കേരളമടക്കം പല സംസ്ഥാനങ്ങളും ഇനി കേന്ദ്രം ഭരിക്കും: ഡിജിപിമാരുടെ നിയമന ചുമതല യു.പി.എസ്.സിക്ക് കൈമാറി സുപ്രീം കോടതി

കേരളമടക്കം പല സംസ്ഥാനങ്ങളും ഇനി കേന്ദ്രം ഭരിക്കും: ഡിജിപിമാരുടെ നിയമന ചുമതല യു.പി.എസ്.സിക്ക് കൈമാറി സുപ്രീം കോടതി

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പോലീസ് മേധാവി മാരുടെ നിയമന ചുമതല യു.പി.എസ്.സി ക്ക് കൈമാറി കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. നിലവിലുള്ള ഡി.ജി.പിമാർ മാറുന്നതിന് മൂന്നു മാസം മുമ്പു തന്നെ സംസ്ഥാന സർക്കാർ യു.പി.എസ്.സിക്ക് കൈമാറണം. ഒരാൾക്ക് രണ്ട് വർഷത്തെ കാലാവധി ഉറപ്പാക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ഡി.ജി.പി നിയമനത്തിന് മാർഗരേഖ കൊണ്ടുവരണം എന്നാവശ്യപ്പെട്ട് നൽകിയിരുന്ന ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. ഇതോടെ പ്രത്യക്ഷത്തിൽ സംസ്ഥാന പോലീസ് മേധാവികളുടെ മേൽ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണമാണ് വരുന്നത്. ഫെഡറൽ സംവിധാനമുള്ള രാജ്യത്ത് സംസ്ഥാന പോലീസ് ഭരണത്തിൽ ഇടപെടാൻ ഈ ഉത്തരവ് കേന്ദ്ര സർക്കാർ ഉപയോഗപ്പെടുത്തിയാൽ വൻ പ്രത്യാഘാതമാണ് ഉണ്ടാവുക. കേരളം, ബംഗാൾ, ഡൽഹി സർക്കാരുകൾക്ക് വൻ തിരിച്ചടിയാണ് ഈ ഉത്തരവ്.