്ങുന്നവർ ശ്രദ്ധിക്കുക, ജില്ലയിൽ മൂന്ന് മണിക്കൂർ പമ്പ് ഉണ്ടാവില്ല. ഇന്ധനം നിറച്ച് വച്ചതിന് ശേഷം മാത്രം യാത്രക്കിറങ്ങുക, മുന്നറിയിപ്പ് നൽകി കോട്ടയം ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ . മണർകാട് കെ.കെ റോഡരുകിലെ മണർകാട് ഫ്യൂൽസ് എന്ന എച്ച്.പി  പമ്പ് അടച്ചുപൂട്ടിയ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചാണ് പമ്പുകൾ അടച്ചിടുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ഭാരത് പെട്രോളിയം കമ്പനിയിൽ നിന്ന്  മണർകാട് ഫ്യൂൽസ് പമ്പിൽ മൊബൈൽ ലാബ് പരിശോധനയ്ക്കായി എത്തി. സ്ഥാപനത്തിലെ […]

എസ്.യു.ടി റോയല്‍ സൗജന്യ പ്രമേഹ, രക്തസമ്മര്‍ദ്ദ പരിശോധന ക്ലിനിക്കുകള്‍ക്ക് 14 ന് തുടക്കം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക പ്രമേഹ ദിനത്തില്‍ ഉള്ളൂര്‍ എസ്.യു.ടി റോയല്‍ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ പ്രമേഹ, രക്തസമ്മര്‍ദ്ദ പരിശോധനാ ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം കോംപ്ലക്‌സില്‍ നവംബര്‍ 14 മുതല്‍ എല്ലാ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ട് വരെയാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുക. കൂടാതെ, പ്രമേഹ ദിനത്തോട് അനുബന്ധിച്ച് പ്രമേഹ പരിശോധനാ പാക്കേജ്, വാര്‍ഷിക പ്രമേഹ പരിശോധന, ഹൃദ്രോഗം, പക്ഷാഘാതം എന്നിവ മുന്‍കൂട്ടിയറിയുന്നതിനുള്ള പരിശോധന തുടങ്ങിയവയ്ക്ക് 50 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ‘പ്രമേഹം […]

സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടേയും കള്ളപ്പണം വെളുപ്പിക്കാനുള്ള സൂക്ഷിപ്പു കേന്ദ്രമായി ഊരാളുങ്കലിനെ മാറ്റി : കെ സുരേന്ദ്രൻ

  സ്വന്തം ലേഖിക തിരുവനന്തപുരം : കേരള പൊലീസിൻറെ ഡേറ്റാ ബേസ് കോഴിക്കോട്ടെ ഊരാളുങ്കൽ സൊസൈറ്റിക്കായി ആഭ്യന്തര വകുപ്പു തുറന്നുകൊടുത്ത സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ആയിരകണക്കിന് കോടിയുടെ അഴിമതിയാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ മറവിൽ നടക്കുന്നത്. ഇതിന്റെ തെളിവുകൾ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണെന്നു സുരേന്ദ്രൻ പറഞ്ഞു. സർക്കാരും ഊരാളുങ്കൽ സൊസൈറ്റിയും തമ്മിലുള്ള ബന്ധം ദുരൂഹമാണ്. സിപിഎമ്മിൻറെയും മുഖ്യമന്ത്രി പിണറായി വിജയൻറെയും കള്ളപ്പണം വെളുപ്പിക്കാനുള്ള സൂക്ഷിപ്പു കേന്ദ്രമായി ഊരാളുങ്കലിനെ മാറ്റി. നോട്ടു നിരോധന കാലം മുതൽ ഊരാളുങ്കലിൻറെ ഇടപാടുകളിൽ […]

