കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാരിക്ക് ബ്ലേഡിന് പുറമേ പെൺവാണിഭവും; ബ്ലേഡുകാരിക്ക് പിന്നിൽ വൻ മാഫിയ സംഘം;  മെഡിക്കൽ കോളേജ് അടക്കി ഭരിക്കുന്ന ജീവനക്കാരിക്ക് കിളിരൂർ  കേസുമായും ബന്ധം; താമസം റിട്ട: എസ് ഐയ്ക്കൊപ്പവും

കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാരിക്ക് ബ്ലേഡിന് പുറമേ പെൺവാണിഭവും; ബ്ലേഡുകാരിക്ക് പിന്നിൽ വൻ മാഫിയ സംഘം; മെഡിക്കൽ കോളേജ് അടക്കി ഭരിക്കുന്ന ജീവനക്കാരിക്ക് കിളിരൂർ കേസുമായും ബന്ധം; താമസം റിട്ട: എസ് ഐയ്ക്കൊപ്പവും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാരിക്ക് ബ്ലേഡിന് പുറമേ പെൺവാണിഭവും.

ഗാന്ധിനഗറും, ഏറ്റുമാനൂരും കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തുകയാണ് അരയൻകാവ് സ്വദേശിയായ ഇവർ. അരയൻകാവിലാണ് വീടെങ്കിലും താമസം മെഡിക്കൽ കോളേജ് കോർട്ടേഴ്സിലാണ്. വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ച ഇവർ നിലവിൽ താമസം റിട്ട. എസ് ഐയ്ക്കൊപ്പമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കൽ കോളേജിലെ 28-ാം വാർഡിൽ ചികിൽസയിലുണ്ടായിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയെ കൂട്ടിക്കൊടുത്തതിന് രണ്ട് വർഷം മുൻപ് ആശുപത്രി അധികൃതർ ഇവരെ സസ്പെൻറ് ചെയ്തിരുന്നതായും സൂചനയുണ്ട്.

മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാരെയെല്ലാം വിരട്ടി നിർത്തുന്ന ജീവനക്കാരിക്ക് പിന്നിൽ വൻ മാഫിയാ സംഘവും പ്രവർത്തിക്കുന്നുണ്ട്. ഈ മാഫിയാ സംഘമാണ് ബ്ലേഡ് പിരിവിനും പെൺവാണിഭത്തിനും വേണ്ട സഹായം ചെയ്യുന്നത്. മെഡിക്കൽ കോളേജ് പരിസരത്ത് ആളുകളെ ക്യാൻവാസ് ചെയ്യുന്നതിനും ഒത്തുവരുന്നവരെ പെൺവാണിഭ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനുമായി ഏജൻറുമാരുമുണ്ട് ഇവർക്ക്.

ഇവർക്ക് കിളിരൂർ പെൺവാണിഭ കേസുമായും ബന്ധമുണ്ടെന്ന വിവരമാണ് തേർഡ് ഐ ന്യൂസിന് ലഭിക്കുന്നത്.

ബ്ലേഡ് ഇടപാടിനും പെൺവാണിഭ ബിസിനസിനും സംരക്ഷണം നല്കി ബ്ലേഡ്കരിക്കൊപ്പം താമസിക്കുന്നത് റിട്ട: എസ് ഐയാണ്