കേന്ദ്ര പൊതുമേഖല സംരക്ഷണ കൺവൻഷൻ ജൂലൈ പത്തിന് എച്ച്.എൻ.എല്ലിൽ

കേന്ദ്ര പൊതുമേഖല സംരക്ഷണ കൺവൻഷൻ ജൂലൈ പത്തിന് എച്ച്.എൻ.എല്ലിൽ

സ്വന്തം ലേഖകൻ

കോട്ടയം: കേന്ദ്ര പൊതുമേഖലാ സംരക്ഷണ കൺവെൻഷൻ ജൂലൈ പത്തിന് വൈകിട്ട് 3.00 ന് വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ലിമിറ്റഡ് എംപ്ലോയീസ് റിക്രിയേഷൻ ക്ലബിൽ നടക്കും. സി.ഐ.റ്റി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം യോഗം ഉദ്ഘാടനം ചെയ്യും.ഐ എൻ.റ്റി.യു.സി നേതാവ് ആർ. ചന്ദ്രശേഖരൻ , കെ പി രാജേന്ദ്രൻ, ജനപ്രതിനിധികൾ, ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ പങ്കെടുക്കും. കേന്ദ്രപൊതുമേഖല  സംസ്ഥാന കൺവെൻഷന്റെ സംഘാടകസമിതി യോഗം ഐഎൻ ടി യു സി സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. സി ഐ ടി യു അഖിലേന്ത്യ സെക്രട്ടറി കെചന്ദ്രൻപിള്ള ,സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് എന്നിവർ പങ്കെടുത്തു. എച്ച് എൻ എൽ യൂണിയൻ നേതാക്കളോടൊപ്പം, ബിപിസിഎൽ കൊച്ചിറിഫൈനറി, എച്ച്ഒ സി, എച്ച് ഐ എൽ, ഐആർഇ , ഫാക്ട് യൂണിയൻ പ്രതിനിധികളും സംഘാടക സമിതി യോഗത്തിൽ പങ്കെടുത്തു.