രണ്ട് വയസ്സുകാരിക്ക് പീഡനം; സഹോദരന്‍ അറസ്റ്റില്‍

  സ്വന്തം ലേഖിക കൊല്ലം: കടയ്ക്കലിൽ രണ്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ സഹോദരൻ അറസ്റ്റിൽ. കടയ്ക്കൽ പോലീസ് കസ്റ്റഡിയിലെടുത്ത സഹോദരനെതിരെ പോക്‌സോയടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. വീട്ടിനുള്ളിലെ അടിച്ചിട്ട മുറിയിൽ നിന്ന് കുട്ടിയുടെ കരച്ചിൽ കേട്ട ഹരിത കർമ്മസേനയാണ് വിവരം പുറത്തറിയിച്ചത്. പ്രദേശത്ത് പ്ലാസ്റ്റിക് ശേഖരിയ്ക്കുന്നതിനിടെയാണ് ഇവർ കുട്ടിയുടെ കരച്ചിൽ കേട്ടത്. വാതിലിൽ പല തവണ തട്ടി വിളിച്ചിട്ടും കതക് തുറക്കാതിരുന്നതോടെ ഹരിത കർമ്മസേനാംഗങ്ങൾ വാർഡ് മെമ്പറെ വിവരമറിയിക്കുകയായിരുന്നു. വാർഡ് മെമ്പറുടെ നേതൃത്വത്തിൽ കതക് തള്ളിത്തുറന്നപ്പോൾ അവശനിലയിൽ കുട്ടിയെ കണ്ടു. മുറിയിലുണ്ടായിരുന്ന സഹോദരൻ പിൻവശത്ത് കൂടി […]

ഇനി ഞങ്ങൾ ശബരിമലയിലേക്ക് ഇല്ല, എന്നാൽ മലകയറാൻ വരുന്ന സ്ത്രീകളെ സഹായിക്കും ; ബിന്ദു അമ്മിണിയും കനക ദുർഗ്ഗയും

  സ്വന്തം ലേഖകൻ കണ്ണൂർ: ശബരിമലയിലെ സ്ത്രീപ്രവേശന വിധി പുനഃപരിശോധിക്കാൻ സാദ്ധ്യതയില്ലെന്ന് തന്നെയാണ് വിശ്വാസമെന്ന് കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിലെത്തിയ ബിന്ദു അമ്മിണിയും കനകദുർഗയും തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. 50 വയസിന് താഴെയുള്ള സ്ത്രീകൾക്കും ശബരിമലയിലെത്താമെന്ന സുപ്രീംകോടതിവിധി വന്നതിന്‌ശേഷം ഞങ്ങൾ ഞങ്ങൾ ശബരിമലയിൽ എത്തിയതൊടെ കോടതി വിധി നടപ്പിലായി. ഇനി വീണ്ടും ഞങ്ങൾ തന്നെ ശബരിമലയിൽ പോകുന്നതിൽ അർത്ഥമില്ല. ഇനി പുതിയ ആളുകൾ പോകട്ടെയെന്ന് ബിന്ദു പറഞ്ഞു. ശബരിമലയിലെത്താൻ ചില സ്ത്രീകൾ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഇവരെ സഹായിക്കാൻ ‘നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ’യെന്ന പേരിൽ […]

വൃത്തിയാക്കുന്നതിനിടെ എയർഗണ്ണിൽ നിന്ന് വെടിപൊട്ടി തലയോട്ടിയിലേക്ക് വെടിയുണ്ട തുളച്ച് കയറി ; പുറത്തെടുത്തത് മൂന്ന് മണിക്കൂർ നീണ്ട അതിസങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് ശേഷം

  സ്വന്തം ലേഖകൻ തിരുവനന്തപുരം: വൃത്തിയാക്കുന്നതിനിടെ എയർഗണ്ണിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി വായിലൂടെ തലയോട്ടിയിലേക്ക് തുളച്ചു കയറിയ വെടിയുണ്ട പുറത്തെടുത്തു. മൂന്ന് മണിക്കൂർ നീണ്ട അതി സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് വെടിയുണ്ട് പുറത്തെടുത്തത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു അതി സങ്കീർണമായത ശസ്ത്രക്രിയ നടന്നത്. വർക്കല സ്വദേശിയായ 36 കാരനെയാണ് വെടിയുണ്ട തലയോട്ടിയിൽ തറച്ച നിലയിൽ ആശുപത്രിയിലെത്തിച്ചത്. എയർഗൺ തുടച്ച് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. ന്യൂറോ സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവാവിനെ ഡോ.ഷർമ്മദിന്റെ നേത്യത്വത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. മൂന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് ശേഷമാണ് യുവാവിന്റെ […]