മാങ്ങാനം മന്ദിരത്തിൽ വാഹനാപകടം; യുവാവിന്റെ കാലൊടിഞ്ഞു

മാങ്ങാനം മന്ദിരത്തിൽ വാഹനാപകടം; യുവാവിന്റെ കാലൊടിഞ്ഞു

സ്വന്തം ലേഖകൻ

പുതുപ്പള്ളി: മാങ്ങാനം റോഡിൽ മന്ദിരം കവലയ്ക്ക് സമീപം കാറിടിച്ച് യുവാവിന്റെ കാലൊടിഞ്ഞു. കാലായിപ്പടിക്കു സമീപം താമസിക്കുന്ന ഉണ്ണിയുടെ കാലാണ് ഒടിഞ്ഞത്. ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാത്രി ഒൻപതരയോടെ മന്ദിരം ജംഗ്ഷനു സമീപമായിരുന്നു അപകടം. പുതുപ്പള്ളി ഭാഗത്തു നിന്നും എത്തിയ ഡസ്റ്റർ കാർ ഉണ്ണി സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ് കിടന്ന ഉണ്ണിയെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഈസ്റ്റ് പൊലീസ് കേസെടുത്തു.