പ്ലസ് വൺ പ്രവേശനത്തിന് ആദ്യദിവസം അപേക്ഷിച്ചത് 92,561 വിദ്യാർഥികൾ ; കോട്ടയത്ത് 7329 പേർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് ആദ്യദിവസം സംസ്ഥാനത്തെമ്പാടുമായി അപേക്ഷിച്ചത് 92,561 വിദ്യാർഥികൾ. വ്യാഴാഴ്ച നാലിനാണ് പ്രവേശനത്തിനുള്ള ഏകജാലകം തുറന്നത്. നാലേ മുക്കാൽവരെയുള്ള കണക്കനുസരിച്ച് 1.15 ലക്ഷം പേർ ലോഗിൻ ഐഡി ഉണ്ടാക്കി. മലപ്പുറത്തുനിന്നാണ് ആദ്യദിവസം കൂടുതൽ അപേക്ഷകർ-16037 പേർ. പാലക്കാട്-12272, എറണാകുളം-9861, തിരുവനന്തപുരം- 9665, കോഴിക്കോട് – 9248, കൊല്ലം – 8826, ആലപ്പുഴ-8596, തൃശ്ശൂർ – 8796, കണ്ണൂർ- 8050, കോട്ടയം-7329, കാസർകോട്-5461, പത്തനംതിട്ട-4592, ഇടുക്കി-4080, വയനാട്-2891 എന്നിങ്ങനെയാണ് അപേക്ഷിച്ചവർ.

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; യദു അശ്ലീല ആംഗ്യം കാണിച്ചുവെന്ന പരാതി; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: മേയറും കെഎസ്ആർടിസി ഡ്രൈവർ യദുവുമായുള്ള തർക്കത്തിൽ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിനു മുന്നിൽ‌ രേഖപ്പെടുത്തും. ഡ്രൈവർക്കെതിരായ ലൈം​ഗികാതിക്ഷേപ കേസിലാണ് മൊഴി രേഖപ്പെടുത്തുന്നത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ കന്റോൺമെന്റ് പൊലീസ് അപേക്ഷ നൽകി. ഡ്രൈവർ അശ്ലീലം കാണിച്ചതാണ് പ്രശ്നത്തിന്റെ തുടക്കമെന്നു മേയർ ആര്യ രാജേന്ദ്രൻ ആരോപിച്ചിരുന്നു. പിന്നാലെ പരാതിയും നൽകി. മേയറും ഭാർത്താവും എംഎൽഎയുമായി സച്ചിൻ ദേവുമുൾപ്പെടെ അഞ്ച് പേരടങ്ങുന്ന സംഘമാണ് കെഎസ്ആർടിസിക്ക് കുറുകെ കാർ ഇട്ട് വണ്ടി തടഞ്ഞത്. പിന്നാലെയാണ് മേയറും ഡ്രൈവറും തമ്മിൽ വാക്കേറ്റമുണ്ടായത്. ഡ്രൈവിങുമായി ബന്ധപ്പെട്ടായിരുന്നു […]

ആലപ്പുഴയിൽ പട്ടാപ്പകൽ ഒൻപത് വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം: വാനിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്:സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

  അമ്പലപ്പുഴ: ആലപ്പുഴയിൽ പട്ടാപ്പകൽ ഒൻപത് വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. അമ്പലപ്പുഴ നീർക്കുന്നം എസ് എൻ കവല ജംഗ്ഷന് കിഴക്ക് ഗുരുകുലം ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. സമീപത്തെ വീട്ടിൽ ട്യൂഷന് പോകാനായി ഇറങ്ങിയപ്പോൾ വാനിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കുട്ടിയുടെ നിലവിളി കേട്ട് ആളുകൾ എത്തിയതോടെ സംഘം വാനിൽ രക്ഷപെടുകയായിരുന്നു. കുട്ടിയുടെ രക്ഷാകർത്താക്കൾ അമ്പലപ്പുഴ പൊലീസിൽ നൽകിയ പരാതിയെത്തുടർന്ന് കേസെടുത്തു. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് (17/05/2024) സ്വര്‍ണ വിലയിൽ ഇടിവ് ; ഗ്രാമിന് 25 രൂപ കുറഞ്ഞു ; കോട്ടയത്തെ സ്വർണ്ണവില അറിയാം

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഇന്നലെ വില ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചപ്പോള്‍ ഇന്ന് 200 രൂപ കുറഞ്ഞ് പവന്‍ വില 54,080 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6760 രൂപയാണ്. വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന പ്രതീതയാണ് ഇന്നലെ വിപണിയില്‍ കണ്ടത്. റെക്കോര്‍ഡ് സൃഷ്ടിച്ച് സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 54,000 കടന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില തുടര്‍ച്ചയായ ദിനങ്ങളില്‍ വര്‍ധിക്കാന്‍ കാരണം. […]

