വിവാഹത്തിന് പങ്കെടുക്കാനായെത്തിയ മാതാപിതാക്കള്‍ കാറിൽ കുട്ടിയുണ്ടെന്നറിയാതെ കാർ അടച്ചു; ശ്വാസം മുട്ടി മൂന്നു വയസ്സുകാരി മരിച്ചു

സ്വന്തം ലേഖകൻ രാജസ്ഥാന്‍: അടച്ചിട്ട കാറിലിരുന്ന് ശ്വാസം മുട്ടി മൂന്നു വയസ്സുകാരി മരിച്ചു. വിവാഹത്തിന് പങ്കെടുക്കാനായെത്തിയ മാതാപിതാക്കള്‍ കാറിൽ കുട്ടിയുണ്ടെന്നറിയാതെ കാർ അടച്ചു പോയതിനെ തുടര്‍ന്നാണ് ദാരുണമായ സംഭവമുണ്ടായത്‌. രാജസ്ഥാനിലെ കോട്ട സ്വദേശിയായ ഗോർവിക നഗറാണ് ബുധനാഴ്ച വൈകിട്ടുണ്ടായ സംഭവത്തില്‍ മരിച്ചത്. രണ്ട് പെണ്‍മക്കളോടൊപ്പമാണ്‌ മാതാപിതാക്കള്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്‌. കുട്ടിയുടെ അമ്മ മൂത്ത മകളുമായി കാറിന് പുറത്തിറങ്ങി. ഇരുവരും കാറില്‍ നിന്നിറങ്ങിയ ശേഷം കാര്‍ പാര്‍ക്ക് ചെയ്യാന്‍ പോയ അച്ഛന്‍ എല്ലാവരും കാറില്‍ നിന്നിറങ്ങി എന്ന് തെറ്റിദ്ധരിച്ച്‌ കാര്‍ പൂട്ടി പുറത്തേക്കിറങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. […]

മഹാരാഷ്ട്രയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തയാൾ റെയിൽവെ ജീവനക്കാരനെ കൊലപ്പെടുത്തി:  ടിടിഇയെയും ആക്രമിച്ചു:  കുത്തേറ്റ റെയിൽവെ കോച്ച് അസിസ്റ്റൻ്റാണ് സംഭവ സ്ഥലത്ത് തന്നെ മരിച്ചത്:  ടിടിഇയ്ക്കും മറ്റൊരു കോച്ച് അറ്റൻഡന്റിനും പരിക്കേറ്റു

  മുംബൈ: ട്രെയിനിൽ ടിക്കറ്റില്ലാതെയുള്ള യാത്ര ചോദ്യം ചെയ്തതിന് യാത്രക്കാരൻ റെയിൽവേ ജീവനക്കാരനെ കുത്തിക്കൊന്നു. ഇന്നലെ മുംബൈ – ബംഗളുരു ചാലൂക്യ എക്സ്പ്രസിൽ ലോണ്ട സ്റ്റേഷന് അടുത്ത് വച്ച് ഇന്നലെ രാത്രിയോടെയാണ് സംഭവം. ടിക്കറ്റ് ചോദിച്ച ടിടിഇയെയും റെയിൽവേ ജീവനക്കാരെയും പ്രതി കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതി ഖാനാപൂർ സ്റ്റേഷന് അടുത്ത് വച്ച് ചാടി രക്ഷപ്പെട്ടു. ഇയാൾ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കുത്തേറ്റ റെയിൽവെ കോച്ച് അസിസ്റ്റൻ്റാണ് സംഭവ സ്ഥലത്ത് തന്നെ മരിച്ചത്. ടിടിഇയ്ക്കും മറ്റൊരു കോച്ച് അറ്റൻഡന്റിനും പരിക്കേറ്റിട്ടുണ്ട്. പ്രതിക്ക് വേണ്ടി അന്വേഷണം […]

