play-sharp-fill
‘ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക’; നിര്‍ദ്ദേശങ്ങളുമായി കേരള പൊലീസ്

‘ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക’; നിര്‍ദ്ദേശങ്ങളുമായി കേരള പൊലീസ്

സ്വന്തം ലേഖിക

തിരുവനന്തപുരം: മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നു.

നിരവധി ആവശ്യങ്ങള്‍ക്കാണ് ഇന്ന് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഉപഭോക്താവിന് അപകടക്കെണിയൊരുക്കുന്ന നിരവധി വ്യാജ ആപ്ലിക്കേഷനുകളും ഇന്ന് സജീവമാണ്. ഈ സാഹചര്യത്തില്‍ ആപ്ലിക്കേഷനുകള്‍ ‘ആപ്പ്’ ആകാതിരിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ പങ്കുവയ്ക്കുകയാണ് കേരള പൊലീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിര്‍ദ്ദേശങ്ങള്‍…

ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്ത് കിട്ടുന്ന വെബ്സൈറ്റുകള്‍ വഴിയും ഇമെയില്‍, സോഷ്യല്‍ മീഡിയ എന്നിവ വഴിയും ലഭിക്കുന്ന ലിങ്കുകള്‍ ഉപയോഗിച്ച്‌ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്.

വളരെ അത്യാവശ്യമുള്ള ആപ്പുകള്‍ മാത്രം ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, മറ്റുള്ളവ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അവ ആവശ്യപെടുന്നതായ പെര്‍മിഷനുകള്‍ പരിശോധിക്കുകയും ആപ്പിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമില്ലാത്ത പെര്‍മിഷനുകള്‍ നിയന്ത്രിക്കുകയും ചെയ്യുക.

മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോഴും, റിപ്പയറിങ്ങിനു നല്‍കിയാല്‍ അതിനു ശേഷവും ഫാക്ടറി റീസെറ്റ് ചെയ്തു മാത്രം ഉപയോഗിക്കുക.

ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുന്‍പ് അവയുടെ ക്രെഡിബിലിറ്റി, റിവ്യൂസ് എന്നിവ ചെക്ക് ചെയ്യുക.

മൊബൈല്‍ ഫോണ്‍, ആന്റി വൈറസ് സോഫ്റ്റ്വയര്‍ എന്നിവ എല്ലായിപ്പോഴും അപ്ഡേറ്റഡ് ആയി വയ്ക്കുക.