മുണ്ടക്കയത്തെ വിറപ്പിച്ച് കാട്ടാനക്കൂട്ടം; മണിമലയാറ്റിൽ നിലയുറപ്പിച്ച കാട്ടാനകൾ നാട് വിറപ്പിച്ചത് മണിക്കൂറുകളോളം

മുണ്ടക്കയത്തെ വിറപ്പിച്ച് കാട്ടാനക്കൂട്ടം; മണിമലയാറ്റിൽ നിലയുറപ്പിച്ച കാട്ടാനകൾ നാട് വിറപ്പിച്ചത് മണിക്കൂറുകളോളം

Spread the love

സ്വന്തം ലേഖകൻ

മു​ണ്ട​ക്ക​യം: കാ​ടു​വി​ട്ടി​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം മുണ്ടക്കയം നഗരത്തെ വി​റ​പ്പി​ച്ചു.

വെ​ള്ള​നാ​ടി മൂ​രി​ക്ക​യം പ്ര​ദേ​ശ​ത്താ​ണ് ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി കാ​ട്ടാ​ന​ക്കൂ​ട്ടം എ​ത്തി​യ​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളാ​ണ് കാ​ട്ടാ​ന​ക​ളെ ആ​ദ്യം കാ​ണു​ന്ന​ത്. ഒ​രു പി​ടി​യാ​ന​യും ഒ​രു കു​ട്ടി​ക്കൊ​മ്പനു​മാ​ണ് മ​ണി​മ​ല​യാ​റ്റി​ലെ മൂ​രി​ക്ക​യ​ത്ത് രാ​വി​ലെ മു​ത​ല്‍ നി​ല​യു​റ​പ്പി​ച്ച​ത്.


മു​ണ്ട​ക്ക​യം ടൗ​ണി​ല്‍ നി​ന്ന് അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ മാ​ത്രം ദൂ​ര​ത്തി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ട​മെ​ത്തി​യ​തോ​ടെ ആ​ന​പ്പേ​ടി പ​ട്ട​ണ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ച്ചു.

നി​ര​വ​ധി​ത​വ​ണ പു​ലി​ക്കു​ന്ന്, ക​ണ്ണി​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ ക​ണ്ടി​ട്ടു​ണ്ടെ​ങ്കി​ലും ജ​ന​വാസ മേ​ഖ​ല​യി​ലേ​ക്ക് കാ​ട്ടാ​ന​ക​ള്‍ എ​ത്തു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്.

വ​ണ്ട​ന്‍​പ​താ​ലി​ല്‍ നി​ന്നു​ള്ള ഫോ​റ​സ്റ്റ് സം​ഘ​ത്തി​ന്‍റെ​യും മു​ണ്ട​ക്ക​യം പൊലീസിൻ്റെയും നാ​ട്ടു​കാ​രു​ടെ​യും നേതൃത്വത്തിൽ ആ​ന​കളെ വ​ന​ത്തി​ലേ​ക്ക് ക​യ​റ്റി​വി​ടാ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

തു​ട​ര്‍​ന്ന് മു​റി​ഞ്ഞ​പു​ഴ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി വെ​ടി​പൊ​ട്ടി​ച്ചും ശ​ബ്ദ​മു​ണ്ടാ​ക്കി​യും ആ​ന​യെ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ നി​ന്ന് തു​ര​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഈ ​ശ്ര​മ​വും പാ​ഴാ​കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ ആ​റ്റി​ല്‍ നി​ല​യു​റ​പ്പി​ച്ച കാ​ട്ടാ​ന​ക​ളെ കാ​ണു​വാ​നാ​യി ആ​റി​ന് ഇ​രു​ക​ര​ക​ളി​ലു​മാ​യി ആ​ളു​ക​ളും ത​ടി​ച്ചു​കൂ​ടി. രാ​ത്രി 7.30 തോടെ ​ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, പോ​ലീ​സ്, നാ​ട്ടു​കാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ണി​മ​ല​യാ​റ്റി​ല്‍ നി​ന്ന് ആ​ന​ക​ളെ സ​മീ​പ​ത്തെ റ​ബ​ര്‍ തോ​ട്ട​ത്തി​ലേ​ക്ക് ക​യ​റ്റി​വി​ട്ടു. ഫോ​റ​സ്റ്റ് അധികൃതരുടെയും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ദേ​ശ​ത്ത് കാ​വ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി മേ​ഖ​ല​യി​ല്‍ കാ​ട്ടാ​ന​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം പു​ലി​ക്കു​ന്ന് താ​ന്നി​ക്ക​പ്പ​താ​ല്‍ മേ​ഖ​ല​യി​ല്‍ ആ​ന​ക​ളെ കാ​ണു​ക​യും വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി വ​ന​ത്തി​ലേ​ക്ക് തി​രി​ച്ച​യ​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം​എ​ല്‍​എ, മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ള്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.

കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം 18ന് ​വൈ​കു​ന്നേ​രം നാ​ലി​ന് മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ വി​ളി​ച്ചു ചേ​ര്‍​ക്കു​മെ​ന്ന് എം​എ​ല്‍​എ അ​റി​യി​ച്ചു.