കാണാതായിട്ട് ഒരാഴ്ച, ഇളയമകന്റെ വീട്ടിലുണ്ടാവുമെന്ന് കരുതി വീട്ടിലുള്ളവർ അന്വേഷിച്ചില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ; മൃതദേഹം നായകൾ ഭക്ഷിച്ചു ; കുഴഞ്ഞുവീണ് മരിച്ചതാകാമെന്ന് നി​ഗമനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപം ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് സ്വദേശി കെ ഭവാനി (75) ആണ് മരിച്ചത്. മൃതദേഹ​ത്തിന്റെ മാംസഭാഗങ്ങൾ തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിലായിരുന്നു. തലയോട്ടിയും അസ്ഥിഭാഗങ്ങളുമാണ് ബാക്കിയായത്. വസ്ത്രവും കഴുത്തിലണിഞ്ഞിരുന്ന സ്വർണമാലയും വെച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സമീപത്തെ പുരയിടത്ത് നിന്നും വിറക് ശേഖരിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചതാകാമെന്നാണ് നി​ഗമനം. മൂത്തമകനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. വെള്ളിയാഴ്ച മുതൽ ഇവർ വീട്ടിലുണ്ടായിരുന്നില്ല. ഒരു കിലോമീറ്ററിനപ്പുറം താമസിക്കുന്ന ഇളയമകന്റെ വീട്ടിലുണ്ടാവുമെന്ന് കരുതി വീട്ടിലുള്ളവർ അന്വേഷിച്ചില്ല. ബുധനാഴ്ച ഇളയമകൻ അമ്മയെ അന്വേഷിച്ച് സഹോദരന്റെ […]

രാത്രിയിൽ റോഡിൽ പോത്ത്:പോത്തിനെ ബൈക്കിടിച്ചു പോലീസ് ഉദ്യോഗസ്ഥന് ഗുരുതര പരുക്ക്.

  കുമരകം : റോഡിൽ അലഞ്ഞുതിരിയുന്ന പോത്ത് അപകടത്തിന് കാരണമാകുന്നു. ഇന്നലെ കുമരകത്ത് ഇരുചക്ര വാഹനം പോത്തിനെ ഇടിച്ച് വാഹനം ഓടിച്ച പോലീസ് ഉദ്യോഗസ്ഥന് ഗുരുതര പരുക്കേറ്റു. ഇന്നല വൈകിട്ട് 7.45-ന് കുമരകം പെട്രോൾ പമ്പിന് കിഴക്കുവശത്തായി നടന്ന അപകടത്തിൽ പരുക്കേറ്റ കുമരകം കദളിക്കാട്ടുമാലി പ്രേംജി (49) നെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വഴിവിളക്കില്ലാതിരുന്ന സമയത്തായിരുന്നു അപകടം. പ്രേംജിയുടെ വാരിയെല്ലിന് പൊട്ടലും കൈയ്ക്ക് ഒടിവും ഉണ്ട്. മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വരുന്നുമുണ്ടായിരുന്നു. തൃശൂർ രാമവർമ്മപുരം പോലീസ് അക്കാഡമിയിലെ ഡോഗ് സ്ക്വാഡ്’ […]

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നതായി സൂചന ; ലുക്കൗട്ട് സർക്കുലർ ഇറക്കി പൊലീസ്

സ്വന്തം ലേഖകൻ കോഴിക്കോട്: പന്തീരങ്കാവ് ​ഗാർഹിക പീഡന കേസിലെ പ്രതി രാഹുൽ പി ​ഗോപാലിനായി ലുക്കൗട്ട് സർക്കുലർ ഇറക്കി പൊലീസ്. ഇയാൾ വിദേശത്തേക്ക് കടന്നതായി സൂചനകൾ ലഭിച്ചതിനു പിന്നാലെയാണ് നടപടി. പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് ഇന്റർ പോൾ ബ്ലു കോർണർ നോട്ടീസ് ഇറക്കിയിരുന്നു. ഇതു പിൻവലിച്ചാണ് ഇപ്പോൾ ലുക്കൗട്ട് സർക്കുലർ. രാഹുൽ ഇന്ത്യ വിട്ടതായും ഇയാൾ ജർമനിയിലെത്തിയെന്നും പൊലീസ് വ്യക്തമാക്കി. തിരിച്ചെത്തിക്കാനുള്ള നടപടികൾ പു​രോ​ഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. അതിനിടെ താൻ രാജ്യം വിട്ടതായി രാഹുൽ തന്നെ വെളിപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കളിൽ നിന്നു ഭീഷണിയുണ്ടെന്നും നാട്ടിൽ നിൽക്കാൻ […]

