കെവിൻ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്: നിയന്ത്രണം വിട്ട കാർ മതിലിലേക്ക് പാഞ്ഞുകയറി

സ്വന്തം ലേഖകൻ കോട്ടയം: കെവിൻ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ഗിരിഷ് പി സാരഥിക്ക് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ തോട്ടയ്ക്കാട് സ്കൂൾ ജംഗ്ഷനിലായിരുന്നു അപകടം. ജില്ലയിലെ രാത്രി പെട്രോളിംഗിന്റെ പരിശോധനാ ചുമതല ഇദേഹത്തിനായിരുന്നു. പെട്രോളിംഗ് ഡ്യൂട്ടിക്ക് ശേഷം പുലർച്ചെ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. ബുധനാഴ്ച രാവിലെ അഞ്ചരയോടു കൂടി അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം തോട്ടയ്ക്കാട് സ്കൂൾ ജംഗ്ഷനിലെ വളവിൽ നിയന്ത്രണം തെറ്റി മതിലിൽ ഇടിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അദ്ദേഹത്തെ വാഹനത്തിൽ നിന്ന് […]

മാങ്ങാനം മന്ദിരത്തിൽ വാഹനാപകടം; യുവാവിന്റെ കാലൊടിഞ്ഞു

സ്വന്തം ലേഖകൻ പുതുപ്പള്ളി: മാങ്ങാനം റോഡിൽ മന്ദിരം കവലയ്ക്ക് സമീപം കാറിടിച്ച് യുവാവിന്റെ കാലൊടിഞ്ഞു. കാലായിപ്പടിക്കു സമീപം താമസിക്കുന്ന ഉണ്ണിയുടെ കാലാണ് ഒടിഞ്ഞത്. ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി ഒൻപതരയോടെ മന്ദിരം ജംഗ്ഷനു സമീപമായിരുന്നു അപകടം. പുതുപ്പള്ളി ഭാഗത്തു നിന്നും എത്തിയ ഡസ്റ്റർ കാർ ഉണ്ണി സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ് കിടന്ന ഉണ്ണിയെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഈസ്റ്റ് പൊലീസ് കേസെടുത്തു.

നാലുവരിപ്പാതയിൽ വീണ്ടും അപകടം: പന്ത്രണ്ടുവയസുകാരനെ ലോറി ഇടിച്ചു തെറിപ്പിച്ചു; പക്ഷേ, പരിക്കൊന്നുമില്ലാതെ രക്ഷപെടുത്തിയത് ആ അദൃശ്യ കൈ

സ്വന്തം ലേഖകൻ കോട്ടയം: അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പന്ത്രണ്ടുവയസുകാരനെ അമിത വേഗത്തിലെത്തിയ മിനി ലോറി ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ മീറ്ററുകളോളം ഉയരത്തിൽ പോയ കുട്ടിക്ക് രക്ഷയായത് റോഡിനു നടുവിലെ ഡിവൈഡറിലെ പുൽത്തകിടി. ലോറിയുടെ അടിയിൽ കുടുങ്ങിയ അമ്മയെ പത്തു മീറ്ററോളം ദൂരം വലിച്ചിഴച്ച്ു കൊണ്ടു പോകുകയും ചെയ്തു. തിരുവനന്തപുരം വട്ടിയൂർക്കാവ് മന്തൻപാറ സിന്ധുഭവനിൽ സിന്ധുകല(45)യും മകൻ അർജുനുമാണ് വൻ ദുരന്തത്തിൽ നിന്നും ആത്ഭുതകരമായി രക്ഷപെട്ടത്. കോടിമത വിൻസർ കാസിൽ ഹോട്ടലിലെ ജീവനക്കാരിയാണ് ഇവർ. ചൊവ്വാഴ്ച രാത്രി എട്ടരയോടെ ജോലിയ്ക്കു ശേഷം മകനൊപ്പം ഹോട്ടലിൽ […]

കള്ള പരാതിയുടെ പേരിൽ പോലീസ് പീഡിപ്പിക്കുന്നു; ഗൃഹനാഥനും കുടുംബവും ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി

  സ്വന്തം ലേഖകൻ കോട്ടയം: കള്ളപരാതിയുടെ പേരിലുള്ള പോലീസ്​ പീഡനത്തെ തുടർന്ന് ഗൃഹനാഥനും കുടുംബവും കോട്ടയം ജില്ല പോലീസ്​ മേധാവിക്ക്​ പരാതി നൽകി. ചങ്ങനാശ്ശേരി കുരിശുംമൂട് സ്വദേശി സണ്ണി മാത്യുവാണ് എസ്​.പിക്ക്​ പരാതി നൽകിത്​.  പരാതിയെത്തുടർന്ന്​ വീട്ടിലെത്തിയ പൊലീസ്​ ഉദ്യോഗസ്ഥർ ഭാര്യയോടും ഭാര്യാ സഹോദരിയോടും മോശമായി സംസാരിക്കുകയും ഇത്​ ​ചോദ്യം ചെയ്​തതിന്​ ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. ഇടനിലക്കാരനായ ഷാഹുല്‍ ഹമീദ് മുഖേന ഫ്ലാറ്റ്​ വാങ്ങുന്നതിന്​ 36 ലക്ഷം ഉടമക്ക്​ കൈമാറിയിരുന്നു. ഫ്ലാറ്റ്​ തിരികെ ലഭിക്കാതിരുന്നതിനെത്തുടർന്ന്​ പണം തിരികെ ആവശ്യ​പ്പെടുകയുണ്ടായി. അതുമായി ബന്ധപ്പെട്ട തർക്കമാണ്​ […]

യുവനടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു, തിരക്കഥ ആളൂർ.ഡിജിപിയായി ദിലീപ്

  സ്വന്തം ലേഖകൻ തൃശ്ശൂർ: വിവാദമായ ക്രിമിനൽ കേസുകളിലൂടെ ശ്രദ്ധേയനായ അഡ്വ.ആളൂർ കഥയും തിരക്കഥയും എഴുതുന്ന സിനിമ അവാസ്തവം ഉടൻ ചിത്രീകരണം ആരംഭിക്കും. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവമാണ് ഇതിവൃത്തം. ഷാജി കൈലാസിന്റെ സംവിധാന സഹായിയായ സലീം ഇന്ത്യയാണ് സംവിധാനം.ചിത്രത്തിൽ പ്രതിഭാഗം അഭിഭാഷകനായി സ്വന്തം പേരിൽ തന്നെ അഡ്വ.ആളൂർ അഭിനയിക്കുന്നു. പത്തുകോടി ചിലവ് പ്രതീക്ഷിക്കുന്ന ചിത്രം ഐഡിയൽ ക്രിയേഷൻസ് ആണ് നിർമ്മിക്കുന്നത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ സ്വതന്ത്രമായ ആവിഷ്കാരമാണ് ലക്ഷ്യമെന്ന് ആളൂർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ആരുടെയും പക്ഷം പിടിക്കാതെ സംഭവങ്ങൾ യഥാർത്ഥമായി […]

സ്ഥാപനങ്ങളില്‍ പി.എസ്.സി നിയമനത്തിന് നടപടി

  സ്വന്തം ലേഖകൻ കോട്ടയം: സ്വന്തം നിലയില്‍ ജീവനക്കാരെ നിയോഗിച്ചിരുന്ന നാല് സ്ഥാപനങ്ങളില്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേന നിയമനം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് ന്യൂനപക്ഷ കമ്മീഷന്‍. കാഞ്ഞിരപ്പള്ളി സി.സി.എം.വൈ എന്ന പി.എസ്.സി കോച്ചിംഗ് സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കമ്മീഷന്‍  ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ്, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഹാന്‍ഡി ക്രാഫ്റ്റ് അപ്പെക്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കേരള സ്റ്റേറ്റ് കയര്‍ മാര്‍ക്കറ്റിംഗ് ലിമിറ്റഡ് […]

കേരളമടക്കം പല സംസ്ഥാനങ്ങളും ഇനി കേന്ദ്രം ഭരിക്കും: ഡിജിപിമാരുടെ നിയമന ചുമതല യു.പി.എസ്.സിക്ക് കൈമാറി സുപ്രീം കോടതി

  സ്വന്തം ലേഖകൻ ന്യൂഡൽഹി: പോലീസ് മേധാവി മാരുടെ നിയമന ചുമതല യു.പി.എസ്.സി ക്ക് കൈമാറി കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. നിലവിലുള്ള ഡി.ജി.പിമാർ മാറുന്നതിന് മൂന്നു മാസം മുമ്പു തന്നെ സംസ്ഥാന സർക്കാർ യു.പി.എസ്.സിക്ക് കൈമാറണം. ഒരാൾക്ക് രണ്ട് വർഷത്തെ കാലാവധി ഉറപ്പാക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ഡി.ജി.പി നിയമനത്തിന് മാർഗരേഖ കൊണ്ടുവരണം എന്നാവശ്യപ്പെട്ട് നൽകിയിരുന്ന ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. ഇതോടെ പ്രത്യക്ഷത്തിൽ സംസ്ഥാന പോലീസ് മേധാവികളുടെ മേൽ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണമാണ് വരുന്നത്. ഫെഡറൽ സംവിധാനമുള്ള രാജ്യത്ത് സംസ്ഥാന […]