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി.ഗോപാൽ ജർമനിയിലെത്തിയതായി പൊലീസ് സ്ഥീരീകരിച്ചു: സഹായി കസ്റ്റഡിയിൽ

  കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി.ഗോപാൽ ജർമനിയിലെത്തിയതായി പൊലീസ് സ്ഥീരീകരിച്ചു. ബെംഗളൂരുവിൽനിന്ന് സിംഗപ്പൂർ വഴി ജർമനിയിലേക്ക് കടക്കുകയായിരുന്നു. പോലീസ് കസ്റ്റഡിയിലുള്ള രാഹുലിന്റെ സുഹൃത്ത് രാജേഷ് ഇക്കാര്യം സ്ഥിരീകരിച്ചു. രാജേഷിനെ പോലീസ് കൂടുതൽ ചോദ്യം ചെയ്യും. രാഹുൽ പി.ഗോപാലിനെ നാട്ടിലെത്തിക്കാനായി പൊലീസ് ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കും. ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ ഇന്റർപോളിന് അപേക്ഷ നൽകി.

വിവാഹത്തിന് പങ്കെടുക്കാനായെത്തിയ മാതാപിതാക്കള്‍ കാറിൽ കുട്ടിയുണ്ടെന്നറിയാതെ കാർ അടച്ചു; ശ്വാസം മുട്ടി മൂന്നു വയസ്സുകാരി മരിച്ചു

സ്വന്തം ലേഖകൻ രാജസ്ഥാന്‍: അടച്ചിട്ട കാറിലിരുന്ന് ശ്വാസം മുട്ടി മൂന്നു വയസ്സുകാരി മരിച്ചു. വിവാഹത്തിന് പങ്കെടുക്കാനായെത്തിയ മാതാപിതാക്കള്‍ കാറിൽ കുട്ടിയുണ്ടെന്നറിയാതെ കാർ അടച്ചു പോയതിനെ തുടര്‍ന്നാണ് ദാരുണമായ സംഭവമുണ്ടായത്‌. രാജസ്ഥാനിലെ കോട്ട സ്വദേശിയായ ഗോർവിക നഗറാണ് ബുധനാഴ്ച വൈകിട്ടുണ്ടായ സംഭവത്തില്‍ മരിച്ചത്. രണ്ട് പെണ്‍മക്കളോടൊപ്പമാണ്‌ മാതാപിതാക്കള്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്‌. കുട്ടിയുടെ അമ്മ മൂത്ത മകളുമായി കാറിന് പുറത്തിറങ്ങി. ഇരുവരും കാറില്‍ നിന്നിറങ്ങിയ ശേഷം കാര്‍ പാര്‍ക്ക് ചെയ്യാന്‍ പോയ അച്ഛന്‍ എല്ലാവരും കാറില്‍ നിന്നിറങ്ങി എന്ന് തെറ്റിദ്ധരിച്ച്‌ കാര്‍ പൂട്ടി പുറത്തേക്കിറങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. […]

മഹാരാഷ്ട്രയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തയാൾ റെയിൽവെ ജീവനക്കാരനെ കൊലപ്പെടുത്തി:  ടിടിഇയെയും ആക്രമിച്ചു:  കുത്തേറ്റ റെയിൽവെ കോച്ച് അസിസ്റ്റൻ്റാണ് സംഭവ സ്ഥലത്ത് തന്നെ മരിച്ചത്:  ടിടിഇയ്ക്കും മറ്റൊരു കോച്ച് അറ്റൻഡന്റിനും പരിക്കേറ്റു

  മുംബൈ: ട്രെയിനിൽ ടിക്കറ്റില്ലാതെയുള്ള യാത്ര ചോദ്യം ചെയ്തതിന് യാത്രക്കാരൻ റെയിൽവേ ജീവനക്കാരനെ കുത്തിക്കൊന്നു. ഇന്നലെ മുംബൈ – ബംഗളുരു ചാലൂക്യ എക്സ്പ്രസിൽ ലോണ്ട സ്റ്റേഷന് അടുത്ത് വച്ച് ഇന്നലെ രാത്രിയോടെയാണ് സംഭവം. ടിക്കറ്റ് ചോദിച്ച ടിടിഇയെയും റെയിൽവേ ജീവനക്കാരെയും പ്രതി കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതി ഖാനാപൂർ സ്റ്റേഷന് അടുത്ത് വച്ച് ചാടി രക്ഷപ്പെട്ടു. ഇയാൾ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കുത്തേറ്റ റെയിൽവെ കോച്ച് അസിസ്റ്റൻ്റാണ് സംഭവ സ്ഥലത്ത് തന്നെ മരിച്ചത്. ടിടിഇയ്ക്കും മറ്റൊരു കോച്ച് അറ്റൻഡന്റിനും പരിക്കേറ്റിട്ടുണ്ട്. പ്രതിക്ക് വേണ്ടി അന്വേഷണം […]

