ശബരിമല പരമ്പരാഗത കാനനപാത അടച്ചതിൽ ഗൂഢാലോചന

ശബരിമല പരമ്പരാഗത കാനനപാത അടച്ചതിൽ ഗൂഢാലോചന

സ്വന്തം ലേഖകൻ

കോരൂത്തോട്: ശബരിമല പരമ്പരാഗത കാനനപാത അടച്ചതിൽ ഗൂഢാലോചനയുണ്ടെന്ന് പ്രക്ഷോഭ സമിതി. പാത തുറക്കണമെന്നാവശ്യപ്പെട്ട് കോരുത്തോട്ടിൽ വിവിധ സാമൂഹ്യ സംഘടനകൾ ഒന്നിച്ചു ചേർന്ന് ശബരിമല കാനനപാത സംരക്ഷണ പ്രക്ഷോഭ സമിതിക്കു രൂപം നൽകി.

ഐക്യമല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി കൺവീനറും എസ്.എൻ.ഡി.പി കോരുത്തോട് ശാഖാ മുൻ പ്രസിഡൻ്റ് എ. എൻ സാബു രക്ഷാധികാരിയും എൻ.എസ്.എസ്. കോരുത്തോട് ബ്രാഞ്ച് പ്രസിഡൻ്റ് പി.എൻ വേണുകുട്ടൻ നായർ പ്ലാത്തോട്ടത്തിൽ ചെയർമാനുമായി ഇരുപത്തൊന്ന് അംഗ കമ്മിറ്റിക്ക് രൂപം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


വീരശൈവ മഹാസഭ ദേശീയ വർക്കിംഗ് കമ്മറ്റി അംഗം എ.പി. സന്തോഷ് വൈസ് ചെയർമാൻ, എ.കെ.സി.എച്ച് എം.എസ് കുഴിമാവ് ബ്രാഞ്ച് സെക്രട്ടറി ഷിബു കെ.ദാസ് ജോയിൻ്റ് കൺവീനറുമാണ്.

നൂറ്റാണ്ടുകളായി അയ്യപ്പവിശ്വാസികൾ കാൽനടയായി യാത്ര ചെയ്ത് ശബരീശ ദർശനത്തിനായി ഉപയോഗിച്ചു വരുന്ന കാനനപാത ഇത്തവണയും അടച്ചിരിക്കുകയാണ്.എരുമേലി- ഇരുമ്പൂന്നിക്കര – കാളകെട്ടി -കല്ലിടാം കുന്ന്-മുക്കുഴി- പുതുശ്ശേരി -മായേക്കി -കരിമല – ചെറിയാനവട്ടം – വലിയാനവട്ടം -പമ്പ വഴി ശബരിമലക്കുള്ള പാതയാണ് അടച്ചിരിക്കുന്നത് .


ശബരിമലയുമായി ബന്ധപ്പെട്ടനിരവധി ആരാധന കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു കൂടിയാണ് പാത കടന്നു പോകുന്നത്. കോവിഡിൻ്റെ പേരിൽ കഴിഞ്ഞ വർഷമാണ് ആദ്യമായി പാത അടച്ചത്.

അന്ന് ഐക്യ മല അരയമഹാസഭ നടത്തിയപ്രക്ഷോഭത്തെ തുടർന്ന് മല അരയരായ 18 സ്വാമിമാർക്കു മാത്രമായിപാത തുറന്നു നൽകുകയായിരുന്നു. കാനനപാത ഇത്തവണയും അടച്ചത് അങ്ങേയറ്റം വേദനാജനകമാണ്.

ലക്ഷോപലക്ഷം ഭക്തജനങ്ങളിൽ ശക്തമായ പ്രതിഷേധം ഉളവാക്കുന്ന നടപടിക്കു പിന്നിൽ ആരെന്നു കണ്ടെത്തേണ്ടതുണ്ട്. കാനനപാത അടച്ച അ ധികൃതർപമ്പയിലേക്ക് എത്തുന്ന മറ്റു വഴികൾ എല്ലാം തുറന്നു നൽകിയിട്ടുമുണ്ട്. ഇതിനു പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ട്.

പാത തുറക്കും വരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകും
പത്രസമ്മേളനത്തിൽ സമിതി നേതാക്കളായ എ.എൻ സാബു ആനിമൂട്ടിൽ (രക്ഷാധികാരി ) പി.എൻ. വേണുക്കുട്ടൻ നായർ പ്ലാത്തോട്ടത്തിൽ (ചെയർമാൻ), എ.പി. സന്തോഷ് (ജോ. കൺവീനർ), ഷിബു കെ ദാസ് (വൈസ് ചെയർമാൻ) പ്രൊഫ: വി.ജി.ഹരിഷ് കുമാർ (സെക്രട്ടറി), റ്റി.കെ. രഘുനാഥൻ, പ്രൊഫ. സ്വാതി കെ. ശിവൻ എന്നിവർ പങ്കെടുത്തു.