സോളാർ: ഉമ്മൻ ചാണ്ടിയുടെ ഹർജിക്കെതിരെ സർക്കാരിന്റെ തടസവാദം

  സ്വന്തം ലേഖകൻ   കൊച്ചി: സരിത എസ്.നായർ പ്രതിയായ സോളാർ തട്ടിപ്പ് കേസിൽ പുനന്വേഷണം വേണമെന്ന മല്ലേലിൽ ശ്രീധരൻ നായരുടെ ഹർജിയിൽ കക്ഷി ചേരാൻ അനുമതി തേടി ഉമ്മൻ ചാണ്ടി സമർപ്പിച്ച ഹർജിക്കെതിരെ സർക്കാരിന്റെ തടസ്സവാദം. സോളാർ സ്ഥാപിക്കുന്നതിനായി നാല്പത്തിയഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പുനരന്വേഷണം ആവശ്യപ്പെട്ടാണ് ശ്രീധരൻ നായർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഉമ്മൻ ചാണ്ടി കേസിൽ സാക്ഷിയോ പ്രതിയോ അല്ലന്നും അതുകൊണ്ട് തന്നെ കക്ഷി ചേരാൻ അനുവാദം നൽകരുതെന്നാണ് സർക്കാരിന്റെ തടസവാദം. എന്നാൽ ശ്രീധരൻ നായരുടെ ഹർജിയിൽ ഉമ്മൻ […]

കേന്ദ്ര പൊതുമേഖല സംരക്ഷണ കൺവൻഷൻ ജൂലൈ പത്തിന് എച്ച്.എൻ.എല്ലിൽ

സ്വന്തം ലേഖകൻ കോട്ടയം: കേന്ദ്ര പൊതുമേഖലാ സംരക്ഷണ കൺവെൻഷൻ ജൂലൈ പത്തിന് വൈകിട്ട് 3.00 ന് വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ലിമിറ്റഡ് എംപ്ലോയീസ് റിക്രിയേഷൻ ക്ലബിൽ നടക്കും. സി.ഐ.റ്റി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം യോഗം ഉദ്ഘാടനം ചെയ്യും.ഐ എൻ.റ്റി.യു.സി നേതാവ് ആർ. ചന്ദ്രശേഖരൻ , കെ പി രാജേന്ദ്രൻ, ജനപ്രതിനിധികൾ, ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ പങ്കെടുക്കും. കേന്ദ്രപൊതുമേഖല  സംസ്ഥാന കൺവെൻഷന്റെ സംഘാടകസമിതി യോഗം ഐഎൻ ടി യു സി സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. സി ഐ ടി യു […]

ജൂലൈ നാലിന് നടത്താനിരുന്ന ഓട്ടോ- ടാക്‌സി പണിമുടക്ക് മാറ്റി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഓട്ടോ-ടാക്‌സി, ലൈറ്റ് മോട്ടോർ വാഹനത്തൊഴിലാളികൾ ബുധനാഴ്ച മുതൽ സംസ്ഥാനത്ത് നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റി. ട്രേഡ് യൂണിയൻ സംയുക്ത സമരസമിതി നേതാക്കൾ ടി പി രാമകൃഷ്ണൻ, എ കെ ശശീന്ദ്രൻ, പി തിലോത്തമൻ എന്നിവരുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് തീരുമാനം മാറ്റിയത്. സമരസമിതി ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പിലാണ് സമരം മാറ്റിയത്. ആഗസ്ത് 20നു മുമ്പ് പുതിയ നിരക്ക് നിശ്ചയിക്കും. ടാക്‌സി വാഹനങ്ങൾക്ക് 15 വർഷത്തേക്കുള്ള മുൻകൂർ നികുതി ഈടാക്കുന്ന നടപടിയിൽ ധനവകുപ്പുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാമെന്ന് മന്ത്രിമാർ ഉറപ്പ് നൽകി. ചെറുകിട […]