വിനോദസഞ്ചാരി ഹൗസ് ബോട്ടിൽ നിന്ന് വീണ് മരിച്ചു ; ഒരു ബോട്ടിൽ നിന്ന് മറ്റൊരു ബോട്ടിലേക്ക് കടക്കുമ്പോൾ കാൽ വഴുതി കായലിൽ വീഴുകയായിരുന്നു

ആലപ്പുഴ : വിനോദസഞ്ചാരത്തിന് എത്തിയയാൾ ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് വീണ് മരിച്ചു. കർണാടക തുംകൂർ സ്വദേശി ബാലകൃഷ്ണയാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. കർണാടകയിൽ നിന്ന് വന്ന 40 അംഗ സംഘത്തിൽ പെട്ടയാളാണ് ബാലകൃഷ്ണ. രണ്ട് ബോട്ടുകളിലായാണ് സംഘം താമസിച്ചിരുന്നത്. ഒരു ബോട്ടിൽ നിന്ന് മറ്റൊരു ബോട്ടിലേക്ക് കടക്കുമ്പോൾ കാൽ വഴുതി കായലിൽ വീഴുകയായിരുന്നു    

ഗുരുതര കുറ്റത്തിനു പിഴ ഒഴിവാക്കി ; ചെറിയ കുറ്റങ്ങൾക്കു മാത്രം പിഴ ; സർക്കാരിനു നഷ്ടം 43.41 ലക്ഷം രൂപ

സ്വന്തം ലേഖകൻ കോട്ടയം :വാഹന പരിശോധന നടത്തിയ സമയത്തു ഗുരുതര കുറ്റത്തിനു പിഴ ഒഴിവാക്കി ചെറിയ കുറ്റങ്ങൾക്കു മാത്രം പിഴ ചുമത്തിയതിലൂടെ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ 43.41 ലക്ഷം രൂപ സർക്കാരിനു നഷ്ടം വരുത്തിയതായി അക്കൗണ്ടന്റ് ജനറലിന്റെ റോഡ് സുരക്ഷാ ഓഡിറ്റിൽ കണ്ടെത്തൽ. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നീ ‌ജില്ലകളിൽ മാത്രം ഓഡിറ്റ് നടത്തിയപ്പോഴാണു 43 ലക്ഷത്തിന്റെ ക്രമക്കേട് കണ്ടെത്തിയത്. റജിസ്ട്രേഷൻ കാലാവധി തീർന്ന സ്വകാര്യ വാഹനം റോഡിൽ ഇറക്കിയാൽ മോട്ടർ വാഹന ചട്ടമനുസരിച്ച് 3000 രൂപ പിഴയടപ്പിക്കണം. ട്രാൻസ്പോർട്ട് […]

എട്ടാം ക്ലാസ് യോഗ്യത ഉണ്ടോ നിങ്ങൾക്ക്? എങ്കിൽ ഇതാ എയര്‍പോര്‍ട്ടില്‍ ജോലി നേടാൻ സുവർണ്ണാവസരം; മികച്ച ശമ്പളം; തസ്തികകള്‍, ഒഴിവ്, യോഗ്യത എന്നിവ വിശദമായി അറിയാം…..

ഡല്‍ഹി: ബ്രോഡ്കാസ്റ്റിങ് എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡിന് കീഴില്‍ ഇന്ത്യയിലെ വിവിധ എയർപോർട്ടുകളില്‍ ഒഴിവുകള്‍. കാർഗോ ഡിവിഷനിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. നിയമനം താത്കാലികമാണ്. എട്ടാം ക്ലാസ് മുതല്‍ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തസ്തികകള്‍ , ഒഴിവ്, യോഗ്യത എന്നിവ സംബന്ധിച്ച്‌ വിശദമായി അറിയാം. സൂപ്പർ വൈസർ-ഡിഗ്രിയാണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. പാട്നയിലും ഗോവയിലുമായിരിക്കും നിയമനം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 30 വയസാണ്. പ്രതിമാസ ശമ്പളം 22,421 രൂപ. ഹൗസ് കീപ്പിങ്-പാട്നയിലാണ് നിയമം. എട്ടാം ക്ലാസ് ആണ് യോഗ്യത. ഒരു വർഷത്തെ […]