കാണാതായിട്ട് ഒരാഴ്ച, ഇളയമകന്റെ വീട്ടിലുണ്ടാവുമെന്ന് കരുതി വീട്ടിലുള്ളവർ അന്വേഷിച്ചില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ; മൃതദേഹം നായകൾ ഭക്ഷിച്ചു ; കുഴഞ്ഞുവീണ് മരിച്ചതാകാമെന്ന് നി​ഗമനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപം ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് സ്വദേശി കെ ഭവാനി (75) ആണ് മരിച്ചത്. മൃതദേഹ​ത്തിന്റെ മാംസഭാഗങ്ങൾ തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിലായിരുന്നു. തലയോട്ടിയും അസ്ഥിഭാഗങ്ങളുമാണ് ബാക്കിയായത്. വസ്ത്രവും കഴുത്തിലണിഞ്ഞിരുന്ന സ്വർണമാലയും വെച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സമീപത്തെ പുരയിടത്ത് നിന്നും വിറക് ശേഖരിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചതാകാമെന്നാണ് നി​ഗമനം. മൂത്തമകനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. വെള്ളിയാഴ്ച മുതൽ ഇവർ വീട്ടിലുണ്ടായിരുന്നില്ല. ഒരു കിലോമീറ്ററിനപ്പുറം താമസിക്കുന്ന ഇളയമകന്റെ വീട്ടിലുണ്ടാവുമെന്ന് കരുതി വീട്ടിലുള്ളവർ അന്വേഷിച്ചില്ല. ബുധനാഴ്ച ഇളയമകൻ അമ്മയെ അന്വേഷിച്ച് സഹോദരന്റെ […]

റോഡിൽ അലഞ്ഞ് തിരിയുന്ന പോത്ത് അപകടത്തിന് കാരണമാകുന്നു; കുമരകത്ത് പോത്തിനെ ബൈക്കിടിച്ച് വീണ് എസ് ഐ ക്ക് ഗുരുതര പരുക്ക്.

  കുമരകം : റോഡിൽ അലഞ്ഞുതിരിയുന്ന പോത്ത് അപകടത്തിന് കാരണമാകുന്നു. ഇന്നലെ കുമരകത്ത് ഇരുചക്ര വാഹനം പോത്തിനെ ഇടിച്ച് വീണ് വാഹനം ഓടിച്ച പോലീസ് ഉദ്യോഗസ്ഥന് ഗുരുതര പരുക്കേറ്റു. ഇന്നല വൈകിട്ട് 7.45-ന് കുമരകം പെട്രോൾ പമ്പിന് കിഴക്കുവശത്തായി നടന്ന അപകടത്തിൽ പരുക്കേറ്റ കുമരകം കദളിക്കാട്ടുമാലി പ്രേംജി (49) നെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വഴിവിളക്കില്ലാതിരുന്ന സ്ഥലത്തായിരുന്നു അപകടം. പ്രേംജിയുടെ വാരിയെല്ലിന് പൊട്ടലും കൈയ്ക്ക് ഒടിവും ഉണ്ട്. മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു. തൃശൂർ രാമവർമ്മപുരം പോലീസ് അക്കാഡമിയിലെ ഡോഗ് […]

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നതായി സൂചന ; ലുക്കൗട്ട് സർക്കുലർ ഇറക്കി പൊലീസ്

സ്വന്തം ലേഖകൻ കോഴിക്കോട്: പന്തീരങ്കാവ് ​ഗാർഹിക പീഡന കേസിലെ പ്രതി രാഹുൽ പി ​ഗോപാലിനായി ലുക്കൗട്ട് സർക്കുലർ ഇറക്കി പൊലീസ്. ഇയാൾ വിദേശത്തേക്ക് കടന്നതായി സൂചനകൾ ലഭിച്ചതിനു പിന്നാലെയാണ് നടപടി. പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് ഇന്റർ പോൾ ബ്ലു കോർണർ നോട്ടീസ് ഇറക്കിയിരുന്നു. ഇതു പിൻവലിച്ചാണ് ഇപ്പോൾ ലുക്കൗട്ട് സർക്കുലർ. രാഹുൽ ഇന്ത്യ വിട്ടതായും ഇയാൾ ജർമനിയിലെത്തിയെന്നും പൊലീസ് വ്യക്തമാക്കി. തിരിച്ചെത്തിക്കാനുള്ള നടപടികൾ പു​രോ​ഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. അതിനിടെ താൻ രാജ്യം വിട്ടതായി രാഹുൽ തന്നെ വെളിപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കളിൽ നിന്നു ഭീഷണിയുണ്ടെന്നും നാട്ടിൽ നിൽക്കാൻ […]