ഈ അപകടപ്പൂക്കളെ അറിയാതെ പോലും തൊടരുത്….! കാഴ്ച വരെ പോയേകാം; വീട്ടുവളപ്പിലുണ്ടോ ഈ വിഷച്ചെടികൾ? എങ്കിൽ ശ്രദ്ധിച്ചോളൂ…..

ഹരിപ്പാട്: പള്ളിപ്പാട്ടു നിന്നു വിദേശജോലിക്കായി പുറപ്പെട്ട യുവതി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചത് അരളിയുടെ ഇലയും പൂവും ചവച്ചതുകൊണ്ടാകാമെന്ന വാർത്ത ഞെട്ടലോടെയാണു കേരളം കേട്ടത്. അരളിച്ചെടിയുടെ വിഷം ഹൃദയാഘാതത്തിലേക്കു നയിച്ചിട്ടുണ്ടാവാമെന്നാണു പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ. അരളി മാത്രമല്ല, നമ്മൾ വീട്ടുമുറ്റത്തേക്കു ക്ഷണിച്ചുകൊണ്ടുവരുന്ന പല ചെടികളിലും വിഷാംശമുണ്ട്. ചിലതിൽ നേരിയ അളവിലായതിനാൽ കാര്യമായ അപകടമില്ല. എന്നാൽ മറ്റു ചിലതിൽ അരളിയോളമോ അതിലധികമോ വിഷമുണ്ട്. ചിലത് അലർജി, വയറിളക്കം, ക്ഷീണം മുതലായ ലക്ഷണങ്ങളിൽ ഒതുങ്ങുന്നു. മറ്റു ചിലതു മരണത്തിലേക്കു നയിക്കാൻ തക്ക ശേഷിയിലേക്കു വളരുന്നു. അവയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

കാണാതായ വയോധിക പുരയിടത്തില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന്റെ മാംസഭാഗങ്ങള്‍ തെരുവ്നായകള്‍ ഭക്ഷിച്ച നിലയില്‍; അവശേഷിച്ചത് തലയോട്ടിയും അസ്ഥിഭാഗങ്ങളും

തിരുവനന്തപുരം: കിളിമാനൂരില്‍ കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപത്തുള്ള പുരയിടത്തിലേക്കുള്ള വഴിയില്‍ കണ്ടെത്തി. ജീർണിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ മാംസഭാഗങ്ങള്‍ തെരുവ്നായകള്‍ ഭക്ഷിച്ച നിലയില്‍ ആയിരുന്നു. മടവൂർ തകരപ്പറമ്പ് പഴുവടി പാറശ്ശേരി വീട്ടില്‍ കെ ഭവാനി (75) ആണ് മരിച്ചത്. തലയോട്ടിയും അസ്ഥിഭാഗങ്ങളുമാണ് അവശേഷിച്ചത്. ധരിച്ചിരുന്ന വസ്ത്രങ്ങളും കഴുത്തിലണിഞ്ഞിരുന്ന സ്വർണമാലയുമാണ് മൃതദേഹം തിരിച്ചറിയാൻ സാധിച്ചത്. വിറക് ശേഖരിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചതാകാമെന്നാണ് നിഗമനം. മൂത്തമകനൊപ്പം താമസിക്കുന്ന ഇവർ വെള്ളിയാഴ്ച മുതല്‍ വീട്ടിലുണ്ടായിരുന്നില്ല. ഒരു കിലോമീറ്ററിനപ്പുറം താമസിക്കുന്ന ഇളയമകന്റെ വീട്ടിലുണ്ടാവുമെന്നു കരുതി വീട്ടിലുള്ളവർ അന്വേഷിച്ചില്ല. ബുധനാഴ്ച ഇളയമകൻ […]